അടിപൊളി ആനുകൂല്യങ്ങളുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

|

രാജ്യത്തെ ഏറ്റവും പ്രമുഖമായ സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. ജിയോ അടുത്തിടെ പുതിയ ഓഫറുകളും കൂടുതൽ മികച്ച പ്ലാനുകളും അവതരിപ്പിച്ചിരുന്നു. അതിലൊന്നാണ് 2,999 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ. ഈ പുതിയ പ്ലാൻ 20 ശതമാനം ജിയോ മാർട്ട് മഹാ ക്യാഷ്ബാക്ക് ഓഫറിന് കീഴിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് താരതമ്യേന കുറഞ്ഞ ചിലവിൽ ലഭ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, ജിയോമാർട്ട് വെബ്‌സൈറ്റിൽ നിന്ന് റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ.

 

ജിയോ 2,999 പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകതകൾ

ജിയോ 2,999 പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകതകൾ

റിലയൻസ് ജിയോ പുതുതായി പുറത്തിറക്കിയ 2,999 പ്രീപെയ്ഡ് പ്ലാൻ വഴി സബ്‌സ്‌ക്രൈബർക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസുകളും ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി, ജിയോ സിനിമ, ജിയോ ടിവി എന്നിവയുൾപ്പെടെയുള്ള ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസും ലഭിക്കും. ഈ ആനുകൂല്യങ്ങൾ ഒരു വർഷത്തെ കാലയളവിലേക്കാണ് ലഭ്യമാകുന്നത്. അതായത് 365 ദിവസത്തേക്കുള്ള പ്ലാൻ ആണിത്. ഈ പ്ലാൻ അതിന്റെ ഒരു വർഷത്തെ വാലിഡിറ്റി കാലയളവിൽ 912 ജിബി ഡാറ്റയുടെ ആനുകൂല്യമാണ് ഓഫർ ചെയ്യുന്നത്.

80 ദിവസം വരെ വാലിഡിറ്റി നൽകുന്ന എയർടെൽ, വിഐ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ80 ദിവസം വരെ വാലിഡിറ്റി നൽകുന്ന എയർടെൽ, വിഐ, ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ആക്‌സസ്

ജിയോ 3,110 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വഴി ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോ സ്യൂട്ട് ആപ്പുകൾ ആക്‌സസ് എന്നിവ ലഭ്യമാക്കുന്നുണ്ട്. ഒരു വർഷക്കാലയളവിൽ 740 ജിബി ഡാറ്റ ആനുകൂല്യം ആണ് ലഭിക്കുക. ജിയോയുടെ തന്നെ 3,110 രൂപയുടെ പ്ലാനിനേക്കാളും മികച്ച ഓപ്ഷൻ ആണ് 2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എന്നും പറയാവുന്നതാണ്.

ക്യാഷ്ബാക്ക് ഉള്ള മറ്റ് ജിയോ പ്രീപെയ്ഡ് പ്ലാനുകൾ
 

ക്യാഷ്ബാക്ക് ഉള്ള മറ്റ് ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

2,999 പ്രീപെയ്ഡ് പ്ലാനിന് പുറമേ, ക്യാഷ്ബാക്ക് ഉള്ള മറ്റ് മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും ജിയോ ഓഫർ ചെയ്യുന്നു. 299, 666, 719 രൂപയുടെ പ്ലാനുകൾക്കാണ് ക്യാഷ് ബാക്ക് ഓഫറുള്ളത്. 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ, 28 ദിവസത്തേക്ക് ജിയോ ആപ്പുകളുടെ ജിയോ സ്യൂട്ട് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ലഭിക്കും.

മാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാംമാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാം

പ്രീപെയ്ഡ്

666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ, പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 84 ദിവസത്തെ സാധുതയുള്ള ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസും വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ 719 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം രണ്ട് ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും 84 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ജിയോ സ്യൂട്ട് ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

അടുത്തിടെ റിലയൻസ് ജിയോ തങ്ങളുടെ 499 രൂപ പ്രീപെയ്ഡ് പ്ലാൻ റീലോഞ്ച് ചെയ്തിരുന്നു. 499യുടെ പ്രീപെയ്ഡ് പ്ലാനും പുതിയ 2,999 രൂപയുടെ പ്ലാനും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ വേർഷന്റെ വാർഷിക സബ്‌സ്‌ക്രിപ്‌ഷനും ഓഫർ ചെയ്യുന്നു. ഇത് കൂടാതെ, ടെലിക്കോം ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, അതിന്റെ വാലിഡിറ്റി കാലയളവിൽ ഉടനീളം രണ്ട് ജിബി വീതമുള്ള ഡാറ്റ ആനുകൂല്യങ്ങൾ, ജിയോ പ്രൈം അംഗത്വം എന്നിവയും ഓഫർ ചെയ്യുന്നുണ്ട്.

റീചാർജ് ചെയ്യേണ്ട തിയ്യതി മറക്കുന്നോ?, ജിയോ യുപിഐ ഓട്ടോ പേ സംവിധാനം ഉപയോഗിക്കാംറീചാർജ് ചെയ്യേണ്ട തിയ്യതി മറക്കുന്നോ?, ജിയോ യുപിഐ ഓട്ടോ പേ സംവിധാനം ഉപയോഗിക്കാം

വാലിഡിറ്റി

കൂടാതെ, ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്. ജിയോ മ്യൂസിക്, ജിയോ സിനിമ എന്നിവയും ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്സസും ഇതിൽ ഉൾപ്പെടുന്നു. നേരത്തെ, ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ബണ്ടിൽ ചെയ്‌ത ചില പ്ലാനുകൾ കമ്പനി നിർത്തലാക്കിയിരുന്നു. വിവിധ പ്ലാനുകളുടെ നിരക്കുകൾ റിലയൻസ് ജിയോ കമ്പനി ഈ അടുത്ത കാലത്തായി വർധിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇപ്പോൾ പുതിയ ഓഫറുകളുമായി കമ്പനി പുതിയ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Reliance Jio is one of the leading private telecom companies in the country. Jio recently introduced new offers and even better plans. One of them is the new prepaid plan of Rs 2,999. This new plan is listed under the 20% jiomart Great Cashback Offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X