Just In
- 7 hrs ago
അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം
- 16 hrs ago
Jio Plans: ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ
- 1 day ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 1 day ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
Don't Miss
- News
ധനരാജ് ഫണ്ട് മുക്കിയ സിപിഎം ഉളുപ്പുണ്ടെങ്കില്‍ പണപ്പിരിവ് അവസാനിപ്പിക്കണം: കെ.സുധാകരന്
- Sports
IND vs IRE: മടങ്ങിവരവില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്ക്, യുവരാജിനെ മറികടന്ന് ഇഷാന്
- Finance
ഈയാഴ്ച നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന 24 കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ
- Movies
'അച്ഛന്റെ കുറ്റം പറഞ്ഞ് ഞങ്ങളിൽ വിഷം നിറയ്ക്കാൻ അമ്മ ശ്രമിച്ചിട്ടില്ല'; അർജുൻ കപൂർ!
- Travel
തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം
- Automobiles
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്സുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
എക്സ്ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാം
ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി പരിമിതകാല ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് റീട്ടെയിൽ. ഇതൊരു എക്സ്ചേഞ്ച് ഓഫർ കൂടിയാണ്. യൂസേഴ്സിന് തങ്ങളുടെ പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാം. 4,499 രൂപയ്ക്കാണ് ഈ ഓഫർ വഴി ജിയോഫോൺ നെക്സ്റ്റ് യൂസേഴ്സിന് ലഭിക്കുന്നത്. പഴയ 4ജി സ്മാർട്ട്ഫോണുകൾ, ഫീച്ചർ ഫോണുകൾ, പ്രവർത്തനക്ഷമമായ മറ്റ് ഡിവൈസുകൾ എന്നിവയെല്ലാം എക്സ്ചേഞ്ച് ചെയ്ത് പുതിയ ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കഴിയും.

യൂസറിന് എക്സ്ചേഞ്ച് ഓഫർ ഇല്ലാതെയും പുതിയ ജിയോഫോൺ നെക്സ്റ്റ് വാങ്ങാൻ കഴിയും. 6,499 രൂപ നൽകണമെന്ന് മാത്രം. ജിയോഫോൺ നെക്സ്റ്റ് ഫോണിന് ഇപ്പോൾ പ്രഖ്യാപിച്ച എക്സ്ചേഞ്ച് ഓഫർ എത്രകാലം നിലനിൽക്കുമെന്ന് വ്യക്തമല്ല. ഉപയോക്താക്കൾക്ക് ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഉള്ള അവസരമാണ് ഇപ്പോൾ കൈ വന്നിരിക്കുന്നത്. പുതിയ എക്സ്ചേഞ്ച് ഓഫറിനൊപ്പം ജിയോഫോൺ നെക്സ്റ്റിന്റെ വിലയിൽ രണ്ടായിരം രൂപയുടെ കുറവാണ് യൂസേഴ്സിന് ലഭിക്കുന്നത്. ജിയോഫോൺ നെക്സ്റ്റിന്റെ സ്പെസിഫിക്കേഷനുകൾ അടക്കമുള്ള വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
നിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾ

ജിയോഫോൺ നെക്സ്റ്റ് സ്പെസിഫിക്കേഷനുകൾ
ജിയോഫോൺ നെക്സ്റ്റ് 5.45 മൾട്ടി ടച്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ( 720 × 1440 പിക്സൽസ് ) റെസല്യൂഷൻ ഉള്ള ഡിസ്പ്ലെയാണിത്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ജിയോഫോൺ നെക്സ്റ്റിന്റെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ജിയോഫോൺ നെക്സ്റ്റ് ഒരു ഡ്യുവൽ സിം 4ജി സ്മാർട്ട്ഫോൺ ആണ്.

3,500 എംഎഎച്ച് ബാറ്ററി പായ്ക്കും ജിയോഫോൺ നെക്സ്റ്റ് ഫീച്ചർ ചെയ്യുന്നു. 13 മെഗാ പിക്സൽ സെൻസറുമായെത്തുന്ന ഒരൊറ്റ പ്രൈമറി റിയർ ക്യാമറയാണ് ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോണിൽ ഉള്ളത്. മുൻ വശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കും ആയി 8 മെഗാ പിക്സൽ ക്യാമറ സെൻസറും ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോണിൽ ലഭ്യമാണ്.
ഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾ

ജിയോഫോൺ നെക്സ്റ്റ് ഫോണിലെ ഹൈലൈറ്റ് അതിലെ ഓപ്പറേറ്റിങ് സിസ്റ്റമാണ്. പ്രഗതി ഒഎസ് എന്നാണ് ഈ പുതിയ ഒഎസിന് പേരിട്ടിരിക്കുന്നത്. ഇത് ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിൽ തന്നെ ഡെവലപ്പ് ചെയ്ത ഒഎസ് ആണ്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 215 എസ്ഒസിയുടെ കരുത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത്. രണ്ട് ജിബി വരെയുള്ള റാം ഓപ്ഷനും 32 ജിബി ഇന്റേണൽ സ്റ്റോറേജും ജിയോഫോൺ നെക്സ്റ്റിൽ ലഭിക്കുന്നു.

512 ജിബി വരെയായി ജിയോഫോൺ നെക്സ്റ്റിലെ ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാൻ സാധിക്കും. ഇതിനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ജിയോഫോൺ നെക്സ്റ്റിൽ നൽകിയിരിയ്ക്കുന്നു. കഴിഞ്ഞ വർഷം അവസാനമാണ് ജിയോഫോൺ നെക്സ്റ്റ് അവതരിപ്പിക്കപ്പെട്ടത്. ജിയോഫോൺ നെക്സ്റ്റിന് നൽകേണ്ടി വന്ന ഉയർന്ന വില ഫോണിനെ അത്ര ആകർഷകം ആക്കിയില്ലെന്നതാണ് വാസ്തവം. ജിയോഫോൺ നെക്സ്റ്റിനായി ഓഫർ ചെയ്യപ്പെട്ട ഫിനാൻസിങ് ഓപ്ഷനുകളും കോളിങ്, ഡാറ്റ പ്ലാനുകളും ജിയോഫോൺ നെക്സ്റ്റിനായുള്ള ആകെ വില 14,000 രൂപയിൽ എത്തിച്ചു. ഇത് ഒരു തരത്തിലും താങ്ങാൻ കഴിയുന്നവയല്ല എന്നതാണ് യാഥാർഥ്യം.
1.31 ലക്ഷം രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്22 അൾട്ര ഫ്രീയായി നേടാൻ അവസരം

നേരത്തെ പറഞ്ഞത് പോലെ എക്സ്ചേഞ്ച് ഓഫർ ഇല്ലാതെയും ജിയോഫോൺ നെക്സ്റ്റ് വാങ്ങാൻ കഴിയും. ഇതിനായി നിരവധി ഫിനാൻസിങ് ഓപ്ഷനുകളാണ് ജിയോ നൽകുന്നത്. ജിയോഫോൺ നെക്സ്റ്റ് വാങ്ങുന്നതിന് മുൻകൂറായി 2,500 രൂപ അടയ്ക്കണം. ഇതിൽ 501 രൂപ പ്രോസസിങ് ഫീ എന്ന നിലയിലാണ് ഈടാക്കുന്നത്. ബാക്കി തുക ഉപയോക്താവ് സെലക്റ്റ് ചെയ്യുന്ന പ്ലാൻ അനുസരിച്ചാണ് അടയ്ക്കേണ്ടത്. ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് ഇപ്പോൾ ലഭ്യമാകുന്ന ഏക്സ്ചേഞ്ച് പ്ലാൻ ഉപയോഗപ്പെടുത്താവുന്നതാണ്.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999