വിവോ Z1x ഇന്ന് രാത്രി 8 മണിക്ക് വീണ്ടും വിൽപ്പനയ്ക്ക്

|

വിവോയുടെ ഏറ്റവും പുതിയ വിവോ ഇസഡ് 1 സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും, വിവോയുടെ ഓൺലൈൻ സ്റ്റോർ വഴിയും ഈ സ്മാർട്ഫോൺ സ്വന്തമാക്കാം. വിവോ ഇസഡ് 1 എക്‌സിന്റെ അടുത്ത വിൽപ്പന ഇന്ന് രാത്രി 8:00 മണിക്കാണ്. ഫാന്റം പർപ്പിൾ, ഫ്യൂഷൻ ബ്ലൂ നിറങ്ങളിൽ ഈ സ്മാർട്ഫോൺ വരുന്നു. 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്‌നാപ്ഡ്രാഗൺ 712 SoC എന്നിവയും അതിലേറെയും ഹാൻഡ്‌സെറ്റിന്റെ പ്രധാന സവിശേഷതകളാണ്.

 4500mAh ബാറ്ററിയുമായി വിവോ Z1x
 

4500mAh ബാറ്ററിയുമായി വിവോ Z1x

കൂടാതെ എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 1000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഇതിനു ലഭിക്കുന്നതാണ് .അതുപോലെ തന്നെ നോ കോസ്റ്റ് ഇ.എം.ഐ യും ലഭിക്കുന്നതാണ്. ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.38 ഇഞ്ചിന്റെ ഫുൾ HD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത്. കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .

 ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനുമായി വിവോ Z1x

ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനുമായി വിവോ Z1x

1080 x 2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്. സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് നൽകിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ 712-ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. കൂടാതെ ആൻഡ്രോയിഡ് 9 പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്. ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾകളുള്ളത്.

ഫാസ്റ്റ് ചാർജിങ് സവിശേഷതയുമായി വിവോ Z1x

ഫാസ്റ്റ് ചാർജിങ് സവിശേഷതയുമായി വിവോ Z1x

48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 4500mAh ന്റെ 22.5W-ന്റെ ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട്. 8 ജിബിയുടെ റാം മുതൽ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ വരെ ഇതിനുണ്ട്. 20,000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച ഫോൺ കൂടിയാണ് വിവോ ഇസഡ് 1.

സ്നാപ്ഡ്രാഗൺ 712 Soc പ്രോസ്സസറുമായി വിവോ Z1x
 

സ്നാപ്ഡ്രാഗൺ 712 Soc പ്രോസ്സസറുമായി വിവോ Z1x

വിവോ ഇസഡ് 1 എക്സ് രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. വിവോ ഇസഡ് 1 എക്‌സിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 16,990 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ 18,990 രൂപയ്ക്ക് ലഭ്യമാണ്. വിവോ സെഡ് 1 എക്സ് ഫോൺ വാങ്ങുമ്പോൾ 6,000 രൂപയുടെ ആനുകൂല്യങ്ങൾ റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്നു.

Most Read Articles
Best Mobiles in India

English summary
The device comes in Phantom Purple and Fusion Blue colors. Some of the key features of the handset are a 48-megapixel triple camera setup, an in-display fingerprint sensor, a Snapdragon 712 SoC and more. Here’s everything you need to know about the phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X