ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 26,999 രൂപ മുതൽ

|

ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം വിപണിയിൽ എത്തിയ എംഐ 11 ലൈറ്റ് 4ജി വേരിയന്റിന്റെ പുതുക്കിയ പതിപ്പാണ് ഈ ഡിവൈസ്. സമാനമായ ഡിസൈനാണ് എങ്കിലും 5ജി സപ്പോർട്ടും പുതിയ ചിപ്‌സെറ്റും ഈ ഡിവൈസിൽ ഉണ്ട്. ഷവോമി ബ്രാന്റിങിൽ എത്തുന്ന ആദ്യത്തെ ഡിവൈസ് കൂടിയാണ് ഇത്. നേരത്തെ ഷവോമി എംഐ ബ്രാൻഡിങിന് കീഴിലാണ് രാജ്യത്ത് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചത്. ഷവോമി 11 ലൈറ്റ് എൻഇ 5ജി ഇന്ത്യയിലെത്തുന്നത് മികച്ച സവിശേഷതകളുമായിട്ടാണ്.

 

ഷവോമി 11 ലൈറ്റ് എൻഇ 5ജി

വളരെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്‌ഫോണുകളിലൊന്നായിട്ടാണ് ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണും ഇതേ രീതിയിലാണ് പുറത്തിറക്കിയിരുന്നത്. അത് ജനപ്രീതി നേടാൻ കാരണമായി. റിയൽ‌മെ ജിടി മാസ്റ്റർ എഡിഷനോടാണ് വിപണിയിൽ ഷവോമി 11 ലൈറ്റ് എൻഇ 5ജി മത്സരിക്കുന്നത്. സമാനമായ പ്രോസസറാണ് ഇരു ഡിവൈസുകളിലും ഉള്ളത്. ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി പരിശോധിക്കാം.

ഷവോമി 11 ലൈറ്റ് എൻഇ 5ജി: വില
 

ഷവോമി 11 ലൈറ്റ് എൻഇ 5ജി: വില

ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 26,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,9990 രൂപ വിലയുണ്ട്. ഷവോമി ഈ രണ്ട് മോഡലുകൾക്കും 2,000 രൂപയുടെ ബാങ്ക് ഓഫറും 1,500 രൂപയുടെ ദീപാവലി ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഈ ഓഫറുകൾ കൂടി ചേരുമ്പോൾ ഫോണിന്റെ വില വൻതോതിൽ കുറയും. ഷവോമി 11 ലൈറ്റ് എൻഇ 5ജി ഒക്ടോബർ 2 അർദ്ധരാത്രി മുതൽ വിൽപ്പനയ്‌ക്കെത്തും. സ്മാർട്ട്‌ഫോണിന് പിന്നിൽ മികച്ചൊരു എജി മാറ്റ് ഫിനിഷ് ടെക്സ്ചർ ഉണ്ട്. വൈനി ബ്ലാക്ക്, ജാസ് ബ്ലൂ, ടസ്‌കാനി കോറൽ, ഡയമണ്ട് ഡാസൽ എന്നിങ്ങനെ നാല് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

ഐഫോൺ 13 കേടായാൽ പണി പാളും, ശരിയാക്കാൻ ആപ്പിൾ തന്നെ വേണം, ചിലവും കൂടുതൽഐഫോൺ 13 കേടായാൽ പണി പാളും, ശരിയാക്കാൻ ആപ്പിൾ തന്നെ വേണം, ചിലവും കൂടുതൽ

ഷവോമി 11 ലൈറ്റ് എൻഇ 5ജി: സവിശേഷതകൾ

ഷവോമി 11 ലൈറ്റ് എൻഇ 5ജി: സവിശേഷതകൾ

ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോണിൽ 6.55-ഇഞ്ച് ഫുൾ എച്ച്ഡി+ അമോലഡ് ഡിസ്പ്ലേയാണ് ഉള്ളത്. 90 ഹെർട്സ് റീഫ്രഷ് റേറ്റ് വരെയുള്ള ഈ ഡിസ്പ്ലെ നെറ്റ്ഫ്ലിക്സ്, എച്ച്ഡിആർ 10+ സർട്ടിഫിക്കേഷൻ എന്നിവയ്ക്കായുള്ള ഡോൾബി വിഷൻ സപ്പോർട്ടോടെ വരുന്നു. 10-ബിറ്റ് പാനലാണ് ഈ ഡിസ്പ്ലെയിൽ ഷവോമി ഉപയോഗിച്ചിട്ടുള്ളത്. ഇതിന് വൈഡ്‌വൈൻ എൽ 1 സർട്ടിഫിക്കേഷനും ഉണ്ട്. 6.8 എംഎം മാത്രം കനമുള്ള ഏറ്റവും മെലിഞ്ഞ 5ജി സ്മാർട്ട്‌ഫോണ് ഇതെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ഫോണിന്റെ ഭാരം വെറും 158 ഗ്രാം ആണ്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി

ഷവോമി 11 ലൈറ്റ് എൻഇ 5ജി പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി പ്രോസസറിന്റെ കരുത്തിലാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5 എന്നിവയാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ എംഐയുഐ 12.5 ഒഎസുമായി പുറത്തിറങ്ങുന്ന ആദ്യത്തെ ഷവോമി ബ്രാന്റഡ് സ്മാർട്ട്ഫോണാണ് ഇത്. നേരത്തെ തന്നെ നിരവധി റെഡ്മി സ്മാർട്ട്ഫോണുകൾ ഈ ഒഎസിൽ ഷവോമി പുറത്തിറക്കിയിട്ടുണ്ട്. ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോണിൽ 12 5ജി ബാൻഡുകൾ ഉണ്ടെന്നാണ് ഷവോമി വ്യക്തമാക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്

ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. എഫ്/1.79 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ സെൻസർ, 119-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ, എഫ്/2.2 അപ്പർച്ചർ എന്നിവയുള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8 മെഗാപിക്സൽ ക്യാമറ, എഫ്/2.4 അപ്പർച്ചറുള്ള 5 മെഗാപിക്സൽ ടെലിമാക്രോ ക്യാമറ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 20 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഈ ഡിവൈസിൽ ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

സാംസങ് ഗാലക്‌സി എഫ്42 5ജി ഇന്ത്യയിൽ, ആദ്യം വാങ്ങിയാൽ 3,000 രൂപ ലാഭിക്കാംസാംസങ് ഗാലക്‌സി എഫ്42 5ജി ഇന്ത്യയിൽ, ആദ്യം വാങ്ങിയാൽ 3,000 രൂപ ലാഭിക്കാം

Most Read Articles
Best Mobiles in India

English summary
Xiaomi 11 Lite NE 5G smartphone launched in India. Prices for the device start at Rs 26,999. This device has best features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X