ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാമൻ വൺപ്ലസ് 8ടി

|

2020 എന്ന വർഷം സ്മാർട്ട്ഫോൺ വിപണിയിലേക്ക് നിരവധി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളെ സംഭാവന ചെയ്ത വർഷമാണ്. മികച്ച ക്യാമറ, ഡിസ്പ്ലെ, ബാറ്ററി പെർഫോമൻസ് എന്നിവയെല്ലാമായി നിരവധി ഡിവൈസുകൾ വിപണിയിലെത്തി. ഈ വർഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ഭാവിയിലെ സാങ്കേതികവിദ്യയുടെയും സാധ്യതകളുടെയും സൂചനകൾ കൂടി നൽകുന്നവയായിരുന്നു. 2020 അവസാനിക്കാറാകുമ്പോൾ ഈ വർഷം പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോൺ ഏതാണെന്നാണ് നമ്മൾ പരിശോധിക്കുന്നത്.

ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാമൻ വൺപ്ലസ് 8ടി

 

ഇതുവരെയുള്ള പരിശോധനളുടെയും ദൈനംദിന ഉപയോഗത്തിന്റെയും അടിസ്ഥാനത്തിൽ 2020 ലെ ഏറ്റവും മികച്ച മുൻനിര സ്മാർട്ട്‌ഫോണായി വൺപ്ലസ് 8ടി 5ജിയെയാണ് ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ലോഞ്ച് ചെയ്തിതിന് ശേഷം ഈ സ്മാർട്ട്ഫോൺ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ തിരയുന്ന ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഡിവൈസായി മാറി. ഏറ്റവും ന്യായമായ വിലയിൽ വൺപ്ലസ് 8ടി 5ജി മികച്ച ഉപയോക്തൃ അനുഭവം നൽകുന്നു.

ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാമൻ വൺപ്ലസ് 8ടി

പ്രീമിയം ഡിസൈനും ആകർഷകമായ നിറങ്ങളും

വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോണിന്റെ ഏറ്റവും ആകർഷകമായ ഘടകം അതിന്റെ ഡിസൈൻ തന്നെയാണ്. കർവുകളും എഡ്ജ്-ടു-എഡ്ജ് അമോലെഡ് ഡിസ്പ്ലേയും ഈ സ്മാർട്ട്‌ഫോണിന്റെ ലുക്ക് ഗംഭീരമാക്കുന്നു. കൈകളിൽ സുഖപ്രദമായി പിടിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. മികച്ച ഇൻ-ക്ലാസ് സ്‌ക്രീൻ-ടു-ബോഡി-റേഷ്യോവും ഈ ഡിവൈസ് നൽകുന്നു. പുതുതായി രൂപകൽപ്പന ചെയ്ത ക്യാമറ മൊഡ്യൂൾ ഹാൻഡ്‌സെറ്റിന്റെ പ്രധാന ആകർഷണമാണ്. കൂടുതൽ ഭാരമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഫോൺ ചുടാവുന്നത് പിന്നിലെ പാനൽ പരിഹരിക്കുന്നുണ്ട്. തിരക്കേറിയ നഗരങ്ങളിൽ കോൾ ഡ്രോപ്പുകൾ ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളിൽ മെച്ചപ്പെട്ട നെറ്റ്‌വർക്ക് ആവശ്യമാണ്. ഇതിനായി മികച്ച ആന്റിന പ്ലെയ്‌സ്‌മെന്റാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. അക്വാമറൈൻ ഗ്രീൻ, ലൂണാർ സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. 2020ൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച ലുക്കുള്ള മുൻനിര സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 8ടി 5ജി.

ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാമൻ വൺപ്ലസ് 8ടി

 

ഏറ്റവും മികച്ച 120Hz FHD+ അമോലെഡ് ഡിസ്പ്ലേ

ഫ്ലൂയിഡിറ്റി, കളർ ആക്യുറസി എന്നിവയുടെ കാര്യത്തിൽ വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്‌പ്ലേ മറ്റ് ഡിവൈസുകളെ ബഹുദൂരം പിന്നിലാക്കുന്നു. 6.55 ഇഞ്ച് 2.5 ഡി ഫ്ലെക്‌സിബിൾ ഫ്ലോസ്‌കേപ്പ് അമോലെഡ് സ്‌ക്രീനാണ് ഡിവൈസിൽ ഉള്ളത്. ക്ലാസ്-ഫ്ലാഗ്ഷിപ്പ് 120 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഡിസ്പ്ലെയിൽ ഉള്ളത്. ഡിവൈസിന്റെ യുഐയിലൂടെയും സോഷ്യൽ മീഡിയ ടൈംലൈനിലൂടെയും വളരെ വേഗത്തിൽ നാവിഗേറ്റ് ചെയ്യാനും സ്ക്രോൾ ചെയ്യാനും ഈ ഉയർന്ന റിഫ്രഷ് റേറ്റ് പാനൽ സഹായിക്കും. സമാനതകളില്ലാത്ത ഗെയിമിംഗ് അനുഭവത്തോടെ ഏറ്റവും മികച്ച ഫ്ലൂയിഡിറ്റി(സെക്കൻഡിൽ 120 ഫ്രെയിമുകൾ)യിൽ ഗ്രാഫിക്കൽ ഇന്റൻസീവ് ഗെയിമുകളും ആസ്വദിക്കാം. സൂര്യപ്രകാശത്തിൽ പോലും തടസ്സമില്ലാത്ത ഡിസ്പ്ലെ കാണുന്നതിന് വൺപ്ലസ് 8ടി 5ജി യുടെ അമോലെഡ് പാനലിലുള്ള 1,100 നൈറ്റ്സ് ബ്രൈറ്റ്നസ് സഹായിക്കും.

മികച്ച ക്ലാസ് മൾട്ടിമീഡിയ പ്ലേബാക്ക് അനുഭവത്തിനായി ഡിസിഐ-പി 3 കളർ ഗാമറ്റ് സപ്പോർട്ടും ഡൈനാമിക് കോൺട്രാസ്റ്റ് സപ്പോർട്ടും വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ട്. സിനിമകളും മറ്റ് മൾട്ടിമീഡിയ കണ്ടന്റുകളും ആസ്വദിക്കാൻ സഹായിക്കുന്ന 0.55 ന് താഴെയുള്ള, ഏറ്റവും കുറഞ്ഞ ജെഎൻ‌സിഡി (ജസ്റ്റ് നോട്ടിസബിൾ കളർ ഡിഫറൻസ്) റേഷിയോ ഉള്ള കളർ-ആക്വുറേറ്റ് പാനലാണിത്. വൺപ്ലസ് 8 ടി 5 ജിയുടെ വിൽപ്പന വിലയേക്കാൾ ഉയർന്ന വിലയിൽ പോലും വിപണിയിൽ ഇത്തരത്തിലുള്ള മികച്ച സ്ക്രീൻ കണ്ടെത്താൻ സാധിക്കില്ല.

ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാമൻ വൺപ്ലസ് 8ടി

ഇൻ-ക്ലാസ് ഫാസ്റ്റ് ചാർജിംഗ് സ്പീഡുള്ള വാർപ്പ് ചാർജ് 65

വൺപ്ലസ് 8ടി 5ജി അതിവേഗ ചാർജിങിന്റെ വേഗതയെ പോലും അതിലംഘിക്കുന്നു. മുഴുവൻ ചാർജും തീർന്ന ബാറ്ററി 100% ചാർജ് ചെയ്യാൻ വെറും 39 മിനിറ്റ് മാത്രം എടുക്കുന്ന വാർപ്പ് ചാർജ് 65 ആണ് ഈ ഡിവൈസിൽ ഉള്ളത്. ഈ സ്മാർട്ട്ഫോണിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഡ്യൂവൽ-ബാറ്ററി ചാർജിംഗ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. തടസങ്ങളില്ലാതെ ചാർജ് ചെയ്യാനായി മതിയായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഈ വാർപ്പ് ചാർജ് വരുന്നത്. ചാർജ് ചെയ്യുമ്പോൾ താപനില സുരക്ഷിതമായി നിലനിർത്തുന്നതിന് വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോണിലെ 65W ചാർജറിന് 12 ഇൻഡിവിജ്യൽ തെർമൽ മോണിറ്ററുകൾ ഉണ്ട്. ഈ ചാർജർ ഉപയോഗിച്ച് മറ്റ് ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ടർബോചാർജ് ചെയ്യാനും സാധിക്കും.

ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാമൻ വൺപ്ലസ് 8ടി

48 എംപി ക്വാഡ് ലെൻസ് ക്യാമറ സെറ്റപ്പ്

സോണി IMX586 സെൻസറുള്ള 48 എംപി പ്രൈമറി ക്യമറയടങ്ങുന്ന ക്വാഡ്-ക്യാമറ സെറ്റപ്പാണ് വൺപ്ലസ് 8ടിയിൽ നൽകിയിട്ടുള്ളത്. എല്ലാ ക്യാമറകളും വ്യത്യസ്തമായ സന്ദർഭങ്ങളിൽ പ്രയോജനപ്പെടുന്നവയാണ്. വൺപ്ലസ് 8ടി 5ജി മികച്ച ഇൻ-ക്ലാസ് ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നൽകുന്നു. OIS ഉള്ള പ്രൈമറി സെൻസറിന് f / 1.7 ന്റെ അപ്പർച്ചറുള്ള ലെൻസും ഉണ്ട്. 16 എം‌പി സോണി ഐ‌എം‌എക്സ് 481 വൈഡ് ആംഗിൾ സെൻസറുള്ള ഡിവൈസിൽ 123 ° ഫീൽഡ്-ഓഫ് വ്യൂ ലഭിക്കും. ഈ ക്യാമറ സെറ്റപ്പിലെ മൂന്നാമത്തെ ലെൻസ് 5 എംപി മാക്രോ ലെൻസാണ്. 3 സിഎം ഫോക്കൽ ലെങ്ത്തുള്ള ഈ ക്യാമറ ചെറിയ വസ്തുക്കളെ പോലും ഡീറ്റെയിൽ ആയി പകർത്തുന്നു. അവസാനത്തെ ലെൻസ് 2 എംപി മോണോക്രോം ലെൻസാണ്.

ഈ മികച്ച ക്വാഡ് ക്യാമറ സെര്റപ്പിലൂടെ ലളിതമായ ക്ലിക്കിലൂടെ പ്രൊഫഷണൽ ക്യാമറകളോട് കിടപിടിക്കുന്ന ഫോട്ടോകളും വീഡിയോകളും പകർത്താനാകും. വൺപ്ലസ് 8ടി 5ജി അതിശയകരമായ ഹൈക്വാളിറ്റി 48 എംപി ഇമേജുകൾ പകർത്താനും സ്റ്റേബിൾ ആയി 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാനും സഹായിക്കും. കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ഷോട്ടുകൾ എടുക്കാൻ സഹായിക്കുന്ന ലോ-ലൈറ്റ് ക്യാമറ അൽഗോരിതം ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പിൽ ഉണ്ട്. ഒരു പ്രൊഫഷണൽ ഗ്രേഡ് നൈറ്റ്സ്‌കേപ്പ് മോഡും ഹാൻഡ്‌സെറ്റിൽ കമ്പനി നൽകുന്നു.

ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാമൻ വൺപ്ലസ് 8ടി

വൺപ്ലസ് 8ടി 5ജി: പ്രീമിയം ഹാർഡ്‌വെയറും ഏറ്റവും പുതിയ സോഫ്റ്റ്വെയറും

വൺപ്ലസ് 8ടി 5ജി കുറ്റമറ്റ മൾട്ടിടാസ്കിംഗ് പെർഫോമൻസ് നൽകുന്ന ഡിവൈസാണ്. ക്വാൽകോമിന്റെ ഏറ്റവും പുതിയ ടോപ്പ്-ഓഫ്-ലൈൻ ചിപ്‌സെറ്റായ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. ഈ ഹൈ-എൻഡ് ചിപ്‌സെറ്റിനൊപ്പം 8 ജിബി / 12 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജും ഉണ്ട്. ഗൂഗിളിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒ.എസ് 11ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ പുതിയ ആൻഡ്രോയിഡ് വേർഷനുമായി വരുന്ന ആദ്യത്തെ വൺപ്ലസ് ഡിവൈസാണ് വൺപ്ലസ് 8ടി 5ജി. വൺപ്ലസിന്റെ കസ്റ്റം ഓക്‌സിജൻ ഒഎസ് വേഗതയേറിയതും സുഗമവുമായ ഉപയോഗത്തിന് സഹായിക്കുന്നു.

സുഗമമായ ആനിമേഷനുകൾ, ക്ലീൻ ടൈപ്പോഗ്രാഫി, ഐക്കണോഗ്രഫി, മികച്ച വിഷ്വൽ ഇന്ററാക്ഷനുകൾ എന്നിവയാണ് ഓക്സിജൻ ഒഎസ് 11ന്റെ ആകർഷകമായ ഘടകങ്ങൾ. കസ്റ്റം സ്കിൻ ഒപ്റ്റിമൈസ് ചെയ്‌ത ആനിമേഷനുകളും ഗസ്റ്ററുകളും ഉപയോഗിച്ച് ലളിതവും ആയാസരഹിതവുമായി സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ഇത് സഹായിക്കുന്നു. ആൻഡ്രോയിഡ് ഇക്കോസിസ്റ്റം പരമാവധി പ്രയോജനപ്പെടുത്താനും വ്യക്തിഗതമായ താല്പര്യങ്ങൾക്ക് മുൻഗണന കൊടുക്കാനും കസ്റ്റം സ്കിനിന് സാധിക്കും. സിസ്റ്റം-വൈഡ് ഡാർക്ക് മോഡ്, ഓൾവേയ്സ് ഓൺ ഡിസ്പ്ലേ, സെൻ മോഡ് 2.0 മുതലായവ ഓക്സിജൻ ഒഎസ് 11 ന്റെ ചില ആകർഷകമായ സവിശേഷതകളാണ്.

നിങ്ങൾ നൽകുന്ന പണത്തിനൊത്ത മൂല്യമുള്ള ഇൻ-ക്ലാസ് സ്മാർട്ട്‌ഫോൺ ഉപയോക്തൃ അനുഭവം നൽകുന്ന ഡിവൈസാണ് വൺപ്ലസ് 8ടി 5ജി എന്ന് ലളിതമായി പറയാം.

വൺപ്ലസ് 8ടി 5ജി: വിലയും ഓഫറുകളും

വൺപ്ലസ് 8ടി 5ജി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 8 ജിബി + 128 ജിബി വേരിയന്റിന് 42,999 രൂപയും, 12 ജിബി + 256 ജിബി വേരിയന്റിന് 45,999 രൂപയുമാണ് വില. വൺപ്ലസ്.ഇൻ, ആണസോൺ.ഇൻ, വൺപ്ലസ് റീട്ടെയിൽ സ്റ്റോറുകൾ, പാർട്ട്ണർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഈ ഡിവൈസിന്റെ ഓപ്പൺ സെയിൽ നടക്കുന്നുണ്ട്. ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്നവർക്ക് ഇൻസ്റ്റന്റ് ഡിസ്കൌണ്ടും നേടാനാകും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് വൺപ്ലസ്.ഇൻ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവയിൽ നിന്നും ഹാൻഡ്‌സെറ്റ് വാങ്ങുമ്പോൾ 2,000 രൂപ കിഴിവ് ലഭിക്കും. ജിയോ നെറ്റ്‌വർക്കിലുള്ളവർക്ക് വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 6,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

Most Read Articles
Best Mobiles in India

English summary
OnePlus 8T 5G tops our list as the best flagship smartphone of the year 2020. Since its launch, the handset has been the top choice for consumers looking for a modern flagship smartphone in today’s time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X