ഡൈമെൻസിറ്റി 720 ജി SoC പ്രോസസറുമായി വിവോ വൈ 52 എസ് ഡിസംബർ 10 ന് അവതരിപ്പിച്ചേക്കും

|

വിവോയ്ക്ക് മറ്റൊരു പുതിയ സ്മാർട്ട്‌ഫോൺ 'വൈ' സീരീസിൽ അവതരിപ്പിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. വിവോ വൈ 51 നെ പിന്തുടർന്ന് കമ്പനി ഇപ്പോൾ വിവോ വൈ 52 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഈ പുതിയ വേരിയൻറ് ചൈനയുടെ ടെലികോം ലിസ്റ്റിംഗിൽ പ്രത്യക്ഷപ്പെട്ടു. വൈ 52 ലോഞ്ച് ചെയ്യുന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാൽ, ചോർച്ചകൾ സൂചിപ്പിക്കുന്നത് അടുത്തയാഴ്ച ചൈനയിൽ ഈ സ്മാർട്ഫോൺ എത്തുമെന്നാണ്.

വിവോ വൈ 52 ലോഞ്ചും വില വിശദാംശങ്ങളും
 

വിവോ വൈ 52 ലോഞ്ചും വില വിശദാംശങ്ങളും

ചൈന ടെലികോം ലിസ്റ്റിംഗിലെ വി 207 മോഡൽ നമ്പറിലാണ് വിവോ വൈ 52 പട്ടികപ്പെടുത്തിയിരിക്കുന്നത്. ടെന, 3 സി മൊബൈൽ വെബ്‌സൈറ്റ് വഴി സമാന മോഡൽ നമ്പറുള്ള സർട്ടിഫിക്കേഷൻ നേരത്തെ ഇതിന് ലഭിച്ചിരുന്നു. ചൈന ടെലികോം വെബ്‌സൈറ്റ് പ്രകാരം ഡിസംബർ 10 ന് കമ്പനി ഈ ഡിവൈസ് വിപണിയിലെത്തിക്കും. എന്നാൽ, വിവോ ഇതുവരെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

വിവോ വൈ 52

1,998 യുവാൻ (ഏകദേശം 22,543 രൂപ) പ്രൈസ് ടാഗും വെബ്‌സൈറ്റിൽ വെളിപ്പെടുത്തുന്നു. കളർ സീ, മോനെറ്റ്, ടൈറ്റാനിയം ഗ്രേ എന്നിവയാണ് കളർ ഓപ്ഷനുകളിൽ വരുന്നത്. ഇതിൻറെ ചോർന്ന ചിത്രം ഡ്യൂവൽ-ടോൺ ഗ്രേഡിയന്റ് പിൻ പാനലിൽ വരുന്നതായി സൂചന നൽകുന്നു. ഒരു സ്ക്വയർ മൊഡ്യൂളിനുള്ളിലെ എൽഇഡി ഫ്ലാഷിനൊപ്പം ഡ്യൂവൽ ക്യാമറകൾ ത്രികോണാകൃതിയിൽ വിന്യസിച്ചിരിക്കുന്നു.

നോക്കിയ സി 3 ഇപ്പോൾ വിലകുറവിൽ നിങ്ങൾക്ക് ഇന്ത്യയിൽ നിന്നും സ്വന്തമാക്കാം

വിവോ വൈ 52 ഹാൻഡ്‌സെറ്റ്

വിവോ വൈ 52 ഹാൻഡ്‌സെറ്റിന് മീഡിയടെക് ഡൈമെൻസിറ്റി 720 പ്രോസസറാണ് കരുത്ത് നൽകുന്നതെന്ന് പറയപ്പെടുന്നു. ഈ ഒക്ടാ കോർ പ്രോസസർ 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടുമായി വരുന്നു. 8 ജിബി റാമിലും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലും ഈ ഹാൻഡ്‌സെറ്റ് ലഭ്യമാണെന്ന് പറയപ്പെടുന്നു. ഇത് ഒരു മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടുമായി വരുന്നു. 6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ ഈ ഉപകരണം പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 720 പ്രോസസർ
 

1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുമെന്നും യു-ആകൃതിയിലുള്ള നോച്ച് വരുമെന്നും പറയപ്പെടുന്നു. 48 എംപി പ്രൈമറി സെൻസറും 2 എംപി സെൻസറും സ്ഥാപിക്കാൻ ഡ്യുവൽ ലെൻസ് സെറ്റപ്പായിരിക്കും വരിക. സെൽഫികൾ പകർത്തുവാൻ 8 എംപി സെൻസർ ഈ ഡിവൈസിൽ ഉപയോഗിച്ചിരിക്കുന്നു. ഈ ഹാൻഡ്സെറ്റിൻറെ ബാറ്ററി ശേഷി ഇപ്പോൾ വ്യക്തമല്ല. എന്നാൽ, ഇത് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുകയെന്ന് പറയപ്പെടുന്നു.

ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനുമായി ജബ്ര എലൈറ്റ് 85 ടി ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
After the Vivo Y51, the Vivo Y52 is now planned to be launched by the company. An appearance on the China Telecom listing was made for the upcoming version. There is no official confirmation of the Y52's launch, but the leaks indicate its arrival in China next week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X