ഷവോമി റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന്റെ വില വർധിപ്പിച്ചു

|

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാർട്ട്‌ഫോൺ ബ്രാന്റായ ഷവോമി 2021 മാർച്ചിലാണ് റെഡ്മി നോട്ട് 10 സീരീസ് പുറത്തിറക്കിയത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവയാണ് ഈ സീരിസിലുള്ള സ്മാർട്ട്ഫോണുകൾ. ഇതിനകം തന്നെ ജനപ്രീതി നേടിയ സ്മാർട്ട്ഫോണുകളിലെ പ്രോ മോഡലിന് വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. ഗിസ്‌മോചിനയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് റെഡ്മി നോട്ട് 10 പ്രോയ്ക്ക് 500 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.

 

റെഡ്മി നോട്ട് 10 പ്രോ: പുതിയ വില

റെഡ്മി നോട്ട് 10 പ്രോ: പുതിയ വില

ഷവോമി നേരത്തെ റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിനും ഇന്ത്യയിൽ വില വർധിപ്പിച്ചിരുന്നു. 500 രൂപയുടെ വർധനവാണ് സീരിസിലെ ഏറ്റവും ബേസ് മോഡലിന് ലഭിച്ചത്. ഈ വില വർധനവ് റെഡ്മി നോട്ട് 10ന്റെ എല്ലാ സ്റ്റോറേജ് വേരിയന്റിനും ബാധകമായിരുന്നു. ഇപ്പോഴിതാ പ്രോ മോഡലിലും 500 രൂപ തന്നെയാണ് വർധിപ്പിച്ചിരിക്കുന്നത്. എല്ലാ വേരിയന്റിനും ഈ വില വർധന ബാധകമല്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ22 5ജി, എ22 4ജി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിസാംസങ് ഗാലക്‌സി എ22 5ജി, എ22 4ജി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി

വില

റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി + 128 ജിബി വേരിയന്റിന് മാത്രാമാണ് വില വർധിപ്പിച്ചിരിക്കുന്നത്. 6 ജിബി + 128 ജിബി വേരിയന്റിന് ലോഞ്ച് സമയത്ത് വില 16,999 രൂപയായിരുന്നു. എന്നാൽ വില വർധനവിന് ശേഷം ഈ ഡിവൈസിന്റെം വില 17,499 രൂപയായി ഉയർന്നു. ഈ സ്റ്റോറേജ് മോഡൽ ലഭ്യമാകുന്ന എല്ലാ നിറങ്ങളിലുള്ള ഡിവൈസുകൾക്കും വില വർധന ബാധകമാണ്.

ലഭ്യത
 

നിലവിൽ റെഡ്മി നോട്ട് 10 പ്രോ ഇന്ത്യയിൽ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ബേസ് മോഡലിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് 15,999 രൂപ വിലയുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയായിരുന്നു വില. ഇപ്പോഴാണ് ഈ മോഡലിന് വില വർധിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 18,999 രൂപയാണ് വില. റെഡ്മി നോട്ട് 10 പ്രോ മാക്സിന് വില വർധിപ്പിച്ചിട്ടില്ല. ലോഞ്ച് ചെയ്ത വിലയ്ക്ക് തന്നെയാണ് ഈ ഡിവൈസ് വിൽപ്പന നടത്തുന്നത്.

കിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾകിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾ

റെഡ്മി നോട്ട് 10 പ്രോ: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ഏറെ ആകർഷകമാണ്. 6.6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവലും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഡിവൈസിൽ ഉള്ളത്.

ക്യാമറ സെറ്റപ്പ്

റെഡ്മി സ്മാർട്ട്ഫോണുകളുടെ ആകർഷകമായ സവിശേഷത അവയുടെ ക്യാമറ സെറ്റപ്പാണ്. റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ 64 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം 5 എംപി മാക്രോ സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. ഇത് ആകർഷകമായ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഇത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

DSLR ക്യാമറകളെ തോൽപ്പിക്കാൻ പോന്ന ക്യാമറകളുള്ള 9 സ്മാർട്ട്ഫോണുകൾDSLR ക്യാമറകളെ തോൽപ്പിക്കാൻ പോന്ന ക്യാമറകളുള്ള 9 സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Redmi has increased the price of the Note 10 Pro smartphone. The price has been increased for the model with 6GB RAM and 128GB storage of the device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X