Just In
- 15 min ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 1 hr ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 2 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 4 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- Sports
IPL 2022: 'നിലവിലെ ബൗളിങ് കരുത്ത് പോരാ', 2023ല് പുതിയ പേസര്മാരെ വേണം, നാല് ടീമുകളിതാ
- Movies
'ജാസ്മിൻ കാണിച്ചത് വെറും ഷോഓഫ്, തലേദിവസം മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു'; ബെസ്ലിയോട് ധന്യ പറയുന്നു!
- News
'എൽഡിഎഫ് 100 ആയാൽ എന്താ പ്രയോജനം? ബിജെപി സിംപിൾ ആണ്' - കുമ്മനം രാജശേഖരന് പറയുന്നു
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള് നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള് ഇതാ
- Lifestyle
തണ്ണിമത്തന് ചര്മ്മത്തിലെങ്കില് വെളുപ്പും തിളക്കവും കൂടെപ്പോരും
- Finance
സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം
- Travel
അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം
ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണുകളിൽ മികച്ചത് ഏത്
ഹൈപ്പർചാർജിങ് ഫീച്ചറുമായി ഷവോമി 11ടി പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്ത് കഴിഞ്ഞു. 17 മിനുറ്റ് കൊണ്ട് മുഴുവൻ ബാറ്ററിയും ചാർജ് ചെയ്യാൻ സാധിക്കുന്ന 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് കിടിലൻ ക്യാമറ സെറ്റപ്പ്, മികച്ച ഡിസ്പ്ലെ, കരുത്തുറ്റ പ്രോസസർ തുടങ്ങിയ ഫീച്ചറുകളാണ് ഫോണിന്റെ പ്രധാന ആകർഷണം. 39,999 രൂപ മുതലാണ് ഷവോമി 11ടി പ്രോയുടെ വേരിയന്റുകൾ ലഭ്യമാകുന്നത്. വിപണിയിൽ ഫോൺ അവതരിപ്പിക്കപ്പെട്ടതോടെ താരതമ്യങ്ങളും സജീവമായിക്കഴിഞ്ഞിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കമ്പാരിസൺ വരുന്നത് വൺപ്ലസ് 9ആർടിയുമായാണ്. വിപണി പിടിക്കാൻ നടക്കുന്ന ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി പോരാട്ടം തന്നെയാകും 45,000 രൂപയിൽ താഴെയുള്ള സെഗ്മെന്റിനെ ഇനി ശ്രദ്ധേയമാക്കുക.

120 ഹെർട്സ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 888 പ്രോസസർ എന്നിങ്ങനെ നിരവധി ഫീച്ചറുകളിൽ ഷവോമി 11ടി പ്രോയും വൺപ്ലസ് 9ആർടിയും തമ്മിൽ സാമ്യങ്ങളുണ്ട്. ഡിസ്പ്ലേ, ട്രിപ്പിൾ ക്യാമറകൾ തുടങ്ങിയ ഫീച്ചറുകളും വൺപ്ലസ് 9ആർടിയെ സെഗ്മെന്റിലെ മികച്ച പോരാളിയാക്കുന്നു. ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി, ഈ രണ്ട് ഫ്ലാഗ്ഷിപ്പ് ഡിവൈസുകളുടെ ഫീച്ചറുകൾ തമ്മിൽ താരതമ്യം ചെയ്ത് നോക്കാം.
150 രൂപയിൽ താഴെ മാത്രം വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

വിലയും വേരിയന്റുകളും
ഷവോമി 11ടി പ്രോയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് നൽകേണ്ടത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയും നൽകണം. ഷവോമി 11ടി പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 43,999 രൂപയും നൽകണം. വൺപ്ലസ് 9ആർടി സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് വിപണിയിൽ ലഭ്യമായിരിക്കുന്നത്. ബേസ് വേരിയന്റായ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 42,999 രൂപ നൽകണം. അതേ സമയം ഉയർന്ന നിലവാരമുള്ള 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 46,999 രൂപയും നൽകേണ്ടി വരും.

നിങ്ങൾക്ക് ഷവോമി 11ടി പ്രോയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡൽ വെറും 39,999 രൂപയ്ക്ക് ലഭിക്കുമ്പോൾ അതേ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള വൺപ്ലസ് 9ആർടിയ്ക്ക് 42,999 രൂപ നൽകണം. 3,000 രൂപയാണ് വൺപ്ലസ് 9ആർടിക്ക് അധികമായി ചിലവഴിക്കേണ്ടി വരിക. വൺപ്ലസ് 9ആർടിയുടെ രണ്ട് യൂണിറ്റുകൾക്കും നിങ്ങൾക്ക് വ്യത്യസ്തമായ കളർ ഓപ്ഷനുകൾ ലഭിക്കും.
ഇൻസ്റ്റാഗ്രാമിലെ 'വ്യൂ വൺസ്' ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഡിസ്പ്ലേയും ഡിസൈനും
ഷവോമി 11ടി പ്രോ 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ( 1080 x 2400 പിക്സലുകൾ ) 10 ബിറ്റ് ട്രൂ കളർ ഫ്ലാറ്റ് അമോലെഡ് ഡിസ്പ്ലേയുമായി വരുന്നു. 120 ഹെർട്സ് ഡൈനാമിക് റിഫ്രഷ് റേറ്റും ഷവോമി 11ടി പ്രോയുടെ പ്രത്യേകതയാണ്. അതേ സമയം വൺപ്ലസ് 9ആർടിയുടെ ഡിസ്പ്ലേ കുറച്ച് കൂടി ചെറുതാണ്. 6.62 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ( 1080 x 2400 പിക്സലുകൾ ) ഇ4 അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് 9ആർടി ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് വരെയുള്ള റിഫ്രഷ് റേറ്റും വൺപ്ലസ് 9ആർടി ഓഫർ ചെയ്യുന്നു.

സ്ക്രീൻ വലിപ്പത്തിന്റെ കാര്യത്തിൽ, വൺപ്ലസ് 9ആർടി, ഷവോമി 11ടി പ്രോയെക്കാൾ അൽപ്പം പിന്നിലാണ്. ഷവോമി 11ടി പ്രോയുടെ വലിപ്പക്കൂടുതൽ ഒരു കയ്യിലെ ഉപയോഗത്തിൽ അൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുമുണ്ട്. കൈ മുഴുവനായി നിറഞ്ഞിരിക്കുന്ന ഫീലാണ് ഷവോമി 11ടി പ്രോ നൽകുന്നത്. കൂടാതെ, രണ്ട് ഡിവൈസുകൾക്കും അത്യാവശ്യം ഭാരം ഉണ്ട്. ഷവോമി 11ടി പ്രോ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഫീച്ചർ ചെയ്യുമ്പോൾ വൺപ്ലസ് 9ആർടി ഇൻ ഡിസ്പ്ലേ സെൻസറും ഫീച്ചർ ചെയ്യുന്നു.
കാത്തിരിപ്പ് അവസാനിക്കുന്നു, റെഡ്മി നോട്ട് 11 സീരിസ് ജനുവരി 26ന് വിപണിയിലെത്തും

പെർഫോർമൻസും ബാറ്ററിയും
വൺപ്ലസ് 9ആർടിയും ഷവോമി 11ടി പ്രോയും സ്നാപ്ഡ്രാഗൺ 888 ചിപ്പിലാണ് പ്രവർത്തിക്കുന്നത്. സോഫ്റ്റ്വെയർ സൈഡ് നോക്കുമ്പോൾ വൺപ്ലസ് 9ആർടി സ്വന്തം ഓക്സിജൻ ഒഎസ് 11 സ്കിന്നിൽ ആൻഡ്രോയിഡ് 11 ഫീച്ചർ ചെയ്യുന്നു. മാർച്ചിൽ ആൻഡ്രോയിഡ് 12 അപ്ഡേറ്റും വൺപ്ലസ് 9ആർടിയ്ക്ക് ലഭിക്കും. മറുവശത്ത്, ഷവോമി 11ടി പ്രോ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 എൻഹാൻസ്ഡ് സ്കിന്നിൽ പ്രവർത്തിക്കുന്നു. ഷവോമി 11ടി പ്രോയ്ക്ക് ഉടൻ തന്നെ എംഐയുഐ 13 അപ്ഡേറ്റും ലഭിക്കും.

ബാറ്ററി ഡിപ്പാർട്ട്മെന്റിൽ മേധാവിത്വം ഷവോമി 11ടി പ്രോയ്ക്ക് തന്നെ. 5,000 എംഎഎച്ച് ബാറ്ററി മുതൽ 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വരെ ആ മേൽക്കോയ്മ നിലനിൽക്കുന്നു. വെറും 17 മിനിറ്റിനുള്ളിൽ ഷവോമി 11ടി പ്രോ 100 ശതമാനം വരെ ചാർജ് ആകുമെന്നാണ് കമ്പനിയുടെ അവകാശ വാദം. വാർപ്പ് ചാർജ് 65ടി സാങ്കേതികവിദ്യയിൽ വരുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 9ആർടിയുടെ ബാറ്ററി ഡിപ്പാർട്ട്മെന്റ്.
വൻ കുതിപ്പുമായി എയർടെൽ, മേധാവിത്വം തുടർന്ന് ജിയോ, വിഐയ്ക്ക് വൻ തകർച്ച

ക്യാമറ സവിശേഷതകൾ
ക്യാമറകളുടെ കാര്യത്തിൽ, ഷവോമി 11ടി പ്രോ 108 എംപി സാംസങ് എച്ച്എം2 പ്രൈമറി സെൻസർ, 8 എംപി 119 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 8 എംപി ടെലിമാക്രോ സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ആയിട്ടെത്തുന്നു. ഷവോമി 11ടി പ്രോയിൽ 8കെ വീഡിയോ റെക്കോർഡ് ചെയ്യാനും കഴിയും. ഷവോമിയാകട്ടെ ഡിവൈസിൽ അമ്പതിലധികം ഡയറക്ടർ മോഡുകളും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഷവോമി 11ടി പ്രോ ഫീച്ചർ ചെയ്യുന്നു.

50 എംപി പ്രൈമറി സെൻസറും ആയിട്ടാണ് വൺപ്ലസ് 9ആർടിയുടെ ക്യാമറ ഡിപാർട്ട്മെന്റ് സജ്ജീകരിച്ചിരിക്കുന്നത്. എംപി കണക്കിൽ ഷവോമി 11ടി പ്രോയ്ക്ക് പിന്നിലാണെങ്കിലും ഒഐഎസ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ടെന്നത് ഒരു പ്ലസ് പോയിന്റായി തുടരുന്നു. വൺപ്ലസ് 9ആർടിയുടെ പ്രധാന ലെൻസിനൊപ്പം അൾട്രാ വൈഡ് ലെൻസും മാക്രോ ഷൂട്ടറും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും വൺപ്ലസ് 9ആർടി ഫീച്ചർ ചെയ്യുന്നു.
മോട്ടോ ജി71, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ, മികച്ചത് ഏത്

വൺപ്ലസ് 9ആർടിയും ഷവോമി 11ടി പ്രോയും പ്രീമിയം ഫീച്ചറുകളുടെ ധാരാളിത്തവുമായാണ് വിപണിയിലെത്തുന്നത്. രണ്ട് ഫോണുകൾക്കും അവയുടേതായ പ്രത്യേകതകളും ഉണ്ട്. ഉദാഹരണത്തിന് വൺപ്ലസ് 9ആർടി നിങ്ങൾക്ക് ബ്ലോട്ട് ഫ്രീ ആൻഡ്രോയിഡ് അനുഭവം ലഭ്യമാക്കുന്നു. അതസമയം ഷവോമി 11ടി പ്രോ അതിവേഗ ചാർജിങ്, തുടങ്ങിയ ഫീച്ചറുകളുമായും എത്തുന്നു. ഷവോമി 11ടി പ്രോ ഐപി53 സർട്ടിഫൈഡ് ആണെന്നതും ഓർക്കേണ്ട കാര്യം തന്നെ. നൽകുന്ന പണത്തിന് രണ്ട് ഡിവൈസുകളും മൂല്യം നൽകുന്നതിനാൽ ഇരു ചോയിസുകളും ഒപ്പത്തിന് ഒപ്പം തന്നെ.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999