Just In
- 1 min ago
ഡ്രോണുകൾ പറത്താനിറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- 1 hr ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 3 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 3 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
Don't Miss
- Movies
'അടിവസ്ത്രം വിടാതെ ജാസ്മിൻ', 'സ്ത്രീകളുടെ തെറ്റ് മാത്രം കാണുന്ന വികൃത സ്വഭാവമാണ് ബ്ലെസ്ലി'ക്കെന്നും ജാസ്മിൻ
- News
വില കേട്ട് ഞെട്ടേണ്ട; അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ വില്‍ക്കാനൊരുങ്ങി യൂസഫലി
- Sports
IPL 2022:'ഫാന്‍സ് അല്ല തെമ്മാടിക്കൂട്ടം', സിറാജിന്റെ പിതാവിനടക്കം അവഹേളനം, ട്വിറ്റര്‍ പോര്
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
കുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി 10എ, റെഡ്മി 10സി ഫോണുകൾ വരുന്നു
ഷവോമി രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. റെഡ്മി 10എ, റെഡ്മി 10സി എന്നിവയായിരിക്കും വൈകാതെ ഇന്ത്യൻ വിപണിയിൽ എത്താൻ പോകുന്ന സ്മാർട്ട്ഫോണുകൾ. കമ്പനിയുടെ ഈ പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ 50 എംപി പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് അടക്കമുള്ള മികച്ച സവിശേഷതകളുമായിട്ടായിരിക്കും വരുന്നത്. റെഡ്മി 9 സീരിസിലെ റെഡ്മി 9എ അടക്കമുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ വലിയ വിജയമാണ് നേടിയത്. അതുകൊണ്ട് തന്നെ റെഡ്മി 10 സീരിസിലെ പുതിയ ഡിവൈസുകൾ നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല.

റെഡ്മി 10എ, റെഡ്മി 10സി: ഇന്ത്യയിലെ ലോഞ്ച്
റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി 10എ, റെഡ്മി 10സി സ്മാർട്ട്ഫോണുകളിൽ മീഡിയടെക് ചിപ്സെറ്റുകളായിരിക്കും ഉണ്ടായിരിക്കു. ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലും ചൈനയിലും മറ്റ് ആഗോള വിപണികളിലും വൈകാതെ തന്നെ അവതരിപ്പിക്കും. ഈ സ്മാർട്ട്ഫോണുകളുടെ വില 12000 രൂപയിൽ താഴെയായിരിക്കും. എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 'തണ്ടർ', 'ലൈറ്റ്' എന്നിവയുൾപ്പെടെ മൂന്ന് കോഡ് നെയിമിൽ ആയിരിക്കും റെഡ്മി 10എ എത്തുക, റെഡ്മി 10സിക്ക് 'ഫോഗ്', 'റെയിൻ', 'വിൻഡ്' എന്നീ കോഡ് നെയിമുകൾ ഉണ്ടായിരിക്കും.
2021ലും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ രാജാവ് ഷവോമി തന്നെ, വിറ്റഴിച്ചത് 40.5 ദശലക്ഷം ഫോണുകൾ

റെഡ്മി 10എ, റെഡ്മി 10സി: സവിശേഷങ്ങൾ
പുറത്ത് വന്ന റിപ്പോർട്ടുകളിൽ നിന്നും ലീക്കുകളിൽ നിന്നും റെഡ്മി 10എ, റെഡ്മി 10സി എന്നിവയിൽ ബജറ്റ് സെഗ്മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകൾ തന്നെ ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണുകളുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ആയിരിക്കും ഉണ്ടായിരിക്കുക. ഈ ക്യാമറ മൊഡ്യൂളിൽ 50 എംപി പ്രൈമറി സാംസങ് ഐസോസെൽ എസ്5കെജെഎൻ1 സെൻസറോ ഒമ്നിവിഷൻ ഒവി50സി സെൻസറോ ഉണ്ടായിരിക്കും. ഈ പുതിയ റെഡ്മി സ്മാർട്ട്ഫോണുകളുടെ ക്യാമറ യൂണിറ്റുകളിൽ 8 എംപി സെക്കൻഡറി അൾട്രാ-വൈഡ് ക്യാമറ സെൻസറും 2 എംപി ഒവി02ബി1ബി അഥവാ, എസ്ഇ201സിഎസ് മാക്രോ ക്യാമറയും ഉണ്ടായിരിക്കും.

റെഡ്മി 10എ, റെഡ്മി 10സി സ്മാർട്ട്ഫോണുകളുടെ വിശദാംശങ്ങൾ ഷവോമി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുക. റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട്ഫോണുകളുടെ വിവരങ്ങൾ കമ്പനി വൈകാതെ പുറത്ത് വിട്ടേക്കും. നിലവിൽ പുറത്ത് വന്നിട്ടുള്ള വിവരങ്ങൾ കമ്പനി സ്ഥിരീകരിക്കാത്തതുകൊണ്ട് തന്നെ വിശ്വസിക്കാൻ സാധിക്കില്ല. റെഡ്മി 10എ, റെഡ്മി 10സി റെഡ്മി 9എ, റെഡ്മി 9സി എന്നിവയുടെ പിൻഗാമികൾ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാംസങ് 5ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം

റെഡ്മി 9എ, റെഡ്മി 9സി എന്നീ രണ്ട് സ്മാർട്ട്ഫോണുകളും 2020ൽ മലേഷ്യയിൽ ലോഞ്ച് ചെയ്തു. റെഡ്മി 9എ വൈകാതെ തന്നെ ഇന്ത്യയിൽ എത്തിയിരുന്നു. റെഡ്മി 9സി തിരഞ്ഞെടുത്ത വിപണികളിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. റെഡ്മി 9എ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള എൻട്രിലെവൽ വേരിയന്റ് ഉണ്ട്. ഇതിന് 7,499 രൂപയാണ് വില. മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഈ വില കുറഞ്ഞ റെഡ്മി ഡിവൈസ് ഇന്ത്യയിൽ വലിയ ജനപ്രിതി തന്നെ നേടിയിരുന്നു. കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്നവർക്ക് ഇപ്പോഴും മികച്ച ചോയിസാണ് ഈ ഡിവൈസ്.

റെഡ്മി നോട്ട് 11എസ് ഇന്ത്യയിലെത്തുന്നു
റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ ഡിവൈസ് ഫെബ്രുവരി 9ന് അവതരിപ്പിക്കും. ഈ ഡിവൈസിൽ ഒരു അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഉണ്ടായിരിക്കുക. 108 എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ്-ലെൻസ് ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. മീഡിയടെക് ഹീലിയോ സീരീസ് ചിപ്സെറ്റ് ആയിരിക്കും റെഡ്മി നോട്ട് 11എസ് ഫോണിന് കരുത്ത് നൽകുന്നത്. 15000 രൂപ വില വിഭാഗത്തിലേക്ക് ആയിരിക്കും ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുക.
കാത്തിരിപ്പിന് ഒടുവിൽ ഗൂഗിൾ പിക്സൽ 6എ ഇന്ത്യൻ വിപണിയിലേക്ക്
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999