മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 11എസ് ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 9ന്

|

ഷവോമിയുടെ അടുത്ത സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നു. റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഫെബ്രുവരി 9ന് നടക്കും. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ ആണ് ഇത്. ഈ ഡിവൈസിൽ ഒരു അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഉണ്ടായിരിക്കുക. 108 എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ്-ലെൻസ് ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. മീഡിയടെക് ഹീലിയോ സീരീസ് ചിപ്‌സെറ്റ് ആയിരിക്കും റെഡ്മി നോട്ട് 11എസ് ഫോണിന് കരുത്ത് നൽകുന്നത്.

 

ഷവോമി റെഡ്മി നോട്ട് 11 സീരിസ്

ഷവോമി റെഡ്മി നോട്ട് 11 സീരീസിനായി നാളെ (ജനുവരി 26) ഒരു ആഗോള ലോഞ്ച് ഇവന്റ് ഹോസ്റ്റുചെയ്യുന്നുണ്ട്. ഈ സീരിസിൽ വരുന്ന സ്മാർട്ട്‌ഫോണുകളുടെ എണ്ണം, സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗ്ലോബൽ ലോഞ്ചിൽ വച്ച് വെളിപ്പെടുത്തും. റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുമ്പൾ ഉണ്ടാകുവാൻ സാധ്യതയുള്ള വിലയും സവിശേഷതകളും നോക്കാം.

ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ 8000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാംആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ 8000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

റെഡ്മി നോട്ട് 11എസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 11എസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 11എസ് സ്മാർട്ടഫോൺ ഫ്ലാറ്റ് ആയ അരികുകളും മിനിമൽ ഡിസൈനുമായിട്ടായിരിക്കും വരുന്നത്. കൂടുതൽ മനോഹരമായ രൂപത്തിനും ഭാവത്തിനുമായി ഈ ഡിവൈസിൽ സോളിഡ് കളർ ടോണുകളുള്ള മൂന്ന് മുതൽ നാല് കളർ ഓപ്ഷനുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന് സമാനമായി റെഡ്മി നോട്ട് 11എസിലും ഐപി 53-റേറ്റഡ് ഡിസൈൻ ഉണ്ടായിരിക്കും. ഇതിനൊപ്പം ശക്തമായ സ്റ്റീരിയോ സ്പീക്കറുകളും ഡിവൈസിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാമറ
 

റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിന്റെ പിൻ പാനലിന്റെ മുകളിൽ ഇടത് കോണിൽ ഒരു വലിയ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ടായിരിക്കും. ഈ ക്യാമറ സെറ്റപ്പിലെ ഏറ്റവും വലിയ സവിശേഷത അതിന്റെ ക്യാമറ സെറ്റപ്പ് തന്നെയായിരിക്കും. 108 എംപി പ്രൈമറി സെൻസറായിരിക്കും ഈ ഡിവൈസിൽ റെഡ്മി നൽകുന്നത്. 8 എംപി വൈഡ് ആംഗിൾ സെൻസറും 2 എംപി മാക്രോ സെൻസറും പോർട്രെയിറ്റ് ഫോട്ടോഗ്രാഫിക്കായി മറ്റൊരു 2 എംപി പോർട്രെയിറ്റ് സെൻസറും ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും.

35,000 രൂപയിൽ താഴെ വിലയിൽ ഈ ഐഫോൺ, ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന് വിലക്കിഴിവ്35,000 രൂപയിൽ താഴെ വിലയിൽ ഈ ഐഫോൺ, ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന് വിലക്കിഴിവ്

പ്രൈമറി സെൻസർ

റെഡ്മി പുതിയ ഫോണിൽ കൊണ്ടുവരുമെന്ന് പറയുന്ന ക്യാമറ മൊഡ്യൂൾ ഒരു മാർക്കറ്റിംഗ് ഗിമ്മിക്ക് ആയിരിക്കും എന്ന് ഉറപ്പാണ്. ഈ ക്യാമറ സവിശേഷതകളിൽ നിന്നും പ്രൈമറി സെൻസർ മാറ്റി നിർത്തിയാൽ 8 എംപി മാത്രമുള്ള സെക്കൻഡറി സെൻസറുകളാണ് ഉള്ളതെന്ന് വ്യക്തമാകുന്നു. 108 എംപി പ്രൈമറി ക്യാമറ നൽകുന്നതിന് പകരം റെഡ്മി ഹാൻഡ്‌സെറ്റിന് കൂടുതൽ മികച്ച സെക്കന്ററി ക്യാമറകൾ അടക്കമുള്ളവ നൽകാമായിരുന്നു. 64എംപി പ്രൈമറി സെൻസറും 13എംപി എഎഫ് വൈഡ് ആംഗിൾ സെൻസറും 5എംപി മാക്രോ സെൻസറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പ് ആയിരുന്നുവെങ്കിലം അത് മികച്ചതാകുമായിരുന്നു.

ഡിസ്‌പ്ലേ

റെഡ്മി നോട്ട് 11എസ് സ്മാർട്ട്‌ഫോണിൽ ഒരു അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60Hz റിഫ്രഷ് റേറ്റ് മാത്രമുള്ള 6.43-ഇഞ്ച്/6.5-ഇഞ്ച് 1080p അമോലെഡ് പാനലായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. റെഡ്മി നോട്ട് 11 എസിൽ ഡ്യുവൽ നാനോ സിം കാർഡ് ട്രേയും സ്റ്റോറേജ് എക്സ്പാൻഷനായി ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡും ഉണ്ടായിരിക്കും. 5,000mAh ബാറ്ററി യൂണിറ്റായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. 33W ഫാസ്റ്റ് ചാർജർ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 ആർ; ലോഞ്ച് വൈകാതെഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 10 ആർ; ലോഞ്ച് വൈകാതെ

വില

വില

റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട സൂചനകൾ മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളു. ഈ ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 14,499 രൂപയായിരിക്കും വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,999 രൂപ മുതൽ 16,499 രൂപ വരെയായിരിക്കും വില. വെർച്വൽ ലോഞ്ച് ഇവന്റ് ഫെബ്രുവരി 9ന് നടക്കാനിരിക്കെ ഈ ലോഞ്ച് ഇവന്റിനായി കമ്പനി 'നോട്ടിഫൈ മി' പേജ് സെറ്റ് ചെയ്തിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Xiaomi's next smartphone is coming to the Indian market. The Redmi Note 11S will be launched on February 9.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X