വൺപ്ലസ് 9 പ്രോ: സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിലെ വമ്പൻ കുതിപ്പ്

|

വൺപ്ലസിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പുകൾ അതിശയിപ്പിക്കുന്ന ക്യാമറ ഹാർഡ്‌വെയർ പായ്ക്ക് ചെയ്യുന്നു. ദീർഘകാലത്തെ പാരമ്പര്യമുള്ള ക്യാമറ നിർമ്മാതാക്കളായ ഹാസ്സൽബ്ലാഡിനൊപ്പം ചേർന്ന് വികസിപ്പിച്ചെടുത്ത വൺപ്ലസ് 9-സീരീസ് ഡിവൈസിലെ ക്യാമറ സംവിധാനങ്ങൾ മൊത്തത്തിലുള്ള പിക്ച്ചർ ക്വാളിറ്റിയും വീഡിയോഗ്രാഫി അനുഭവവും അതിശയിപ്പിക്കുന്നതാണ്.

 

വൺപ്ലസ് 9 പ്രോ: സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിലെ വമ്പൻ കുതിപ്പ്

വൺപ്ലസ് 9 പ്രോ പരീക്ഷിക്കാൻ കിട്ടിയ അവസരത്തിൽ ഈ ഡിവൈസ് ഉപയോഗിച്ച് എടുത്ത ചിത്രങ്ങളിലും വീഡിയോകളിലും കൂടുതൽ കൃത്യവും നാച്ചറലുമായ കളറുകൾ ലഭിച്ചു. ഇതിനായി പുതിയ കളർ സൊല്യൂഷൻ നൽകിയിട്ടുണ്ട്. കമ്പനയുടെ ഒരു മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ക്വാഡ്-ലെൻസ് ക്യാമറ സെറ്റപ്പ്.

സമാനതകളില്ലാത്ത മൊബൈൽ ഫോട്ടോഗ്രാഫി റിസൾട്ട് നൽകുന്നതിനായി ഏറ്റവും നൂതനമായ സ്മാർട്ട്ഫോൺ ക്യാമറ സംവിധാനം ഉണ്ടാക്കാൻ വൺപ്ലസിന് എങ്ങനെ സാധിച്ചു? വിശദാംശങ്ങൾ പരിശോധിക്കാം.

വൺപ്ലസ് 9 പ്രോ: സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിലെ വമ്പൻ കുതിപ്പ്

മൊബൈലിനായുള്ള ഹാസ്സൽബ്ലാഡ് ക്യാമറ

ഫോട്ടോയുടെയും വീഡിയോയുടെയും ക്വാളിറ്റിയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് വൺപ്ലസ് 9 പ്രോയിലെ ക്യാമറ ഹാർഡ്‌വെയറിനെയും ക്യാമറ ഇന്റർഫേസിനെയും കുറിച്ച് മനസിലാക്കാം. വൺപ്ലസിന്റെ പ്രീമിയം ഹാർഡ്‌വെയർ, വേഗതയേറിയതും സുഗമവുമായ സോഫ്റ്റ്വെയർ, ഹാസെൽബ്ലാഡിന്റെ സമാനതകളില്ലാത്ത ഫോട്ടോഗ്രാഫി വൈദഗ്ദ്ധ്യം, ഏസ്തറ്റിക്സ് എന്നിവയുടെ ഫലമാണ് ഈ കിടിലൻ ക്യാമറ സിസ്റ്റം. ഈ സ്മാർട്ട്‌ഫോണിൽ കസ്റ്റം സോണി IMX789 സെൻസറാണ് ഉള്ളത്. ഇത് വൺപ്ലസ് ഡിവൈസുകളിൽ ഉപയോഗിച്ചതിൽ വച്ച് ഏറ്റവും വലിയതും നൂതനവുമായ പ്രൈമറി ക്യാമറ സെൻസറാണ്. 50 എം‌പി ഒ‌ഐ‌എസ്-എനേബിൾഡ് സോണി ഐ‌എം‌എക്സ് 766 വൈഡ് ആംഗിൾ ഫ്രീഫോം സെൻസറുമായിട്ടാണ് ഇത് വരുന്നത്. ഇത് ഹാർഡ്‌വെയർ തലത്തിൽ ഡിസ്റ്റോഷൻ കുറയ്‌ക്കുന്നു.
പ്രൈമറി ക്യാമറയിലും വൈഡ് ആംഗിൾ സെൻസറിലും ഷൂട്ട് ചെയ്യുന്ന ചിത്രങ്ങൾക്ക് ഷാർപ്പായ ഡീറ്റൈൽസും മികച്ച കോൺട്രാസ്റ്റും ഉറപ്പാക്കാൻ 2 എംപി മോണോക്രോം സെൻസറും നൽകിയിട്ടുണ്ട്.

8 എം‌പി ഒ‌ഐ‌എസ് എനേബിൾഡ് ടെലിഫോട്ടോ സെൻസറാണ് വൺപ്ലസ് 9 പ്രോ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. ഇത് മികച്ച സൂം ഷോട്ടുകൾക്കായി 3.3x മാഗ്‌നിഫിക്കേഷൻ നൽകുന്നുണ്ട്. വൺപ്ലസ് 9 പ്രോയിൽ 16 എംപി ഇഐഎസ് എനേബിൾഡ് സോണി ഐഎംഎക്സ് 471 സെൻസറാണ് ഉള്ളത്. 1.0 µm പിക്സൽ വലുപ്പമുള്ള സെൻസറാണ് ഇത്.

വൺപ്ലസ് 9 പ്രോ: സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിലെ വമ്പൻ കുതിപ്പ്

ഹാസ്സൽബ്ലാഡ് ക്യാമറ ആപ്പ്, പ്രവർത്തനങ്ങളും ഉപയോഗങ്ങളും

വൺപ്ലസ് 9 സീരിസിലെ മുൻനിര ക്യാമറ ഹാർഡ്‌വെയർ പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത നവീകരിച്ച ക്യാമറ ഇന്റർഫേസാണ് ഡിവൈസിൽ ഉള്ളത്. ഏറ്റവും കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ യുഐയിൽ ഇപ്പോൾ ഓറഞ്ച് നിറമുള്ള ഹാസ്സൽബ്ലാഡ് ഷട്ടർ ബട്ടൺ നൽകിയിട്ടുണ്ട്. ക്യാമറ ഇന്റർഫേസിൽ ഉടനീളം കളർ ആക്സന്റ് കാണാം. ഷട്ടർ ശബ്‌ദം പോലും മാറ്റാനും നിങ്ങൾക്ക് ഒരു ചിത്രം ക്ലിക്കുചെയ്യുമ്പോൾ തൃപ്തികരമായ രിതിയിലുള്ള ഹാസ്സൽബ്ലാഡ് ക്യാമറ സൌണ്ട് കേൾക്കാനും സാധിക്കും.

ഐ‌എസ്ഒ, ഷട്ടർ സ്പീഡ്, വൈറ്റ് ബാലൻസ് മുതലായ പ്രധാനപ്പെട്ട ഇമേജ് പാരാമീറ്ററുകൾ‌ നിങ്ങൾക്ക് തന്നെ നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പൂർണ്ണമായും പരിഷ്‌ക്കരിച്ച 'പ്രോ' മോഡാണ് ഈ ക്യാമറ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷ. ഈ സ്മാർട്ട്ഫോണുകളിൽ ഒരു പ്രൊഫഷണൽ ക്യാമറ ഉപയോക്തൃ അനുഭവം നൽകുന്നതിന് ക്യാമറ ആപ്പിന്റെ ആനിമേഷനുകൾ ട്വീക്ക് ചെയ്‌തിട്ടുണ്ട്. ആവശ്യമുള്ള ഷോട്ട് ഫ്രെയിം ചെയ്യുന്നതിന് ക്യാമറ മോഡുകളും ഫിൽട്ടറുകളും എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

 

വൺപ്ലസ് 9 പ്രോ: സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിലെ വമ്പൻ കുതിപ്പ്

പ്രൊഫഷണൽ-ഗ്രേഡ് ഡിവൈസുകൾ ഉപയോഗിച്ച് റിയലിസ്റ്റിക് ചിത്രങ്ങൾ പകർത്താം

ഒരു നല്ല ചിത്രത്തിൽ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഇതിൽ പ്രധാനം കളർ ഔട്ട്‌പുട്ട് ആണ്. ഹാസ്സൽബ്ലാഡിന്റെ നാച്ചുറൽ കളർ കാലിബ്രേഷനിലൂടെ ജീവിതസമാനമായ കളറുകളും നാച്ചുറലായി കാണുന്നു. വൈറ്റ് ബാലൻസ് എല്ലായ്പ്പോഴും നിയന്ത്രണത്തിലാണ്. കോൺട്രാസ്റ്റും ഡൈനാമിക് റേഞ്ചും സമാനതകളില്ലാത്തവയാണ്. ഡേ ലൈറ്റിലെ ചിത്രങ്ങളും വീഡിയോകളും കൃത്യമായ നിറങ്ങളും മികച്ച വിശദാംശങ്ങളും കാണിക്കുന്നു.

ഡ്യുവൽ നേറ്റീവ് ഐ‌എസ്ഒയ്ക്കും 12-ബിറ്റ് റോ ഔട്ട്‌പുട്ടിനുമുള്ള സപ്പോർട്ടുള്ള 48 എം‌പി എഫ് / 1.8 സോണി ഐ‌എം‌എക്സ് 789 സെൻസറാണ് (1.12 മൈക്രോൺ പിക്‌സൽ വലുത്) വൺപ്ലസ് 9 പ്രോയുടെ ക്യാമറ സെറ്റപ്പിലെ മറ്റൊരു സവിശേഷത. 10-ബിറ്റ് പിക്ചർ ഔട്ട്‌പുട്ട് നൽകുന്ന സാധാരണ സ്മാർട്ട്ഫൺ ക്യാമറയിൽ നിന്നുള്ള വലിയ മാറ്റമാണിത്. 64 മടങ്ങ് മികച്ച നിറങ്ങളും (68 ബില്ല്യൺ വ്യത്യസ്ത ഷേഡുകൾ) ഉയർന്ന ഡൈനാമിക്ക് റേഞ്ചും ഉള്ള ചിത്രങ്ങൾ നൽകാൻ വൺപ്ലസ് 9 പ്രോയെ സഹായിക്കുന്നു. നിങ്ങൾ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണെങ്കിൽ വൺപ്ലസ് 9 പ്രോയിലെ 12-ബിറ്റ് റോ ഔട്ട്‌പുട്ട് പോസ്റ്റ് പ്രോസസ്സിങിന് പരമാവധി കൺട്രോൾ നൽകും.

വൺപ്ലസ് ക്യാമറ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു രസകരമായ സവിശേഷതയാണ് പുതിയ 'ടിൽറ്റ് ഷിഫ്റ്റ്' മോഡ്. ഇത് എനേബിൾ ചെയ്യുമ്പോൾ ക്യാമറ സോഫ്റ്റ്‌വെയർ വഴി ടിൽറ്റ്-ഷിഫ്റ്റ് ഇഫക്റ്റിനെ ഉത്തേജിപ്പിക്കുകയും പ്രൊഫഷണൽ-ഗ്രേഡ് മിനിയേച്ചർ ഇഫക്റ്റ് ഉപയോഗിച്ച് രസകരമായ ചിത്രങ്ങൾ നൽകുകയും ചെയ്യുന്നു.

ലാൻഡ്‌സ്‌കേപ്പിനും സ്ട്രീറ്റ് ഫോട്ടോഗ്രാഫിക്കും മികച്ച ക്യാമറ സ്മാർട്ട്‌ഫോൺ

ഡെഡിക്കേറ്റഡ് വൈഡ് ആംഗിൾ ലെൻസുകളുള്ള എല്ലാത്തരം ക്യാമറ സ്മാർട്ട്‌ഫോണുകളും ഞങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ആർക്കും വൺപ്ലസ് 9 പ്രോയുടെ വൈഡ് ക്യാമറയുടെ ക്വാളിറ്റിയിൽ ചിത്രങ്ങൾ നൽകാൻ സാധിക്കില്ല. 14 എംഎം ഇക്വലവന്റ് ലെൻസിന്റെ 50 എംപി സോണി ഐഎംഎക്സ് 766 സെൻസർ (1 / 1.56 ") ക്ലാരിറ്റി, ഡീറ്റൈൽസ്, ഡൈനമിക്ക് റേഞ്ച്, കളർ ഔട്ട്‌പുട്ട് എന്നിവയിൽ ആതിശയിപ്പിക്കുന്ന റിസൾട്ട് നൽകുന്നു. വൺപ്ലസ് ഒരു ഫ്രീഫോം ലെൻസ് ഉപയോഗിച്ചിരിക്കുന്നതിനാൽ തന്നെ ഷൂട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഫ്രീ ഓഫ് ഡിസ്റ്റോറഷൻ ആണ്.

ഫ്രീഫോം ലെൻസ് ഹാർഡ്‌വെയർ തലത്തിലുള്ള ഡിസ്റ്റോറേഷൻ ശരിയാക്കുന്നു. മന്ദഗതിയിലുള്ളതും ഫലപ്രദമല്ലാത്തതുമായ സോഫ്റ്റ്വെയറുള്ള ക്യാമറഔട്ട്‌പുട്ടിനുള്ള അവസാനമാണ് ഇത്. ഇത്തരത്തിൽ വൈഡ് ആംഗിൾ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് തന്നെ മാറുന്നു.

വൺപ്ലസ് 9 പ്രോ: സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിലെ വമ്പൻ കുതിപ്പ്

യഥാർത്ഥ മാക്രോകളും സമാനതകളില്ലാത്ത പോർട്രെയ്റ്റുകളും

50 എംപി വൈഡ് ആംഗിൾ സെൻസർ ഏസസ് ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രഫി മാത്രമല്ല ഈ ക്യാമറ സെറ്റപ്പിന്റെ സവിശേഷത. ഉയർന്ന ക്വാളിറ്റിയുള്ള മാക്രോ ഫോട്ടോകളും ഇത് നൽകുന്നു. വലിയ സെൻസറാണ് മാക്രോ സെൻസറായി ഉളളത്. ഇത് സാധാരണയായി കാണുന്ന മാക്രോ സെൻസറുകളേക്കാൾ കൂടുതൽ ലൈറ്റ് പിടിച്ചെടുക്കുന്നതിനാൽ ഡൈറ്റൈൽസ് കൂടുതലായി ലഭിക്കുന്നു. പോർട്രെയിറ്റ് ഫോട്ടോഗ്രാഫിക്കുള്ള മികച്ച ഡിവൈസ് കൂടിയാണ് വൺപ്ലസ് 9 പ്രോ. ബൊക്കെ എഫക്ടിനായി സ്മാർട്ട്‌ഫോൺ 48 എംപി പ്രൈമറി സെൻസർ ഉപയോഗിക്കുന്നു എന്നതുകൊണ്ട് ഈ വലിയ സെൻസർ വലുപ്പം റിയലിസ്റ്റിക് സബ്ജക്ട് ഇൻസുലേഷനും നാച്ചുറലായ സ്കിൻ ടോണും അടങ്ങുന്ന മികച്ച പോർട്രെയ്റ്റുകൾ നൽകുന്നു.

വൺപ്ലസ് 9 പ്രോ: സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിലെ വമ്പൻ കുതിപ്പ്

നൈറ്റ് ഫോട്ടോഗ്രാഫിക്ക് മികച്ച ക്യാമറ

വൺപ്ലസ് 9 പ്രോ ക്യാമറയുടെ ഏറ്റവും ആകർഷകമായ ഫീച്ചറാണ് ലോ-ലൈറ്റ് ഫോട്ടോഗ്രഫി. പുതിയ സോണി സെൻസറുകൾ (48 എംപി പ്രൈമറി, 50 എംപി വൈഡ് ആംഗിൾ) സ്മാർട്ട്‌ഫോണുകളിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഫോട്ടോകൾ പകർത്തുന്നു. സ്റ്റാൻഡേർഡ് ഫോട്ടോ മോഡ് ഉപയോഗിച്ച് വലിയ സെൻസറുകൾ കൂടുതൽ പ്രകാശം പിടിച്ചെടുക്കുന്നു, ഇത് ഹാസ്സൽബ്ലാഡിന്റെ കളർ ട്യൂണിംഗ് പൂർത്തീകരിക്കുന്നു. ഇതിലൂടെ മികച്ച ഡൈനമിക്ക് റേഞ്ചും ഉയർന്ന ഐ‌എസ്ഒ വാല്യുവിലും നോയിസില്ലാത്ത ചിത്രങ്ങളും ലഭിക്കുന്നു.

ഡെഡിക്കേറ്റഡ് നൈറ്റ് മോഡ്- 'എക്‌സ്‌പോഷർ സെറ്റ് ചെയ്ത് നോയിസ് കുറച്ചുകൊണ്ട്' നൈറ്റ്സ്‌കേപ്പ് 'ചിത്രത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഫീൽഡ്-ഓഫ്-വ്യൂവിന് കൂടുതൽ നിയന്ത്രണം നൽകുന്ന പ്രൈമറി, വൈഡ് ആംഗിൾ സെൻസറുകളിലും നൈറ്റ്സ്കേപ്പ് മോഡ് ലഭ്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഏറ്റവും മികച്ച വീഡിയോഗ്രഫി

ഹാസ്സൽബ്ലാഡ് ക്യാമറ വൺപ്ലസ് 9 പ്രോയെ മികച്ച വീഡിയോ റെക്കോർഡിംഗ് ഡിവൈസാക്കി മാറ്റുന്നു. 8K 30fps, 4k 120fps വീഡിയോകൾ സമാനതകളില്ലാത്ത പിക്ച്ചർ ക്വാളിറ്റിയിൽ റെക്കോർഡുചെയ്യാൻ ഈ സ്മാർട്ട്‌ഫോണിന് സാധിക്കും. ഉയർന്ന നിലവാരമുള്ള പ്രൊഡക്ഷനുകൾക്കായി സിനിമാറ്റിക് വീഡിയോകൾ ക്രിയേറ്റ് ചെയ്യാൻ പ്രൊഫഷണലുകൾക്ക് ഡിഎസ്എൽആർ നിലവാരത്തിലുള്ള ഫൂട്ടേജുകൾ ഉപയോഗിക്കാൻ കഴിയും. നൈറ്റ്സ്കേപ്പ് വീഡിയോ, പോർട്രെയിറ്റ് വീഡിയോ, അൾട്രാ-വൈഡ് ആംഗിൾ ടൈം-ലാപ്സ് വീഡിയോകൾ, ഫോക്കസ് ട്രാക്കിംഗ് മുതലായ അത്യാധുനിക മോഡുകൾ ഈ വീഡിയോ റെക്കോർഡിങ് കൂടുതൽ മെച്ചപ്പെടുത്തുന്നു.

വൺപ്ലസ് 9 പ്രോ: സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിലെ വമ്പൻ കുതിപ്പ്

എല്ലാ അർത്ഥത്തിലും ഒരു ക്യാമറ സ്മാർട്ട്ഫോൺ

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയുടെ തലം തന്നെ ഉയർത്തി. കളർ സയൻസ്, വ്യക്തത, ഉപയോഗ സൌകര്യം, ഫോട്ടോഗ്രാഫി അനുഭവം ഉയർത്തുന്ന പ്രൊഫഷണൽ ഡിവൈുകൾ എന്നിവയുടെ കാര്യത്തിൽ ഇരട്ടി വിലയ്ക്ക് വിൽക്കുന്ന ഫോണുകലെ പോലും ഇത് പിന്നിലാക്കുന്നു. വൺപ്ലസിന്റെ ശക്തമായ ക്യാമറ ഹാർഡ്‌വെയറും സോഫ്റ്റ്വെയർ ഒപ്റ്റിമൈസേഷനും നാച്ചുറൽ കളർ കാലിബ്രേഷനിലെ ഹാസ്സൽബ്ലാഡിന്റെ വൈദഗ്ധ്യവുമാണ് ഈ നേട്ടത്തിന് പിന്നിൽ. നിങ്ങൾ ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ള ആളാണെങ്കിൽ നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഏറ്റവും മികച്ച സ്മാർട്ട്‌ഫോൺ തന്നെയാണ് വൺപ്ലസ് 9 പ്രോ.

Most Read Articles
Best Mobiles in India

English summary
Co-developed with the legacy camera expert- Hasselblad, the camera systems on the OnePlus 9-series devices have left us in awe with the overall picture quality and videography experience.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X