സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറുമായി ഷവോമി എംഐ 10 5 ജി ഉടൻ അവതരിപ്പിച്ചേക്കും

|

ചൈനീസ് വിപണിയിൽ എംഐ 10 5 ജിയുടെ പുതിയ വേരിയൻറ് കൊണ്ടുവരുവാൻ ഷവോമി തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. വരാനിരിക്കുന്ന എംഐ 10 5 ജിയുടെ പ്രധാന സവിശേഷത അതിന് കരുത്ത് നൽകുന്ന പ്രോസസ്സറായിരിക്കും. ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻറെ പുതിയ ചോർച്ച പരിശോധിച്ച പ്രകാരം വരാനിരിക്കുന്ന എംഐ 10 ഹാൻഡ്‌സെറ്റിൻറെ പുതിയ വേരിയന്റിന് പുതിയ സ്നാപ്ഡ്രാഗൺ 870 SoC പ്രോസസർ കരുത്ത് പകരും. കൂടാതെ, ഈ പുതിയ ചോർച്ച വരാനിരിക്കുന്ന എംഐ 10 വേരിയന്റിൻറെ വിലയും വെളിപ്പെടുത്തി കഴിഞ്ഞു.

ഷവോമി എംഐ 10 5 ജി
 

എംഐ 10 5 ജിയുടെ പുതിയ മോഡലിന് സി‌വൈ‌എൻ 3,500 വില വരുന്നു, അതായത് 39,000 രൂപ. ഇത് കണക്കിലെടുക്കുമ്പോൾ, സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് പ്രവർത്തിക്കുന്ന അടുത്തിടെ പുറത്തിറക്കിയ എംഐ 11 ഹാൻഡ്സെറ്റിനെക്കാൾ വില കുറവാണെന്ന് തോന്നുന്നു. എംഐ 11 ൻറെ വില 3,999 യുവാനിൽ (ഏകദേശം 45,000 രൂപ) മുതൽ ആരംഭിക്കുന്നു. ഈ ഹാൻഡ്‌സെറ്റ് ഉടൻ ഇന്ത്യയിൽ പുറത്തിറക്കുമെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

മോട്ടറോള എഡ്ജ് എസ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

80W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ

200 എംപി പ്രൈമറി ക്യാമറ സെൻസർ ഫീച്ചർ ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്ന ഷവോമിയാണ് എംഐ 11 പ്രോ ഉടൻ ചൈനയിൽ വിപണിയിലെത്തുന്നത്. മാത്രമല്ല, 80W വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണിത്. മുൻകൂട്ടി, 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.8 ഇഞ്ച് 2 കെ അമോലെഡ് ഡിസ്‌പ്ലേയും ഇതിൽ വരുമെന്ന് പറയുന്നു.

ഷവോമി എംഐ 10

ഷവോമി എംഐ 10 പുതിയ വേരിയന്റിലേക്ക് വരുന്നതിനാൽ പുതിയ ചിപ്‌സെറ്റ് ഒഴികെ ബാക്കി സവിശേഷതകളിൽ ഈ സ്മാർട്ട്ഫോണിന് എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ എന്ന കാര്യം കണ്ടറിയണം. 2020 മെയ് മാസത്തിലാണ് ഷവോമി എംഐ 10 ഇന്ത്യയിൽ വിപണിയിലെത്തിയത്. സ്നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. ഈ ഹാൻഡ്‌സെറ്റിന് പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറുമായി ഷവോമി എംഐ 10 5 ജി
 

അതിൽ 108 എംപി മെയിൻ ലെൻസ് നൽകിയിരിക്കുന്നു. 6.67 ഇഞ്ച് ബെൻഡഡ്‌ അമോലെഡ് ഡിസ്പ്ലേ, 30W വയർലെസ് ചാർജിംഗ് എന്നിവ ഈ സ്മാർട്ട്ഫോണിൻറെ മറ്റ് സവിശേഷതകളാണ്. ഈ ഹാൻഡ്‌സെറ്റിൻറെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ബേസിക് മോഡലിന് 49,999 രൂപ മുതൽ വില ആരംഭിക്കുന്നു.

റിയൽമി എക്‌സ് 7, റിയൽമി എക്‌സ് 7 പ്രോ സ്മാർട്ഫോണുകൾ ഫെബ്രുവരി 4 ന് അവതരിപ്പിച്ചേക്കും

Most Read Articles
Best Mobiles in India

English summary
We already know that Xiaomi is planning for the Chinese market to add a new Mi 10 5G version. Its processor will be the main highlight of the upcoming Mi 10 5G. The new Mi 10 variant will be operated by the new Snapdragon 870 SoC, a new leak by tipster Digital Chat Station says, and the leak has further disclosed the price of the upcoming Mi 10 variant.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X