ഷവോമി റെഡ്‌മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ

|

പുതിയ റെഡ്മി കെ 40 സീരീസ് വികസിപ്പിക്കുന്ന തിരക്കിലാണ് ഷവോമി എന്ന കാര്യം കമ്പനി സ്ഥിരീകരിച്ചു. റെഡ്മി കെ 40 സീരീസ് ഈ വർഷം ഫെബ്രുവരിയിൽ വിപണിയിലെത്തുമെന്ന് കഴിഞ്ഞയാഴ്ച ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി സ്ഥിരീകരിച്ചു. വരാനിരിക്കുന്ന കെ സീരീസ് സ്മാർട്ട്‌ഫോണിൻറെ ചില പ്രധാന വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തി. എന്നാൽ, ഈ ഹാൻസെറ്റ് എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഷവോമി റെഡ്‌മി കെ 40 സവിശേഷതകൾ
 

ഷവോമി റെഡ്‌മി കെ 40 സവിശേഷതകൾ

കഴിഞ്ഞയാഴ്ച റെഡ്മി പ്രൊഡക്റ്റ് ഡയറക്ടർ വാങ് ടെങ് തോമസ് ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ വെയ്‌ബോയിലേക്ക് റെഡ്മി കെ 40 സീരീസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി. കെ 40 ലൈനപ്പിൻറെ ചില പ്രധാന സവിശേഷതകളും വിലയും തോമസ് വെളിപ്പെടുത്തിയിരുന്നു. ക്വാൽകോമിൻറെ ഏറ്റവും പുതിയ മുൻനിര ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗൺ 888 പ്രോസസറാണ് കെ 40 സീരീസിൽ വരുന്നതെന്ന കാര്യം തോമസ് സൂചന നൽകി. രണ്ട് സ്നാപ്ഡ്രാഗൺ 888 പവർ കെ 40 സീരീസ് സ്മാർട്ട്‌ഫോണുകൾ ഉണ്ടെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

സ്നാപ്ഡ്രാഗൺ 888 പ്രോസസർ

സ്നാപ്ഡ്രാഗൺ 888 പ്രോസസറുമായി പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട്‌ഫോൺ സാംസങ് ഗാലക്‌സി എസ് 21 സീരീസാണ്. ഈ ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ ബ്രാൻഡ് ഗാലക്‌സി എസ് 21 സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, എത്ര കെ 40 മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുമെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നുമില്ല. റെഡ്മി കെ 30 5 ജി, കെ 30 പ്രോ, കെ 30 പ്രോ സൂം എഡിഷൻ ഉൾപ്പെടെ നിരവധി കെ 30 സീരീസ് സ്മാർട്ട്‌ഫോണുകൾ കമ്പനി കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.

ഷവോമി റെഡ്‌മി കെ 40 ക്യാമറ സവിശേഷതകൾ

റെഡ്മി കെ 30 5 ജി, കെ 30 പ്രോ എന്നിവ സമാനമായ സവിശേഷതകൾ പിന്തുടർന്നപ്പോൾ റെഡ്മി കെ 30 പ്രോ സൂം മോഡൽ മികച്ച ക്യാമറ സവിശേഷതകളുമായി വന്നു. പുതിയ മീഡിയടെക് ചിപ്‌സെറ്റിനൊപ്പം ഒരു റെഡ്മി കെ 40 മോഡലോ ക്വാൽകോമിൻറെ പുതിയ സ്‌നാപ്ഡ്രാഗൺ 700 സീരീസ് ചിപ്‌സെറ്റോ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ. റെഡ്മി കെ 40 സീരീസ് ഫ്ലാറ്റ് ഡിസ്പ്ലേയും 4,000 എംഎഎച്ചിനേക്കാൾ വലിയ ബാറ്ററിയുമായി വരും. വരാനിരിക്കുന്ന റെഡ്മി സ്മാർട്ട്‌ഫോണിൽ ഉയർന്ന റിഫ്രഷ് റേറ്റിൽ വരുന്ന പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഉൾപ്പെടുത്തുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റെഡ്മി കെ 40 വില
 

റെഡ്മി കെ 40 വില

ഈ കെ 40 സീരീസ് സ്മാർട്ഫോണിന് വില 2,999 യുവാനിൽ ആരംഭിക്കുമെന്ന് റെഡ്മി സ്ഥിരീകരിച്ചു. ഇത് ഇന്ത്യയിൽ ഏകദേശം 34,000 രൂപയാണ്. റെഡ്മി കെ 40 സീരീസ് ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.

ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

English summary
As the company has already confirmed, Xiaomi is developing the Redmi K40 series. The Xiaomi sub-brand Redmi announced last week that it will launch the Redmi K40 series in the month of February this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X