ഈ ഷവോമി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, എംഐയുഐ 13 അപ്ഡേറ്റ് ഉടൻ

|

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന ബ്രാന്റാണ് ഷവോമി. ഷവോമിയുടെ ജനപ്രിതിയുടെ പ്രധാന പങ്കും ബജറ്റ്, മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വിപണി അടക്കി വാഴുന്ന ഷവോമിയുടെ സബ് ബ്രാന്റായ റെഡ്മിയിൽ നിന്നാണ്. ഷവോമിയുടെ സ്വന്തം യുഐ ആണ് എംഐയുഐ. ആൻഡ്രോയിഡ് ബേസ്ഡ് എംഐയുഐ സ്കിൻ ഒഎസിലാണ് കമ്പനി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്. എംഐയുഐ 12മായിട്ടാണ് പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ എംഐയുഐ 13 അപ്ഡേറ്റ് വരാൻ പോവുകയാണ്.

 

ഷവോമി

നിങ്ങളുടേത് ഒരു ഷവോമി സ്‌മാർട്ട്‌ഫോൺ ആണെങ്കിൽ ആ ഫോണിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന അപ്ഡേറ്റാണ് എംഐയുഐ 13. ഷവോമി സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എംഐയുഐ 13 അപ്‌ഡേറ്റ് ഉടൻ പുറത്തിറങ്ങും. ആദ്യഘട്ടത്തിൽ മൊത്തം ഒമ്പത് ഷവോമി ഫോണുകളിൽ ആയിരിക്കും ഈ അപ്ഡേറ്റ് ലഭ്യമാകുന്നത്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് എംഐയുഐ 13 അപ്‌ഡേറ്റ് പുറത്തിറക്കുമെന്ന് ഷവോമി സിഇഒ ലെയ് ജുൻ വ്യക്തമാക്കി. പുതിയ അപ്ഡേറ്റ് പുറത്തിറക്കുന്ന തിയ്യതി കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ഒമ്പത് ഫോണുകളിൽ അപ്ഡേറ്റ്

ഒമ്പത് ഫോണുകളിൽ അപ്ഡേറ്റ്

ഷവോമിയുടെ ഏതൊക്കെ സ്മാർട്ട്‌ഫോണുകൾക്കാണ് ആദ്യം എംഐയുഐ 13 അപ്‌ഡേറ്റ് ലഭിക്കുകയെന്ന കാര്യം സിഇഒ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ എംഐയുഐ 13 അപ്‌ഡേറ്റ് ആദ്യം ലഭ്യമാകുക ഒമ്പത് സ്മാർട്ട്‌ഫോണുകൾക്ക് ആയിരിക്കുമെന്ന് ചൈനീസ് ബ്ലോഗായ ഷവോമിയുഐ വെളിപ്പെടുത്തി. ഈ അപ്‌ഡേറ്റ് വളരെ വേഗം തന്നെ പുറത്തിറങ്ങുമെന്നും ഡിസംബറിൽ ആയിരിക്കും ഫോണുകൾക്ക് പുതിയ അപ്ഡേറ്റ് ലഭിക്കുക എന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ അപ്ഡേറ്റ് ആദ്യം ലഭിക്കുന്ന ഷവോമിയുടെ ഫോണുകൾ നോക്കാം.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിച്ചെടുക്കാൻ മോട്ടറോള, ജി സീരിസിൽ അഞ്ച് ഫോണുകൾ പുറത്തിറക്കുംഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിച്ചെടുക്കാൻ മോട്ടറോള, ജി സീരിസിൽ അഞ്ച് ഫോണുകൾ പുറത്തിറക്കും

എംഐയുഐ 13
 

ഷവോമി എംഐ വിഭാഗത്തിലുള്ള ഫോണുകളിൽ ചിലതിന് ആയിരിക്കും പുതിയ എംഐയുഐ 13 അപ്ഡേറ്റ് ആദ്യം ലഭിക്കുക എന്നാണ് സൂചനകൾ. ഷവോമി എംഐ മിക്സ് 4, ഷവോമി എംഐ 11, ഷവോമി എംഐ 11 പ്രോ, ഷവോമി എംഐ 11 അൾട്രാ, ഷവോമി എംഐ 11 ലൈറ്റ്, ഷവോമി എംഐ 10എസ് എന്നീ ഡിവൈസുകൾക്കാണ് എംഐയുഐ 13 അപ്ഡേറ്റ് ആദ്യം ലഭിക്കുന്നത്. ഈ ഷവോമി ഫോണുകൾ കൂടാതെ ചില മികച്ച റെഡ്മി ഫോണുകൾക്കും അപ്ഡേറ്റ് ലഭിക്കുമെന്ന് സൂചനകൾ ഉണ്ട്.

റെഡ്മി

എംഐയുഐ 13 അപ്ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള റെഡ്മി സ്മാർട്ട്ഫോണുകളിൽ റെഡ്മി കെ40, റെഡ്മി കെ40 പ്രോ, റെഡ്മി കെ40 പ്രോ പ്ലസ് എന്നീ ഡിവൈസുകൾ ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തിൽ കുറച്ച് ഫോണുകളിൽ മാത്രമായിരിക്കും അപ്ഡേറ്റ് ലഭിക്കുക എങ്കിലും പിന്നീട് വിപണിയിലെ എല്ലാ മുൻനിര മോഡലുകളിലും ഈ അപ്ഡേറ്റ് ലഭ്യമാകും. അധികം വൈകാതെ പുറത്തിറങ്ങുന്ന പുതിയ ഫോണുകളിൽ തന്നെ എംഐയുഐ 13 അപ്ഡേറ്റ് നൽകാൻ ആരംഭിക്കും. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13 ആയിരിക്കും ഇനി വരുന്ന പല ഫോണുകളിലും ഒഎസ് ആയി വരുന്നത്.

പോക്കോ ഫോണുകൾക്ക് അപ്ഡേറ്റ്

പോക്കോ ഫോണുകൾക്ക് അപ്ഡേറ്റ്

എംഐയുഐ 13 അപ്ഡേറ്റ് ആദ്യം ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ പട്ടിക നോക്കിയാൽ ഇതിൽ പോക്കോ സ്മാർട്ട്ഫോണുകൾ ഇല്ല എന്ന് കാണാം. ഷവോമിയുടെ സബ് ബ്രാന്റായി ആരംഭിച്ച പോക്കോയെ പിന്നീട് കമ്പനി സ്വതന്ത്ര ബ്രാന്റാക്കി മാറ്റി. എങ്കിലും ഇത് ഷവോമിയുടെ ഉടമസ്ഥതയിൽ തന്നെയാണ് ഉള്ളത്. എംഐയുഐ തന്നെയാണ് ഇപ്പോഴും പോക്കോ സ്മാർട്ട്ഫോണുകളുടെ ഒഎസ്. ആദ്യഘട്ടത്തിൽ അപ്ഡേറ്റ് ലഭിക്കുന്നവയുടെ പട്ടികയിൽ പോക്കോ സ്മാർട്ട്ഫോണുകൾ ഇല്ലാത്തതിനാൽ അടുത്ത ഘട്ടത്തിൽ ഇവ ഉൾപ്പെടുത്തും. പോക്കോയുടെ വിപണിയിലെത്താൻ പോകുന്ന മോഡലുകൾ എംഐയുഐ 13 അപ്ഡേറ്റുമായിട്ടായിരിക്കും വരുന്നത്.

ചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടുംചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടും

എംഐയുഐ 13 അപ്‌ഡേറ്റിൽ പ്രതീക്ഷിക്കാവുന്നത് എന്തൊക്കെ

എംഐയുഐ 13 അപ്‌ഡേറ്റിൽ പ്രതീക്ഷിക്കാവുന്നത് എന്തൊക്കെ

എംഐയുഐ 13 അപ്‌ഡേറ്റ് നോക്കിയാൽ ഇതിൽ നിരവധി ഡിസൈൻ ഓവർഹോളുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ആദ്യത്തേത് എംഐയുഐ 13 അപ്‌ഡേറ്റ് ആൻഡ്രോയിഡ് 12 ഒഎസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത് ആയിരിക്കും എന്നതാണ്. എംഐയുഐലേക്ക് നിരവധി പുതിയ വിഷ്വൽ ഓവർഹോളുകളും ഡിസൈൻ അപ്‌ഗ്രേഡുകളും മെച്ചപ്പെടുത്തിയ യുഐയും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഷവോമി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

വിജറ്റുകൾ

എംഐയുഐ 13ലേക്ക് ഐഒഎസിൽ ഉള്ളത് പോലുള്ള വിജറ്റുകൾ ഷവോമി കൊണ്ടുവരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിൽ ഫ്രണ്ട് ക്യാമറ അസിസ്റ്റന്റ്, എംഐയുഐ പ്യുവർ മോഡ്, മെമ്മറി എക്സ്റ്റൻഷൻ, സ്മാർട്ട് ടൂൾബോക്‌സ് എന്നിവ അടക്കമുള്ള സവിശേഷതകളും ഉണ്ട്. വരാനിരിക്കുന്ന ഷവോമി 12 ഫോൺ അടുത്ത തലമുറ സ്‌നാപ്ഡ്രാഗൺ 898 ചിപ്‌സെറ്റിന്റെ കരുത്തിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. ഇതിൽ എംഐയുഐ 13 ഉണ്ടായിരിക്കും. ഈ യുഐയുമായി വരുന്ന ആദ്യത്തെ ഡിവൈസ് ആയിരിക്കും ഷവോമി 12 എന്നും സൂചനകൾ ഉണ്ട്.

ഷവോമി

ഷവോമി ആഗോള വിപണിയിൽ തന്നെ മുൻനിരയിലുള്ള ബ്രാന്റാണ്. വൻതോതിൽ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന കമ്പനി തങ്ങളുടെ പുതിയ ഒഎസ് അപ്ഡേറ്റിലും മികച്ച സവിശേഷതകൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷവോമിയുടെ സബ് ബ്രാന്റായ റെഡ്മിയുടെ ഏറ്റവും പുതിയ ഡിവൈസുകളായ റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവ അടങ്ങുന്ന സീരിസാണ് ഇപ്പോഴത്തെ താരം. ആദ്യ വിൽപ്പനയിലെ ഒരു മണിക്കൂറിൽ 5 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിക്കപ്പെടുന്നുണ്ട്. റെഡ്മി നോട്ട് 11ടി സ്മാർട്ട്ഫോൺ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

റെഡ്മി നോട്ട് 11ടി സ്മാർട്ട്ഫോൺ നവംബർ 30ന് വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾറെഡ്മി നോട്ട് 11ടി സ്മാർട്ട്ഫോൺ നവംബർ 30ന് വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Most Read Articles
Best Mobiles in India

English summary
MIUI 13, the latest version of MIUI OS for Xiaomi smartphones, will be available soon. In the first phase, it will be available for nine phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X