സ്നാപ്ഡ്രാഗൺ 765 SoC പ്രോസസറുമായി ഇസഡ്ടിഇ ബ്ലേഡ് എക്സ് 1 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

മിഡ് റേഞ്ച് 5 ജി സ്മാർട്ട്‌ഫോണായ ഇസഡ്ടിഇ ബ്ലേഡ് എക്‌സ് 1 5 ജി യുഎസിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്ഫോണിന് മൂന്ന് വശങ്ങളിൽ സ്ലിം ബെസലുകളും താരതമ്യേന കട്ടിയുള്ള ച്ചിനുമുണ്ട്. പിന്നിൽ നാല് ക്യാമറകളും സെൽഫി ഷൂട്ടറിനായി മുൻവശത്ത് ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടും ഉണ്ട്. സിംഗിൾ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും സിംഗിൾ കളർ ഓപ്ഷനിലും ഇസഡ്ടിഇ ബ്ലേഡ് എക്‌സ് 1 5 ജി വരുന്നു. ഈ സ്മാർട്ട്ഫോൺ വളരെ മെലിഞ്ഞതാണെങ്കിലും ചെറിയ ക്യാമറ ബമ്പുണ്ട്. പിൻവശത്തെ അരികുകൾ വൃത്താകൃതിയിലാണ്. ഇത് ഉപയോഗം വളരെ സുഖപ്രദമാക്കുന്നു.

ഇസഡ്ടിഇ ബ്ലേഡ് എക്‌സ് 1 5 ജി: വില
 

ഇസഡ്ടിഇ ബ്ലേഡ് എക്‌സ് 1 5 ജി: വില

ഇസഡ്ടിഇ ബ്ലേഡ് എക്‌സ് 1 5 ജി യുഎസിൽ 384 ഡോളറാണ് വില വരുന്നത്. ഇത് വിസിബിൾ വഴി ലഭ്യമാണ്. സിംഗിൾ മിഡ്‌നൈറ്റ് കളറിലും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും ഇത് വിപണിയിൽ വരുന്നു. ഈ സ്മാർട്ട്ഫോൺ യു‌എസിൽ‌ നിലവിൽ ലഭ്യമാണ്. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ ആഗോളവിപണിയിലെ ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമല്ല.

ഇസഡ്ടിഇ ബ്ലേഡ് എക്‌സ് 1 5 ജി: സവിശേഷതകൾ

ഇസഡ്ടിഇ ബ്ലേഡ് എക്‌സ് 1 5 ജി: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ബ്ലേഡ് എക്സ് 1 5 ജി, 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (2,340x1,080 പിക്‌സൽ) ഡിസ്‌പ്ലേ, 19.5: 9 ആസ്പെക്റ്റ് റേഷിയോയും 60 ഹെർട്സ് റിഫ്രഷ് റേറ്റും നൽകുന്നു. സ്‌ക്രീനിൻറെ മുകളിൽ ഇടത് കോണിൽ സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട് ഔട്ട് ഉണ്ട്. ഒക്റ്റാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ സ്മാറ്ഫോണിന് കരുത്തേകുന്നത്, മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി സ്റ്റോറേജാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.

ഇസഡ്ടിഇ ബ്ലേഡ് എക്‌സ് 1 5 ജി: ക്യാമറ സവിശേഷതകൾ

ഇസഡ്ടിഇ ബ്ലേഡ് എക്‌സ് 1 5 ജി: ക്യാമറ സവിശേഷതകൾ

48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ, മറ്റൊരു 2 മെഗാപിക്സൽ ക്വട്ടേണറി സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഇസഡ്ടിഇ ബ്ലേഡ് എക്സ് 1 5 ജിയിൽ വരുന്നത്. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്. ഇസഡ്ടിഇ ബ്ലേഡ് എക്സ് 1 5 ജിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ സബ് -6 ജിഗാഹെർട്സ് 5 ജി, എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.

ഒക്റ്റാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസർ
 

ആക്‌സിലറോമീറ്റർ, ഗൈറോസെൻസർ, എൻ‌എഫ്‌സി, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ സെൻസറുകളിൽ ഉൾപ്പെടുന്നു. പിന്നിൽ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. ഇസഡ്ടിഇ ബ്ലേഡ് എക്സ് 1 5 ജിയിൽ 4,000 എംഎഎച്ച് ബാറ്ററിയും ക്വാൽകോം ക്വിക്ക് ചാർജ് 3.0 നുള്ള സപ്പോർട്ടും വരുന്നു. ഈ ഹാൻഡ്‌സെറ്റിന് 190 ഗ്രാം ഭാരമാണ് വരുന്നത്.

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ നിന്നും സ്വന്തമാക്കൂ നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോണുകൾ വൻകിഴിവിൽ

Most Read Articles
Best Mobiles in India

English summary
The ZTE Blade X1 5G is a mid-range 5G smartphone released in the US. On three sides, the phone has thin bezels and a comparatively thicker chin. For the selfie shooter, there are four cameras on the back and a hole-punch cut out on the edge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X