200 എംപി ക്യാമറയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമി

|

പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ് ഷവോമി. ഇന്ത്യ അടക്കമുള്ള പല വിപണികളിലും ആധിപത്യം പുലർത്തുന്ന ചൈനീസ് കമ്പനി എല്ലായിപ്പോഴും കുറഞ്ഞ വിലയി മികച്ച സവിശേഷതകളുള്ള ഡിവൈസുകൾ പുറത്തിറക്കുന്നു. ഓരോ ദിവസവും മാറി മറിയുന്ന സാങ്കേതികവിദ്യയുടെ രംഗത്ത് ഒന്നാമതായി തുടരാൻ വേണ്ട പദ്ധതികളെല്ലാം ഷവോമി നടപ്പാക്കുന്നുണ്ട്. ഏത് പുതിയ സ്മാർട്ട്ഫോൺ സാങ്കേതിക വിദ്യ വിപണിയിലെത്തിയാലും അവ തങ്ങളുടെ ഡിവൈസുകളിൽ എത്തിക്കാനും മറ്റുള്ള ഡിവൈസുകളെക്കാൾ മികച്ച രീതിയിൽ അവ ഉപയോഗിക്കാനും ഷവോമി ശ്രമിക്കുന്നു.

 

ക്യാമറ

സ്മാർട്ട്ഫോണുകളിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് ക്യാമറ. ക്യാമറ സെറ്റപ്പ് നോക്കാതെ ആരും സ്മാർട്ട്ഫോണുകൾ വാങ്ങാറില്ല. ഇപ്പോഴിതാ 200 എംപി ക്യാമറ സെൻസറുള്ള സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് ഷവോമി എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വിപണിയിലുള്ള ഏറ്റവും കൂടിയ മെഗാപിക്സലുള്ള ക്യാമറ സെൻസർ 108 എംപി സാംസങ് എച്ച്എം 2 സെൻസറാണ്. എംഐ 11എക്സ് പ്രോ സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കിയത് ഈ ക്യാമറയുമായിട്ടാണ്. ഇതിനെക്കാൾ മികച്ച 200 എംപി ക്യാമറ സെൻസർ ഉൾപ്പെടുത്തുന്ന ഡിവൈസ് പുറത്തിറക്കാനാണ് ഇപ്പോൾ ഷവോമിയുടെ പദ്ധതി.

കൂടുതൽ വായിക്കുക: വിവോ വി21 5ജി, വിവോ വി21, വിവോ വി21ഇ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: വിവോ വി21 5ജി, വിവോ വി21, വിവോ വി21ഇ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു

200 എംപി ക്യാമറയുള്ള ഷവോമി സ്മാർട്ട്‌ഫോൺ

200 എംപി ക്യാമറയുള്ള ഷവോമി സ്മാർട്ട്‌ഫോൺ

നിരവധി ടിപ്പ്സ്റ്റഴ്സ് പുതിയ ഷവോമി സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന 200 എംപി ഐസോസെൽ സെൻസർ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് സാംസങ് എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. സാംസങിന്റെ ഈ സെൻസറുമായി പുറത്തിറങ്ങുന്ന ആദ്യത്തെ ഡിവൈസായിരിക്കും ഷവോമിയുടേത് എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ഷവോമി
 

പ്രശസ്ത ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ ട്വീറ്റും ഐടിഹോമിന്റെ വെയ്‌ബോ പോസ്റ്റും അനുസരിച്ച് 200 എംപി ക്യാമറ സെൻസറുള്ള സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് ഷവോമി. മറ്റൊരു ടിപ്പ്സ്റ്ററായ ഐസ് യൂണിവേഴ്സ് മുമ്പ് തന്നെ ഇത്തരമൊരു സൂചന നൽകുന്ന പോസ്റ്റ് വെയ്‌ബോയിൽ ഇട്ടിരുന്നു. ഐസോസെൽ സെൻസർ 0.64 മൈക്രോൺ പിക്‌സൽ ഉൾക്കൊള്ളുന്ന ക്യാമറയായിരിക്കും സാംസങ് വികസിപ്പിക്കുന്നത്.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

200 എംപി സാംസങ് ക്യാമറ സെൻസർ

200 എംപി സാംസങ് ക്യാമറ സെൻസർ

200 എംപി സാംസങ് ക്യാമറ സെൻസറിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇതാദ്യമായിട്ടല്ല പുറത്തിറങ്ങുന്നത്. മറ്റൊരു ടിപ്‌സ്റ്ററായ ഡബ്ല്യു.വൈ.ലാബിന്റെ ട്വീറ്റിലും സാംസങ് ഇത്തരമൊരു സെൻസർ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് എന്ന റിപ്പോർട്ട് ഉണ്ടായിരു്നനു. 200 എംപി സെൻസറിന് 1 / 1.37 ഇഞ്ച് അളവ് ഉണ്ടാകുമെന്നും 1.28 മൈക്രോൺ പിക്‌സൽ ഉണ്ടായിരിക്കുമെന്നുമാണ് ടിപ്‌സ്റ്റർ വെളിപ്പെടുത്തിയത്. മികച്ച ഇമേജുകൾക്കായി നോയിസ് കുറയ്ക്കുന്നതിന് 4-ഇൻ -1, 16-ഇൻ -1 പിക്‌സൽ ബിന്നിംഗ് സാങ്കേതികവിദ്യ സപ്പോർട്ടും ഈ ക്യാമറയിൽ ഉണ്ടായിരിക്കും. 16കെ വീഡിയോകൾ റെക്കോർഡുചെയ്യാൻ കഴിവുള്ള സെൻസറായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്.

ക്യാമറ സെൻസർ

സാംസങ് 200 എംപി ക്യാമറ സെൻസർ ഇസഡ്ടിഇ ആക്സൺ 30 പ്രോ 5ജി സ്മാർട്ട്ഫോണിൽ ആയിരിക്കും ആദ്യം അവതരിപ്പിക്കുക എന്നായിരുന്നു ടിപ്‌സ്റ്റർ നേരത്തെ പുറത്ത് വിട്ട വിവരം. എന്നാൽ 64 എംപി സാംസങ് ക്യാമറ സെൻസറുമായിട്ടാണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയത്. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങിന്റെ തന്നെ അടുത്ത തലമുറ മുൻനിര ഡിവൈസായ ഗാലക്‌സി എ22ൽ 200 എംപി ക്യാമറ സെൻസർ ഉപയോഗിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഒളിമ്പസ് ക്യാമറ ഹൈലൈറ്റ് ചെയ്യുന്ന രീതിയിലുള്ള പ്രൊഡക്ടിന്റെ 3ഡി റെൻഡറുകൾ ടെക്നിസോ കൺസെപ്റ്റുമായി സഹകരിച്ച് ലെറ്റ്സ്ഗോ ഡിജിറ്റലിന്റെ മാർക്ക് പീറ്റേഴ്സ് ഷെയർ ചെയ്തിട്ടുണ്ട്

കൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

Most Read Articles
Best Mobiles in India

English summary
The camera is one of the most important components in a smartphone. Xiaomi is in the process of launching a smartphone with a 200MP camera sensor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X