ഷവോമി റെഡ്മി 9 ജൂൺ 30 മുതൽ ലഭ്യമാകും: വില, സവിശേഷതകൾ

|

ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ റെഡ്മി 9നെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തി. വിശദാംശങ്ങളുടെ ഭാഗമായി കമ്പനി സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ലഭ്യതയും വ്യക്തമാക്കിയിട്ടുണ്ട്. വിൽപ്പന തീയതി, വിലനിർണ്ണയം, വിൽപ്പനയുടെ മറ്റ് വശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു പോസ്റ്റർ കമ്പനി ഷെയർ ചെയ്തിട്ടുണ്ട്. ഒന്നിലധികം റീട്ടെയിൽ പ്ലാറ്റ്‌ഫോമുകളിൽ ജൂൺ 30 ന് റെഡ്മി 9 എത്തുമെന്ന് കമ്പനി വെളിപ്പെടുത്തി. സ്മാർട്ട്‌ഫോണിന്റെ സവിശേഷതകളെയും രൂപകൽപ്പനയെയും കുറിച്ച് ലഭിച്ച വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

റെഡ്മി 9
 

ജൂൺ 30 ന് റെഡ്മി 9 നായി ആദ്യ വിൽപ്പന നടത്താൻ ഷവോമി തയ്യാറായിക്കഴിഞ്ഞു. പോസ്റ്റർ സ്മാർട്ട്‌ഫോണിന്റെ പിൻഭാഗവും ക്വാഡ് ക്യാമറ സജ്ജീകരണവും ഫിംഗർപ്രിന്റ് സ്‌കാനറും ദൃശ്യമാക്കുന്നു. ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിന്റെ പ്രാഥമിക വിവരങ്ങൾക്കൊപ്പം മുകളിലുള്ള "റെഡ്മി 9" ശീർഷകവുമായാണ് ഇത് വരുന്നത്. "ഹൈ-പെർഫോമൻസ് ഗെയിമിംഗ് കോർ", 1080p FHD ഡിസ്പ്ലേ ഈ ഫോണിൽ എടുത്തുപറയേണ്ട ഒരു സവിശേഷതയായി വരുന്നു.

ഷവോമി റെഡ്മി 9 സവിശേഷതകൾ

ഷവോമി റെഡ്മി 9 സവിശേഷതകൾ

ഈ സ്മാർട്ഫോണിന്റെ വില ഏകദേശം 8,530 രൂപയാണെന്നും പോസ്റ്റർ വിശദീകരിച്ചു. 6.63 ഇഞ്ച് എൽസിഡി പാനൽ 19.6: 9 വീക്ഷണാനുപാതവും എച്ച്ഡി + റെസല്യൂഷനും ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. റെഡ്മി 9 വിപണിയിൽ നാല് നിറങ്ങളിൽ ലഭ്യമാണ്. ഈ സ്മാർട്ഫോണിന്റെ മൂന്ന് വ്യത്യസ്ത സ്റ്റോറേജ്, റാം വേരിയന്റുകൾ കമ്പനി വിപണിയിൽ വില്പനയിക്കായി എത്തിക്കും. ബജറ്റ് ഫോണുകളിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു സ്മാർട്ഫോണാണ് റെഡ്മി 9. നാനോ ഡ്യുവൽ സിമ്മുള്ള റെഡ്മി 9-ന് വാട്ടർ-ഡ്രോപ്പ് സ്റ്റൈലിലുള്ള 6.53-ഇഞ്ച് ഫുൾ-HD+ (1080x2400 പിക്സൽ) ഡിസ്പ്ലേയാണ്.

മീഡിയടെക് ഹീലിയോ G80

19.5:9 ആസ്പെക്ട് റേഷ്യോ, 394 പിപിഐ പിക്സൽ ഡെൻസിറ്റി, 400 നിറ്റ്സ് ബ്രൈറ്റ്നെസ്സ് എന്നിങ്ങനെ പോകുന്നു ഡിസ്‌പ്ലേയുടെ സ്പെസിഫിക്കേഷനുകൾ. മാത്രമല്ല ഡിസ്‌പ്ലെക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുമുണ്ട്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 11-ലാണ് റെഡ്മി 9 പ്രവർത്തിക്കുന്നത്. 4 ജിബി റാമിനോടും മാലി-G52 GPU-നോടും പെയർ ചെയ്തിട്ടുള്ള 2GHz മീഡിയടെക് ഹീലിയോ G80 ഒക്ട-കോർ പ്രോസസ്സർ ഇതിൽ വരുന്നു, ഇതുതന്നെയാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

ഷവോമി റെഡ്മി 9
 

ഇന്റെർണൽ സ്റ്റോറേജ് 64 ജിബി വരെയാണെങ്കിലും ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ 512 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ കഴിയും. ക്വാഡ് കാമറ സെറ്റപ്പ് ആണ് ഷവോമി റെഡ്മി 9 ഹാൻഡ്സെറ്റിന്റെ വേറൊരു സവിശേഷത. 13-മെഗാപിക്സലുള്ള പ്രധാന കാമറ (f/2.2 അപർച്ചർ), 8-മെഗാപിക്സലുള്ള അൾട്രാ-വൈഡ് കാമറ (f/2.2 അപർച്ചർ), 118 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ എന്നിവ അടങ്ങുന്നതാണ് പിൻ കാമറ സംവിധാനം. ഇത് കൂടാതെ 5-മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ക്വാഡ് കാമറ സജ്ജീകരണത്തിൽ വരുന്നു. വീഡിയോ കോളിങിനും, സെൽഫികൾക്കുമായി 8-മെഗാപിക്സൽ ക്യാമെറായാണ് മുൻഭാഗത്ത് സജ്ജീകരിച്ചിരിക്കുന്നു.

 3.0 ഫാസ്റ്റ് ചാർജിങ്

18W ക്വിക്ക് ചാർജ് 3.0 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് റെഡ്മി 9-ന്. 4G വോൾട്ടെ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5, ജിപിഎസ്/ A-GPS, വൈഫൈ-ഡയറക്റ്റ്, USB ടൈപ്പ്-സി, 3.5mm ഹെഡ്‍ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളും ഹാൻഡ്‌സെറ്റിലുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥനമാക്കിയ ഫേസ് അൺലോക്കും, ഫിംഗർപ്രിന്റ് സെൻസറും റെഡ്മി 9-ൽ ഷവോമിയിൽ നിങ്ങൾക്ക് ലഭിക്കും. സ്മാർട്ട്‌ഫോൺ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്ന തീയതിയോ ലഭ്യത വിശദാംശങ്ങളോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Most Read Articles
Best Mobiles in India

English summary
Smartphone maker Xiaomi just posted information about its new budget smartphone, the Redmi 9. The company had just shared the availability regarding the smartphone as part of the details. That information comes on the stage days after the company announced the smartphone. The firm posted a poster detailing the date of sale, cost, and other aspects of sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X