ഇതാ കിടിലൻ ഫീച്ചറുകളുമായി ഷവോമി 11 സീരിസിൽ പുതിയ മൂന്ന് സ്മാർട്ട്ഫോണുകൾ കൂടി

|

ഷവോമി 11 സീരിസിൽ ഷവോമി 11ടി, ഷവോമി 11ടി പ്രോ, ഷവോമി 11 ലൈറ്റ് 5ജി എൻഇ എന്നീ മൂന്ന് സ്മാർട്ട്ഫോണുകൾ കൂടി അവതരിപ്പിച്ചു. 11ടി സീരിസിലെ രണ്ട് പുതിയ ഫോണുകളും ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും ട്രിപ്പിൾ റിയർ ക്യാമറകളുമായാണ് വരുന്നത്. ഷവോമി 11 ലൈറ്റ് 5ജി എൻഇ സ്മാർട്ട്ഫോൺ ഒരു മിഡ്റേഞ്ച് ഡിവൈസാണ്. ഈ സ്മാർട്ട്ഫോണുകൾ ഇന്ന് നടന്ന ലോഞ്ച് ഇവന്റിൽ വച്ചാണ് അവതരിപ്പിച്ചത്. യൂറോപ്യൻ വിപണിയിലാണ് ഡിവൈസുകൾ നിലവിൽ ലഭ്യമാകുന്നത്.

 

ഷവോമി 11 സീരിസിൽ ഷവോമി 11ടി, ഷവോമി 11ടി പ്രോ, ഷവോമി 11 ലൈറ്റ് 5ജി എൻഇ: വില, ലഭ്യത

ഷവോമി 11 സീരിസിൽ ഷവോമി 11ടി, ഷവോമി 11ടി പ്രോ, ഷവോമി 11 ലൈറ്റ് 5ജി എൻഇ: വില, ലഭ്യത

ഷവോമി 11ടിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് 499 യൂറോ ആണ് വില. ഇത് ഇന്ത്യൻ വിപണിയിൽ ഏകദേശം 43,300 രൂപയോളം വരുന്നു. ഡിവൈസിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 549 യൂറോ വിലയുണ്ട്. ഇത് ഇന്ത്യൻ വിപണിയിൽ ഏകദേശം 47,700 രൂപയാണ്. ഷവോമി 11ടി പ്രോയുടെ 8ജിബി റാം + 128ജിബി സ്റ്റോറേജ് മോഡലിന് 649 യൂറോ ആണ് വില. ഇത് ഏകദേശം 56,400 രൂപയോളമാണ്. 8ജിബി റാം + 256ജിബി സ്റ്റോറേജ് ഓപ്ഷന് 699യൂറോ (ഏകദേശം 60,700 രൂപ) വിലയുണ്ട്. 12ജിബി റാം+ 256ജിബി സ്റ്റോറേജ് മോഡലിന് 749 യൂറോ (ഏകദേശം 65,000 രൂപ) ആണ് വില.

ഷവോമി
 

ഷവോമി 11 ലൈറ്റ് 5ജി എൻഇ സ്മാർട്ട്ഫോണിന്റെ 6ജിബി റാമും + 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 349 യൂറോ ആണ് വില​​(ഏകദേശം 30,300 രൂപ) 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 399 യൂറോ (ഏകദേശം 34,600 രൂപ) വിലയുണ്ട്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നിവ സെലസ്റ്റിയൽ ബ്ലൂ മെറ്റിയറൈറ്റ് ഗ്രേ, മൂൺലൈറ്റ് വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭിക്കും. ബബിൾഗം ബ്ലൂ, പീച്ച് പിങ്ക്, സ്നോഫ്ലേക്ക് വൈറ്റ്, ട്രഫിൽ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഷവോമി 11 ലൈറ്റ് 5ജി എൻഇ ലഭ്യമാകുന്നത്.

ഷവോമി 11ടി: സവിശേഷതകൾ

ഷവോമി 11ടി: സവിശേഷതകൾ

ഷവോമി 11ടി സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് ഫ്ലാറ്റ് അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഒക്ട-കോർ ​​മീഡിയടെക് ഡൈമൻസിറ്റി 1200-അൾട്രാ എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിലെ ഒഎസ് ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5 ആണ്. 5,000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 67W ഷവോമി ടർബോ ചാർജിംഗിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. ഇതുവഴി 36 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാം. മൂന്ന് മൈക്രോഫോണുകൾ ഉപയോഗിച്ചുള്ള ഓഡിയോ ഫീച്ചറും ഇതിലുണ്ട്.

ക്യാമറ

108 മെഗാപിക്സൽ പ്രൈമറി സെൻസർ, f/2.2 അപ്പേർച്ചറും 120-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടർ, എഫ്/2.4 ലെൻസുള്ള ടെലിമാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 8കെ വീഡിയോ റെക്കോർഡിങ്, "എൻഡ്-ടു-എൻഡ്" എച്ച്ഡിആർ10+ സപ്പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്. ഉണ്ട്. 5ജി, 4ജി LTE, വൈഫൈ 6, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി ഇൻഫ്രാറെഡ് (IR) ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.

ഷവോമി 11ടി പ്രോ: സവിശേഷതകൾ

ഷവോമി 11ടി പ്രോ: സവിശേഷതകൾ

ഷവോമി 11ടി പ്രോ 6.67 ഇഞ്ച് ഫ്ലാറ്റ് 10 ബിറ്റ് അമോലെഡ് ട്രൂ-കളർ ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റും ഷവോമിയുടെ അഡാപ്റ്റീവ് സിങ്ക് സപ്പോർട്ടുമുള്ള ഡിസ്പ്ലെയാണ് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനും ഇതിനുണ്ട്. ഒക്ട-കോർ ​​ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഡിവൈസിന്റെ ഒഎസ് ആൻഡ്രോയിഡ് 11ബേസ്ഡ് എംഐയുഐ 12.5 ആണ്. 120W ഷവോമി ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഇതിലൂടെ ബാറ്ററി 17 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാം.

ട്രിപ്പിൾ റിയർ ക്യാമറ

ഈ ഡിവൈസിൽ ഷവോമി 10ടിയിൽ ഉള്ള അതേ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 108 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും ടെലിമാക്രോ ഷൂട്ടറുമാണ് ഈ ക്യാമറകൾ. 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഡിവൈസിൽ ഉള്ളത്. ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, വൈഫൈ 6, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, ഐആർ ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഉള്ളത്. ഹർമൻ കാർഡൺ ട്യൂൺ ചെയ്ത ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. സുരക്ഷയ്ക്ക് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിട്ടുള്ളത്.

ഷവോമി 11 ലൈറ്റ് 5ജി എൻഇ: സവിശേഷതകൾ

ഷവോമി 11 ലൈറ്റ് 5ജി എൻഇ: സവിശേഷതകൾ

ഷവോമി 11 ലൈറ്റ് 5ജി എൻഇ സ്മാർട്ട്ഫോണിൽ 6.55-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സൽസ്) 10-ബിറ്റ് ഫ്ലാറ്റ് അമോലെഡ് ട്രൂ-കളർ ഡിസ്പ്ലേയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രെഷ് റേറ്റും ഡോൾബി വിഷൻ സപ്പോർട്ടും ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഒക്ട-കോർ ​​ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4,250mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയാണ് ഇത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ലാണ് ഇത് പ്രവർത്തിക്കുന്നത്.

64 മെഗാപിക്സൽ പ്രൈമറി സെൻസർ

ഷവോമി 11 ലൈറ്റ് 5ജി എൻഇ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 5 മെഗാപിക്സൽ ടെലിമാക്രോ ഷൂട്ടറുമാണ് ഇതിലെ ക്യാമറകൾ. 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുള്ള ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂട്ടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, ഐആർ ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണിൽ ഡ്യൂവൽ സ്പീക്കറുകളും ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Xiaomi launched three new smartphones in the Xiaomi 11 Series. Xiaomi 11T, Xiaomi 11T Pro and Xiaomi 11 Lite 5G NE are the new smartphones. Let's take a look at the price and features of these smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X