എംഐ 10ടി സ്മാർട്ട്ഫോണിന് വില വെട്ടികുറച്ച് ഷവോമി; പുതുക്കിയ വില, സവിശേഷതകൾ

|

ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന എംഐ10ടി സ്മാർട്ട്ഫോൺ സീരീസ് ഒക്ടോബറിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. എംഐ 10ടി, എംഐ 10ടി പ്രോ, എംഐ 10ടി ലൈറ്റ് എന്നീ മൂന്ന് വ്യത്യസ്ത ഡിവൈസുകളാണ് ഈ സീരിസിൽ ഉള്ളത്. ഇതിൽ എംഐ 10ടി സ്മാർട്ട്ഫോണിന്റെ വില കുറച്ചിരിക്കുകയാണ് ഷവോമി. 3000 രൂപയാണ് കുറച്ചത്. നേരത്തെ രണ്ട് തവണ ഈ ഡിവൈസിന്റെ വില കുറച്ചിരുന്നു. നേരത്തെ ഫ്ലിപ്പ്കാർട്ടിൽ പരിമിതമായ കാലയളവിലേക്ക് മാത്രമായിട്ടാണ് ഡിവൈസിന് വില കുറച്ചതെങ്കിൽ ഇപ്പോൾ സ്ഥിരമായ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഷവോമി എംഐ 10ടി സ്മാർട്ട്ഫോണിന് വില കുറച്ചു
 

ഷവോമി എംഐ 10ടി സ്മാർട്ട്ഫോണിന് വില കുറച്ചു

ഷവോമി എംഐ 10ടി സ്മാർട്ട്ഫോണിന്റെ വില ഇന്ത്യയിൽ സ്ഥിരമായിട്ടാണ് കുറച്ചിരിക്കുന്നത്. 3,000 രൂപയാണ് ഷവോമി വെട്ടികുറച്ചിരിക്കുന്നത്. സ്മാർട്ട്ഫോണന്റെ രണ്ട് സ്റ്റോറേജ് വേരിയന്റുകൾക്കും വിലക്കിഴിവ് ബാധകമാണ്. എംഐ 10ടി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് നേരത്തെ 35,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസ് 32,999 രൂപയ്ക്ക് സ്വന്തമാക്കാം. എംഐ 10ടി ടോപ്പ് എൻഡ് മോഡലിന് നേരത്തെ 37,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസിന് 34,999 രൂപയാണ് വില.

കൂടുതൽ വായിക്കുക: 6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: 6,000 എംഎഎച്ച് ബാറ്ററിയുമായി ജിയോണി മാക്സ് പ്രോ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

എംഐ 10ടി; സവിശേഷതകൾ

എംഐ 10ടി; സവിശേഷതകൾ

രണ്ട് നാനോ സിംകാർഡ് സ്ലോട്ടുകളുള്ള എംഐ 10ടി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നീ സവിശേഷതകൾ ഉണ്ട്. 8 ജിബി വരെ എൽപിഡിഡിആർ 5 റാമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയാണ്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് എംഐ 10ടി സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇതിലെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ സെൻസറാണ്. സെക്കന്ററി സെൻസർ അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെൻസറാണ്. ഇതിനൊപ്പം മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസറാണ് ഷവോമി നൽകിയിട്ടുള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഹോൾ പഞ്ച് കട്ട് ഔട്ടിൽ 20 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി കെ40 ഇന്ത്യയിലെത്തുക പോക്കോ എഫ്3 സ്മാർട്ട്ഫോണായി, ലോഞ്ച് ഈ വർഷം തന്നെകൂടുതൽ വായിക്കുക: റെഡ്മി കെ40 ഇന്ത്യയിലെത്തുക പോക്കോ എഫ്3 സ്മാർട്ട്ഫോണായി, ലോഞ്ച് ഈ വർഷം തന്നെ

ഫിംഗർപ്രിന്റ്
 

128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജാണ് എംഐ 10ടി സ്മാർട്ട്ഫോണിൽ ഷവോമി നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിലും മറ്റു കാണുന്ന രീതിയിൽ ഡിവൈസിന്റെ വലത് വശത്തിലാണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുള്ളത്.

33W ഫാസ്റ്റ് ചാർജിങ്

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐയിൽ ആണ് പ്രവർത്തിക്കുന്നത് എങ്കിലും വരും മാസങ്ങളിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ അപ്‌ഡേറ്റ് ഈ ഡിവൈസിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിലയിൽ ഈ ഡിവൈസ് മികച്ച ചോയിസാണ്.

കൂടുതൽ വായിക്കുക: വൺപ്ലസ് സ്മാർട്ട്ഫോണുകൾക്കും ആക്സസറികൾക്കും കിടിലൻ ഓഫറുകളുമായി ആമസോൺകൂടുതൽ വായിക്കുക: വൺപ്ലസ് സ്മാർട്ട്ഫോണുകൾക്കും ആക്സസറികൾക്കും കിടിലൻ ഓഫറുകളുമായി ആമസോൺ

Most Read Articles
Best Mobiles in India

English summary
Mi 10T smartphone series, which includes Xiaomi's flagship smartphones, was launched in India in October. Now the company has reduced the price of Mi 10T by Rs 3,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X