17 മിനുറ്റ് കൊണ്ട് മുഴുവനും ചാർജ് ചെയ്യാം, കിടിലൻ ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ഇന്ത്യയിലെത്തി

|

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഷവോമി 11ടി പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഷവോമിയുടെ 'ഹൈപ്പർഫോൺ' എന്ന് വിളിക്കുന്ന 11ടി പ്രോ കഴിഞ്ഞ വർഷം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 17 മിനുറ്റ് കൊണ്ട് മുഴുവൻ ബാറ്ററിയും ചാർജ് ചെയ്യാൻ സാധിക്കുന്ന ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കിടിലൻ ക്യാമറ സെറ്റപ്പും മികച്ച ഡിസ്പ്ലെയും കരുത്തൻ പ്രോസസറുമെല്ലാം ഈ സ്മാർട്ട്ഫോണിൽ ഷവോമി നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.

 

ഷവോമി 11ടി പ്രോ: വിലയും ലഭ്യതയും

ഷവോമി 11ടി പ്രോ: വിലയും ലഭ്യതയും

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് 39,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 41,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള ഷവോമി 11ടി പ്രോയുടെ ടോപ്പ് എൻഡ് മോഡലിന് 43,999 രൂപയാണ് വില. ഈ സ്മാർട്ട്ഫോൺ മൂൺലൈറ്റ് വൈറ്റ്, സെലസ്റ്റിയൽ മാജിക്, മെറ്റിയോറൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.

മോട്ടോ ജി71, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ, മികച്ചത് ഏത്മോട്ടോ ജി71, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ, മികച്ചത് ഏത്

വിൽപ്പനയും ഓഫറുകളും
 

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ആമസോൺ, എംഐ.കോം എന്നിവ വഴി ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നടക്കും. ഈ സ്മാർട്ട്ഫോൺ ആദ്യ വിൽപ്പനയ്ക്ക് എത്തുമ്പോൾ നിരവധി എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകളും ഉണ്ട്. സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ കിഴിവ് ലഭിക്കും. ഷവോമി എക്സ്ചേഞ്ച് ഓഫറിന്റെ ഭാഗമായി 5,000 രൂപയുടെ അധിക കിഴിവും സ്മാർട്ട്ഫോണിന് ലഭിക്കും.

ഷവോമി 11ടി പ്രോ: സവിശേഷതകൾ

ഷവോമി 11ടി പ്രോ: സവിശേഷതകൾ

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ 10+ റേറ്റിംഗ്, 800 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ സപ്പോർട്ട് എന്നീ സവിശേഷതകളുള്ള ഡിസ്പ്ലെയാണ് ഇത്. കോർണിങ് ഗോറില്ലാ ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. 12 ജിബി വരെ റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ഈ ഡിവൈസിൽ 3 ജിബി വെർച്വൽ റാമും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഷവോമിയുടെ ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നേടാൻ 6000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോപ്പ് 5 പ്രോ വരുന്നുബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം നേടാൻ 6000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോപ്പ് 5 പ്രോ വരുന്നു

ക്യാമറകൾ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ വരുന്നത്. 108 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാവൈഡ് ക്യാമറയും 5 എംപി ടെലിമാക്രോ ക്യാമറയുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിന് 30എഫ്പിഎസിൽ 8കെ വീഡിയോ ഷൂട്ട് ചെയ്യാനും 30/60എഫ്പിഎസിൽ 4കെ വീഡിയോ ഷൂട്ട് ചെയ്യാനും സാധിക്കും. ഷവോമി ഇതിൽ അമ്പതിൽ അധികം ഡയറക്‌ടർ മോഡുകളും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ ഉള്ളത്.

ഫാസ്റ്റ് ചാർജിങ്

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തന്നെയാണ്. വെറും 17 മിനുറ്റ് കൊണ്ട് ഇതിലുള്ള 5000 എംഎഎച്ച് എന്ന വലിയ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുന്ന 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. പവർ ഡെലിവറി 3.0, ക്വിക്ക് ചാർജ് 3+ സർട്ടിഫിക്കേഷനും ഫോണിൽ ഉണ്ട്. എൻഎഫ്സി, ഹാർമൻ കർഡോൻ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മുകളിൽ ഷവോമിയുടെ സിഗ്നേച്ചറായ ഐആർ ബ്ലാസ്റ്റർ എന്നിവയാണ് സ്മാർട്ട്ഫോമിന്റെ മറ്റ് സവിശേഷതകൾ.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി 9ഐ എത്തിക്കഴിഞ്ഞു, വില 13,999 രൂപ മുതൽ

Most Read Articles
Best Mobiles in India

English summary
Xiaomi has launched its new flagship smartphone Xiaomi 11T Pro in India. The phone has a 108MP camera, 120W fast charging, Snapdragon 888 5G SoC and 120Hz display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X