സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഷവോമിയുടെ 11ടി പ്രോ സ്മാർട്ട്ഫോൺ വരുന്നു

|

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളിലൊന്നായ ഷവോമി തങ്ങളുടെ സ്മാർട്ട്ഫോണുകളിലെ എംഐ എന്ന പേര് ഒഴിവാക്കിയതിന് പിന്നാലെ പുതിയ ഡിവൈസ് പുറത്തിറക്കാൻ പോകുന്നു. ഷവോമി 10ടി പ്രോ എന്ന പേരിലായിരിക്കും സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ 15ന് നടക്കുന്ന ആഗോള ലോഞ്ച് ഇവന്റിൽ വച്ചായിരിക്കും ഷവോമി ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുക എന്നാണ് സൂചനകൾ. എന്നാൽ ഈ ഇവന്റിൽ വച്ച് പുറത്തിറക്കുന്ന ഡിവൈസുകൾ ഏതൊക്കെയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

 

ഷവോമി

ഷവോമി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന പ്രൊമോ വീഡിയോയിൽ ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്ന 120W ഹൈപ്പർ ചാർജുമായിട്ടായിരിക്കും എന്ന സൂചന നൽകുന്നുണ്ട്. ഈ വീഡിയോ പുറത്ത് വിട്ടതിനാൽ തന്നെ സെപ്റ്റംബർ 15ന് നടക്കുന്ന ഇവന്റിൽ വച്ച് ഡിവൈസ് ലോഞ്ച് ചെയ്യാൻ സാധ്യത കൂടുതലാണ്. ഷവോമി 11ടി, ഷവോമി 11ടി പ്രോ സ്മാർട്ട്ഫോണുകൾ ഈ വർഷം ആദ്യം പുറത്തിറങ്ങിയ എംഐ 11 സീരിസ് സ്മാർട്ട്ഫോണുകളുടെ മെച്ചപ്പെടുത്തിയ പതിപ്പുകൾ ആയിരിക്കും എന്നാണ് സൂചനകൾ. എംഐ എന്ന ബ്രാന്റിങ് ഡിവൈസുകളിൽ നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് 11ടി സീരിസ് ഫോണുകൾക്കൊപ്പം ഷവോമി എന്ന് തന്നെ ചേർത്തിരിക്കുന്നത്.

ഷവോമി 11ടി, ഷവോമി 11ടി പ്രോ

എഫ്എച്ച്ഡി+ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്ന ഒലെഡ് പാനൽ ആയിരിക്കും പുതിയ ഷവോമി 11ടി, ഷവോമി 11ടി പ്രോ സ്മാർട്ട്ഫോണുകളിൽ ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ. ഈ ഡിവൈസുകൾ മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റ് ഈ വർഷത്തെ മിക്ക മിഡ്-പ്രീമിയം ഡിവൈസുകൾക്കുമുള്ള മികച്ച ചിപ്പ്സെറ്റാണ്. അതേ സമയം ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും പ്രവർത്തിക്കുക എന്ന് അവകാശപ്പെടുന്ന ചില റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

സ്നാപ്ഡ്രാഗൺ 888 എസ്ഒസി
 

എംഐ 11, എംഐ 11 അൾട്ര എന്നീ സ്മാർട്ട്ഫോണുകൾ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുമായിട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ ഈ സീരിസിലെ പുതിയ മോഡലുകളായ ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നിവയിൽ സമാനമായ ചിപ്പ്സെറ്റ് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പുതിയ ഡിവൈസുകൾ ഡൈമെൻസിറ്റി 1200 പ്രോസസറിലാണ് പുറത്തിറക്കുന്നത് എങ്കിൽ അത് ഡൗൺഗ്രേഡിങ് ആയിരിക്കും. ഡൈമെൻസിറ്റി 1200 പ്രോസസറിനെക്കാൾ ശക്തവും പ്രീമിയം ഡിവൈസുകളിൽ ഉപയോഗിക്കുന്നതുമായ ചിപ്പ്സെറ്റാണ് സ്നാപ്ഡ്രാഗൺ 888 എസ്ഒസി. ഈ വർഷം പുറത്തിറങ്ങിയ മിക്ക പ്രീമിയം ഡിവൈസുകളിലും ഈ ചിപ്പ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

108 എംപി പ്രൈമറി ക്യാമറ

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം ഈ ഡിവൈസ് പുറത്തിറങ്ങുക 108 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായിട്ടായിരിക്കും. അതേസമയം ഷവോമി 11ടി സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. രണ്ട് സ്മാർട്ട്‌ഫോണുകളും രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റും 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റുമായിരിക്കും ഇവ. ഈ സ്മാർട്ട്ഫോണുകൾ ഒരേ ഡിസൈനിൽ ആയിരിക്കും പുറത്തിറങ്ങുക എന്നും രണ്ടും സെലസ്റ്റിയൽ ബ്ലൂ, മെറ്റോറൈറ്റ് ഗ്രേ, മൂൺലൈറ്റ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാകുമെന്നുമാണ് സൂചനകൾ.

ബാറ്ററി

ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നിവ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ 15ന് നടക്കുന്ന ലോഞ്ച് ഇവന്റിനെക്കുറിച്ച് ഷവോമി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഷവോമി 11ടി ലൈനപ്പിനൊപ്പം എംഐ പാഡ് 5 സീരീസും കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചനകൾ. എംഐ പാഡ് 5 സീരീസ് കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രൊഡക്ട് ആഗോള വിപണികളിലേക്കും അവതരിപ്പിക്കും. വരും ദിവസങ്ങളിൽ ഷവോമി 11ടി സീരിസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

Most Read Articles
Best Mobiles in India

English summary
Xiaomi 11T Pro smartphone will have 120W hypercharging support. The device is reportedly set to launch on September 15th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X