ഷവോമി എംഐ 11 എക്‌സ് സ്മാർട്ഫോൺ ഉടനെ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

എംഐ 11 എക്‌സ് സ്മാർട്ഫോൺ ഏപ്രിൽ 23 ന് ഇന്ത്യയിൽ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ ഉൾപ്പെടുത്തിയിരിക്കുന്ന ഈ സീരിസ്‌ മനു കുമാർ ജെയിൻ, ഗ്ലോബൽ വിപി ഷവോമി, എംഡി ഷവോമി ഇന്ത്യ തുടങ്ങിയവർ ട്വീറ്റ് ചെയ്യ്തു. എംഐ 11 എക്‌സ് സീരീസിൽ വരുന്ന എംഐ 11 എക്‌സ്, എംഐ 11 എക്‌സ് പ്രോ എന്ന രണ്ട് ഹാൻഡ്സെറ്റുകളെ ലൈനപ്പിന് കീഴിൽ കൊണ്ടുവരുമെന്ന് കമ്പനി പറയുന്നു. ഈ ചോർച്ച പ്രകാരം, എംഐ 11 എക്‌സ്, എംഐ 11 എക്‌സ് പ്രോ എന്നിവ റെഡ്മി കെ 40 എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. റെഡ്മി കെ 40 പ്രോ + ഈ വർഷം ഫെബ്രുവരിയിൽ വീണ്ടും അവതരിപ്പിച്ചിരുന്നു. ആഗോള വിപണികളിൽ റെഡ്മി കെ 40 പോക്കോ എഫ് 3 ആയി ഷവോമി വിൽപ്പന നടത്തിയിരുന്നു. ഇപ്പോൾ ഈ ചൈനീസ് കമ്പനി പുതിയ സ്മാർട്ഫോണുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരുക്കത്തിലാണ്.

ഷവോമി എംഐ 11 എക്‌സ് സ്മാർട്ഫോൺ ഉടനെ അവതരിപ്പിക്കും
 

ഇത് മാത്രമല്ല, എംഐ 11 അൾട്രയും ഏപ്രിൽ 23 ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. സെക്കൻഡറി ഡിസ്പ്ലേയും 120 എംഐ ഡിജിറ്റൽ സൂം ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി അവതരിപ്പിച്ച ഈ ഹാൻഡ്‌സെറ്റ് ഉപയോക്താക്കൾക്കിടയിൽ ഒരു വലിയ തരംഗം സൃഷ്ടിച്ചു. ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ എല്ലാ മികച്ച സവിശേഷതകളും വിശദീകരിക്കുന്ന ഒരു പ്രത്യേക ലിസ്റ്റിംഗ് പേജ് ഈ സ്മാർട്ട്‌ഫോണിനുണ്ട്. ഇത് മാത്രമല്ല, എംഐ 11 അൾട്രയും ഏപ്രിൽ 23 ന് ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. സെക്കൻഡറി ഡിസ്പ്ലേയും 120 എംഐ ഡിജിറ്റൽ സൂം ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് സ്മാർട്ഫോൺ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ എല്ലാ മികച്ച സവിശേഷതകളും വിശദീകരിക്കുന്ന ഒരു പ്രത്യേക ലിസ്റ്റിംഗ് പേജ് ഈ സ്മാർട്ട്‌ഫോണിനുണ്ട്.

 എംഐ 11 എക്‌സ്: സവിശേഷതകൾ

എംഐ 11 എക്‌സ്: സവിശേഷതകൾ

ചോർച്ച പ്രകാരം, എംഐ 11 എക്‌സ് പുനർനാമകരണം ചെയ്ത റെഡ്മി കെ 40 ആകാം. ചൈനയിൽ ലോഞ്ച് ചെയ്യ്തതിനാൽ ഇതിനെക്കുറിച്ച് ഇപ്പോൾ വിവരങ്ങൾ ലഭ്യമാണ്. റെഡ്മി കെ 40 ഷാവോമിയുടെ മുൻനിര എംഐ 11 ൻറെ അതേ ഡിസൈനാണ് പിന്തുടരുന്നത്. അതിനാൽ, എംഐ 11 എക്‌സ് സീരീസ് അതേപോലെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എംഐ 11 എക്‌സ് സീരീസ് രണ്ട് വേരിയന്റുകളിൽ വരാൻ സാധ്യതയുണ്ട്. അതായത്, ഒരു സാധാരണ എഡിഷനിലും, ചൈനയിൽ അവതരിപ്പിച്ച റെഡ്മി കെ 40 ലൈനപ്പ് പോലുള്ള പ്രോ എഡിഷനിലും വന്നേക്കാം.

എംഐ 11 എക്‌സ് പ്രോ

കെ 40 പ്രോ, കെ 40 പ്രോ + എന്നിവയിൽ കാണുന്ന അതേ ഹാർഡ്‌വെയറുകളുമായി എംഐ 11 എക്‌സ്, എംഐ 11 എക്‌സ് പ്രോ എന്നിവ വന്നേക്കാം. എംഐ 11 എക്‌സ് സീരീസിൽ 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയിൽ എഫ്എച്ച്ഡി + റെസലൂഷൻ (1800x2400 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ്, എച്ച്ആർഡി 10 +, എംഇഎംസി, DCI-P3 കളർ ഗാമറ്റ് സപ്പോർട്ട് എന്നിവ ഉൾപ്പെടുന്നു. കെ 40 സീരീസ് പോലെ, എം 11 എക്‌സ് സാംസങ്ങിൻറെ ഇ 4 ലൂമിനസ് ഡിസ്പ്ലേ കൊണ്ടുവരുമെന്ന് പറയുന്നുണ്ട്. ഇത് ആദ്യം ഷവോമിയുടെ 11 നൊപ്പം വന്നു. ഈ ഡിസ്പ്ലേ ധാരാളം ബാറ്ററി ലാഭിക്കുന്നതും, തിളക്കമാർന്നതും മറ്റ് ഒഎൽഇഡി ഡിസ്പ്ലേകളേക്കാൾ മികച്ച കോൺട്രാസ്റ്റ് ലെവലുകൾ ഉള്ളതുമാണ്.

 എംഐ 11 എക്‌സ്: ക്യാമറ സവിശേഷതകൾ
 

എംഐ 11 എക്‌സ്: ക്യാമറ സവിശേഷതകൾ

എംഐ 11 എക്‌സിന് 48 മെഗാപിക്സൽ സെൻസർ ലഭിക്കും, എന്നാൽ എംഐ 11 എക്‌സ് പ്രോയ്ക്ക് + 108 മെഗാപിക്സൽ സെൻസറാണ് വരുന്നത്. മറ്റ് രണ്ട് സെൻസറുകളിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും 5 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. അവ രണ്ട് ഡിവൈസുകൾക്കും തുല്യമാണ്. മുൻവശത്ത്, ഈ രണ്ട് സ്മാർട്ട്‌ഫോണുകളും സെൽഫികൾ പകർത്തുവാൻ 20 മെഗാപിക്സൽ ഷൂട്ടറുമായി വരുന്നു. 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4520 എംഎഎച്ച് ബാറ്ററിയാണ് എംഐ 11 എക്‌സ്, എംഐ 11 എക്‌സ് പ്രോ എന്നിവയ്ക്ക് നൽകിയിട്ടുള്ളത്.

ഷവോമിയുടെ പ്രീമിയം ഫോണായ എംഐ അൾട്രാ

ഷവോമിയുടെ പ്രീമിയം ഫോണായ എംഐ അൾട്രാ മാർച്ച് 11 ന് ചൈനയിൽ അവതരിപ്പിച്ചു. ട്രിപ്പിൾ ക്യാമറ സെറ്റപ്പും സെക്കണ്ടറി ഡിസ്പ്ലേയും ഉൾപ്പെടുന്ന ഒരു വലിയ ചതുരാകൃതിയിലുള്ള മൊഡ്യൂളാണ് എംഐ 11 അൾട്രയിൽ വരുന്നത്. അതേസമയം, ഈ സ്മാർട്ട്‌ഫോണിൻറെ മുൻവശത്ത് ഡിസ്‌പ്ലേയുടെ മുകളിൽ ഇടത് കോണിൽ പഞ്ച്-ഹോൾ ക്യാമറയുള്ള ബെസെൽ-ലെസ്സ് ഡിസ്‌പ്ലേ ലഭിക്കും. 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം നൊപ്പം 6.81 ഇഞ്ച് വലിയ ഡബ്ല്യുക്യുഎച്ച്ഡി + ഇ 4 അമോലെഡ് ഡിസ്പ്ലേയാണ് എംഐ 11 അൾട്രയുടെ സവിശേഷത. സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി / 12 ജിബി റാമും 256 ജിബി / 512 ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിൽ വരുന്നു. 67W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് എംഐ 11 അൾട്രയിൽ ഉള്ളത്.

എംഐ 11 എക്‌സ് ലോഞ്ച് ഇന്ത്യയിൽ

എംഐ 11 എക്‌സ് ലോഞ്ച് ഇന്ത്യയിൽ

ഇന്ത്യയിൽ എംഐ 11 എക്‌സ് സീരീസിന്റെയും 11 അൾട്രയുടെയും ലോഞ്ച് ഏപ്രിൽ 23 ന് സ്ഥിരീകരിച്ചു. വരാനിരിക്കുന്ന ഇവന്റിനായി ഷവോമി ഇതിനകം തന്നെ ക്ഷണങ്ങൾ അയയ്ക്കാൻ തുടങ്ങി. നിലവിൽ നടക്കുവാൻ പോകുന്ന ഇവന്റിന്റെ സമയത്തെക്കുറിച്ച് വ്യക്തമല്ല. അധികം വൈകാതെ തന്നെ ഈ ഇവന്റിൻറെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് ലഭിക്കുന്നതാണ്.

എംഐ 11 എക്‌സ് ഇന്ത്യയിലെ വില

കെ 40, കെ 40 പ്രോ + എന്നിവയ്ക്ക് ചൈനയിൽ ഏകദേശം 23,000 രൂപയും 42,000 രൂപയുമാണ് വില വരുന്നത്. അതേസമയം എംഐ 11 അൾട്രയുടെ വില ഏകദേശം 82,000 രൂപയാണ്. ഇന്ത്യയിൽ ഷവോമിയുടെ മുൻപത്തെ വിലയിടൽ പരിശോധിക്കുമ്പോൾ ഈ ഹാൻഡ്സെറ്റുകൾക്ക് കുറഞ്ഞ വില നൽകുവാൻ സാധ്യതയുണ്ട്.

Most Read Articles
Best Mobiles in India

English summary
In India, the Mi 11X will be available on April 23. The upcoming series will be driven by Qualcomm's Snapdragon 888 SoC, according to Manu Kumar Jain, Global VP Xiaomi and MD Xiaomi India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X