Just In
- 6 min ago
ഡ്രോണുകൾ പറത്താനിറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- 1 hr ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 3 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 3 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
Don't Miss
- Movies
'അടിവസ്ത്രം വിടാതെ ജാസ്മിൻ', 'സ്ത്രീകളുടെ തെറ്റ് മാത്രം കാണുന്ന വികൃത സ്വഭാവമാണ് ബ്ലെസ്ലി'ക്കെന്നും ജാസ്മിൻ
- News
വില കേട്ട് ഞെട്ടേണ്ട; അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ വില്‍ക്കാനൊരുങ്ങി യൂസഫലി
- Sports
IPL 2022:'ഫാന്‍സ് അല്ല തെമ്മാടിക്കൂട്ടം', സിറാജിന്റെ പിതാവിനടക്കം അവഹേളനം, ട്വിറ്റര്‍ പോര്
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 21,990 രൂപ മുതൽ
വിവോ ഇന്ത്യയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. ഈ ആഴ്ച ആദ്യം ഈ ഡിവൈസ് ടീസ് ചെയ്തിരുന്നു. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും വൃത്താകൃതിയിലുള്ള കോണുകളുള്ള ഫ്ലാറ്റ് ഡിസൈനുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസിയുടെ കരുത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,000mAh ബാറ്ററിയും ഫോണിലുണ്ട്. വിവോ വൈ75 5ജി റാം എക്സ്റ്റന്റ് ചെയ്യാനുള്ള ഫീച്ചറുമായിട്ടാണ് വരുന്നത്. ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും നോക്കാം.

വിവോ വൈ75 5ജി: വില, ലഭ്യത
വിവോ വൈ75 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില 21,990 രൂപയാണ്. ഈ സ്മാർട്ട്ഫോൺ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു മോഡലിൽ മാത്രമാണ് ലഭ്യമാകുന്നത്. മറ്റ് സ്റ്റോറേജ് വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യം വിവോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗ്ലോവിംഗ് ഗാലക്സി, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകം. ഇതിനകം തന്നെ വിവോ ഇന്ത്യ ഇ-സ്റ്റോറിലും പാർട്ണർ റീട്ടെയിൽ സ്റ്റോറുകളിലും വിവോ വൈ75 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.
നാല് കിടിലൻ ഫോണുകളുമായി റെഡ്മി നോട്ട് 11 സീരീസ് വിപണിയിൽ; വിലയും സവിശേഷതകളും

വിവോ വൈ75 5ജി: സവിശേഷതകൾ
വിവോ വൈ75 5ജി സ്മാർട്ട്ഫോണിൽ 6.58-ഇഞ്ച് (1,080x2,408 പിക്സൽസ്) ഫുൾ എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് കൂടുതൽ റാം ആവശ്യമാണ് എന്ന് തോന്നുന്ന അവസരത്തിൽ സ്റ്റോറേജിനെ റാം ആക്കി മാറ്റുന്ന എക്സ്റ്റന്റഡ് റാം ഫീച്ചർ ഉപയോഗിക്കാമെന്ന് വിവോ അറിയിച്ചിട്ടണ്ട്. സ്റ്റോറേജിൽ നിന്ന് 4 ജിബി വരെ മെമ്മറി റാമിലേക്ക് മാറ്റാനാണ് ഇതിലൂടെ സാധിക്കുന്നത്.

വിവോ വൈ75 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. എഫ്/1.8 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ്/2.0 അപ്പേർച്ചർ ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ക്യാമറ, എഫ്/2.0 അപ്പേർച്ചർ ലെൻസുള്ള 2-മെഗാപിക്സൽ ബൊക്കെ ക്യാമറ എന്നിവയാണ് ഈ പിൻ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. വിവോയുടെ എക്സ്ട്രീം നൈറ്റ് എഐ ബേസ്ഡ് അൽഗോരിതമുള്ള എഫ്/2.0 അപ്പേർച്ചർ ലെൻസുമായി വരുന്ന 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. ക്യാമറയുടെ കാര്യത്തിൽ എല്ലാ വിവോ സ്മാർട്ട്ഫോണുകളെയും പോലെ മികച്ച ക്വാളിറ്റി ഈ ഡിവൈസിനും ഉണ്ട്.
കുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി 10എ, റെഡ്മി 10സി ഫോണുകൾ വരുന്നു

പുതിയ സ്മാർട്ട്ഫോണിൽ വിവോ 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജാണ് നൽകിയിരിക്കുന്നത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി സ്റ്റോറേജ് 1ടിബി വരെ വർധിപ്പിക്കാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും വിവോ നൽകിയിട്ടുണ്ട്. ഡ്യുവൽ-സിം (നാനോ) സപ്പോർട്ടുള്ള വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12-ലാണ് പ്രവർത്തിക്കുന്നത്. 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് വിവോ നൽകിയിട്ടുള്ളത്.

വിവോ വൈ75 5ജി സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി എൽടിഇ, ബ്ലൂട്ടൂത്ത് 5.1, വൈഫൈ, ജിപിഎസ്, എഫ്എം റേഡിയോ സപ്പോർട്ട് എന്നിവ ഉൾപ്പെടുന്നു. 188 ഗ്രാം ഭാരമാണ് ഈ ഡിവൈസിന് ഉള്ളത്. വിലയും സവിശേഷതകളും നോക്കുമ്പോൾ വിവോ വൈ75 5ജി സ്മാർട്ട്ഫോൺ മികച്ച ചോയിസ് തന്നെയാണ്. എങ്കിലും വിപണിയിൽ ഇതേ വില വിഭാഗത്തിൽ കൂടുതൽ മികച്ച ക്യാമറയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കരുത്തൻ പ്രോസസറും നൽകുന്ന ഡിവൈസുകൾ ഉണ്ട് എന്നത് വിവോയുടെ ഈ ഡിവൈസിന് കടുത്ത മത്സരം നൽകും.
2021ലും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ രാജാവ് ഷവോമി തന്നെ, വിറ്റഴിച്ചത് 40.5 ദശലക്ഷം ഫോണുകൾ
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999