ഫോട്ടോഗ്രാഫി ഡേ സ്പെഷ്യൽ; ഈ നൂറ്റാണ്ടിലെ പുലിസ്റ്റർ അവാർഡ് നേടിയ 22 ഫോട്ടോകൾ

|

സാങ്കേതിക വിദ്യയിലുള്ള കൈയ്യടക്കവും കലയും ഒത്തുചേരുന്ന മേഖലയാണ് ഫോട്ടോഗ്രഫി. കാണുന്നയാളുകളോട് സംസാരിക്കുന്ന വിധം ജീവനുള്ള ചിത്രങ്ങൾ പകർത്തുന്നയാളാണ് മികച്ച ഫോട്ടോഗ്രാഫർ. ചുറ്റുപാടുകളെ നിരീക്ഷിക്കാനും മറ്റാരും കാണാത്ത ആങ്കിളിൽ അത് പകർത്താനുമുള്ള കഴിവാണ് ഒരാളെ മികച്ച ഫോട്ടോഗ്രാഫറാക്കി മാറ്റുന്നത്.

ഫോട്ടോഗ്രാഫി ഡേ സ്പെഷ്യൽ; ഈ നൂറ്റാണ്ടിലെ പുലിസ്റ്റർ അവാർഡ് നേടിയ 22 ഫോ

 

ജേർണലിസം മേഖലയിൽ വിവിധ വിഭാഗങ്ങളിലായി നൽകാറുള്ള ലോകത്തിലെ ഏറ്റവും വലീയ ബഹുമതിയാണ് പുലിസ്റ്റർ പുരസ്കാരം. ഫീച്ചർ. ബ്രേക്കിങ് എന്നീ വിഭാഗങ്ങളിലായാണ് ഇപ്പോൾ ഫോട്ടോഗ്രഫിക്ക് പുരസ്കാരം നൽകുന്നത്. ഈ നൂറ്റാണ്ടിലെ കഴിഞ്ഞ 19 വർഷക്കാലം ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുലിസ്റ്റർ പുരസ്കാരം നേടിയ ചിത്രങ്ങൾ കാണാം.

2000 ലൂസിയൻ പെർകിൻസ്

2000 ലൂസിയൻ പെർകിൻസ്

2000ൽ ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുലിസ്റ്റർ പുരസ്കാരം മൂന്ന് പേർക്കാണ് നൽകിയത്. മാസിഡോണിയൻ ബോർഡറിൽ ആഭയാർത്ഥി ക്യാമ്പിലേക്കുള്ള ബസിലേക്ക് തൻറെ കുഞ്ഞിനെ എത്തിക്കാൻ ശ്രമിക്കുന്ന ആളുടെ ചിത്രമാണ് പെർകിൻസിനെ അവാർഡിനർഹനാക്കിയ ചിത്രങ്ങലിലൊന്ന്.

2000 മൈക്കിൾ വില്ല്യംസൺ

2000 മൈക്കിൾ വില്ല്യംസൺ

അൽബേനിയൻ അഭയാർത്ഥികൾ കത്തിച്ചുകളഞ്ഞ വീടുകളിലൊന്നിൻറെ ഉടമസ്ഥയും ജിപ്സി സ്ത്രീയുമായ വെലീനയുടെ ചിത്രമടക്കമുള്ള ചിത്രങ്ങൾക്കാണ് മൈക്കിൾ വില്ല്യംസൺ പുരസ്കാരം നേടിയത്.

2000 കരോൾ ഗുസി

2000 കരോൾ ഗുസി

അൽബാനിയയിലെ കുകേസ് അഭയാർത്ഥി ക്യാമ്പിനടുത്ത് അഗിം ഷാല എന്ന രണ്ട് വയസ്സുകാരിയെ മുൾവേലിക്കിടയിലൂടെ അപ്പുറത്തെത്തിക്കുന്ന ചിത്രം അടങ്ങുന്ന ഫോട്ടോ ഫീച്ചറിനാണ് ഗുസിക്ക് പുരസ്കാരം ലഭിച്ചത്.

2001 മാറ്റ് റൈനെ
 

2001 മാറ്റ് റൈനെ

സെറ്റൻ ഹാൾ യൂണിവേഴ്സിറ്റിയിലെ ഡോർമെറ്ററിയിലുണ്ടായ തീ പിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളുടെ ചികിത്സയും പരിക്ക് ഭേദപ്പെടലുമടക്കമുള്ളവ പകർത്തിയതിനാണ് റൈനേയ്ക്ക് പുരസ്കാരം ലഭിച്ചത്.

2002; ന്യൂയോർക്ക് ടൈംസ് ടീം

2002; ന്യൂയോർക്ക് ടൈംസ് ടീം

അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും സംഘർഷത്തിൻറെ ചിത്രങ്ങളടങ്ങുന്ന ഫീച്ചറിനാണ് ന്യൂയോർക്ക് ടൈംസിലെ ഫോട്ടോഗ്രാഫി സംഘത്തെ പുരസ്കാരത്തിന് അർഹരാക്കിയത്. 155 താലിബാൻ അംഗങ്ങളെ നംഗർഹാറിലെ വാർഹൌസിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന ഈ ഫീച്ചറിലെ ശ്രദ്ധേയമായ ചിത്രം പകർത്തിയത് സ്റ്റീഫൻ ക്രൌളിയാണ്.

2003; ഡോൺ ബാർട്ട്ലെറ്റി

2003; ഡോൺ ബാർട്ട്ലെറ്റി

സെൻട്രൽ അമേരിക്കയിൽ പൌരത്വ രേഖകളില്ലാത്ത യുവാക്കൾ യുണൈറ്റഡ് സ്റ്റേറ്റിലേക്ക് ജീവൻ പണയം വച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങളടങ്ങുന്ന ഫീച്ചറാണ് ഡോൺ ബാർലെറ്റിനെ അവാർഡിന് അർഹനാക്കിയത്.

2004; കാർലിൻ കോൾ

2004; കാർലിൻ കോൾ

ലൈബിരിയയിലെ സിവിൽ വാറിൻറെ നടുക്കുന്ന ചിത്രങ്ങൾ പകർത്തിയതിനാണ് കാർലിന് പുരസ്കാരം ലഭിച്ചത്. സാധാരണക്കാരനുഭവിച്ച ദുരിതങ്ങൾ കാർലിൻ തൻറെ ക്യാമറയിൽ പകർത്തി. വളണ്ടിയറായി സേവനമനുഷ്ടിച്ച സോളമൻ ജോൺസൺ എന്നയാൾ 66 മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്യുന്ന ചിത്രം ഈ ഫീച്ചറിലെ പ്രധാന ഫോട്ടോയാണ്.

2005; ഡിയാനെ ഫിറ്റ്സ്മൌറിസ്

2005; ഡിയാനെ ഫിറ്റ്സ്മൌറിസ്

ബോബ് സ്ഫോടനത്തിൽ പരിക്കേറ്റ് മരണത്തോട് മല്ലിട്ടിരുന്ന ഇറാഖി ബാലൻറെ ഓക്ലാൻഡ് ആശുപത്രിയിലെ ചികിത്സാ കാലത്ത് എടുത്ത ചിത്രങ്ങളാണ് ഡിയാനെയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. സാല എന്ന ബാലൻ പരിക്ക് ഭേദമായി തുടങ്ങിയപ്പോൾ ആശുപത്രി വരാന്തയിൽ ഫുട്ബോൾ കളിക്കുന്ന ചിത്രം ഈ ഫീച്ചറിനെ മനോഹരമാക്കി.

2006; ടോഡ് ഹെയ്ലർ

2006; ടോഡ് ഹെയ്ലർ

ഇറാഖിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴെടുത്ത വികാരനിർഭരമായ ചിത്രങ്ങളാണ് ഹെയ്ലറെ അവാർഡിന് അർഹനാക്കിയത്. റെനെ എയർപ്പോർട്ടിൽ എത്തിയ സെക്കൻറ് ലെഫ്റ്റനൻറ് ജെയിംസ് കാത്തിയുടെ മൃതശരീരത്തിൻറെ ചിത്രം ഈ ഫീച്ചറിലെ ശ്രദ്ധേയമായ ഫോട്ടോയാണ്.

2007; റെനി സി ബ്യേർ

2007; റെനി സി ബ്യേർ

അച്ഛനില്ലാത്ത ക്യാൻസർ ബാധിതനായ കുട്ടിയുടെയും അമ്മയുടെയും ചിത്രങ്ങളടങ്ങുന്ന ഫീച്ചറിനാണ് റെനിക്ക് അവാർഡ് ലഭിച്ചത്. ക്യാൻസറിന് കീഴടങ്ങിയ ബാലൻറെയും അമ്മയുടെയും വൈകാരിക സന്ദർഭങ്ങൾ റെനി ഫ്രൈമിലൊതുക്കി.

2008; പ്രസ്റ്റോൺ ഗനവേ

2008; പ്രസ്റ്റോൺ ഗനവേ

അസുഖം ബാധിച്ച മാതാപിതാക്കളും കുടുംബാംഗങ്ങളും തമ്മിലുള്ള ആത്മബന്ധം വെളിവാക്കുന്ന ഫീച്ചർ ഫോട്ടോയ്ക്കാണ് ഗനവേയ്ക്ക് പുലിസ്റ്റർ പുരസ്കാരം ലഭിച്ചത്.

2009; ഡമോൺ വിൻറർ

2009; ഡമോൺ വിൻറർ

ബരാക്ക് ഒബാമയുടെ പ്രസിഡൻറ് സ്ഥാനത്തിനായുള്ള പ്രചരണങ്ങളുടെ മനോഹര ചിത്രങ്ങൾ പകർത്തിയതിനാണ് വിൻററിന് പുരസ്കാരം ലഭിച്ചത്. അമേിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ വൈകാരികമായ പല ഫ്രൈയിമുകളും ഈ ഫീച്ചറിൻറെ സംഭാവനയാണ്.

2010; ക്രൈഗ് എഫ് വാക്കർ

2010; ക്രൈഗ് എഫ് വാക്കർ

ഇറാഖിലെ സംഘർഷകാലത്ത് സൈന്യത്തിൽ ചേരാനെത്തിയ ഒരു കൌമാരക്കാരൻറെ ചിത്രങ്ങളടങ്ങുന്ന ഫീച്ചറാണ് വാക്കറെ പുരസ്കാരത്തിന് അർഹനാക്കിയത്.

2011; ബാർബോറ ഡേവിഡ്സൺ

2011; ബാർബോറ ഡേവിഡ്സൺ

ഗ്യാങ് വയലൻസിനിടെയുള്ള വെടിവയ്പ്പിൽ പരിക്കേറ്റ സാധാരണ ജനങ്ങളുടെ ജിവിതം പകർത്തിയ ചിത്രങ്ങൾക്കാണ് ബാർബോറയ്ക്ക് പുരസ്കാരം ലഭിച്ചത്. ശരീരത്തിൽ മൂന്ന് വെടിയുണ്ടകളേറ്റ പത്തുവയസ്സുകാരി എറിക്ക മിറാണ്ടയുടെ ആശുപത്രി കിടക്കയിലെ ചിത്രം ഈ ഫീച്ചറിനെ ശ്രദ്ധേയമാക്കുന്നു.

2012; ക്രൈഗ് എഫ് വാക്കർ

2012; ക്രൈഗ് എഫ് വാക്കർ

ഇറാഖിൽ സേവനമനിഷ്ഠിച്ച ശേഷം വിരമിച്ച് അമേരിക്കയിൽ തിരിച്ചെത്തിയ സ്കോട്ട് എന്ന സൈനികൻറെ മാനസിക നിലയിലുണ്ടായ പ്രശ്നങ്ങലെ വെളിപ്പെടുത്തുന്ന ചിത്രങ്ങൾക്കാണ് വാക്കറിന് രണ്ടാം തവണ പുലിസ്റ്റർ പുരസ്കാരം ലഭിക്കുന്നത്. കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിൻറെ അടയാളങ്ങൾ കാണിക്കുന്ന ചിത്രം ഫീച്ചർ മുന്നോട്ടുവച്ച വിഷയത്തിൻറെ തീവ്രത വെളിവാക്കുന്നു.

2013; സേവ്യർ മൻസാനോ

2013; സേവ്യർ മൻസാനോ

രണ്ട് സിറിയൻ റെബൽ പോരാളികൾ ഗാർഡ് ഡ്യൂട്ടി ചെയ്യുന്ന ഒറ്റ ചിത്രത്തിനാണ് മൻസാനോയ്ക്ക് പുരസ്കാരം ലഭിച്ചത്. അടുത്തുള്ള ചുവരിൽ ബുള്ളറ്റ് കൊണ്ടുണ്ടായ തുളകളുലൂടെ വെളിച്ചം കടന്നുവരുന്നതും കാണാം. മനോഹരവും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ ചിത്രമാണിത്.

2014; ജോഷ് ഹാന്നർ

2014; ജോഷ് ഹാന്നർ

ബോസ്റ്റൺ മാരത്തൺ ബോബ് സ്ഫോടനത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ജെഫ് ബൌമാൻറെ ചിത്രങ്ങളാണ് ഹാന്നറെ പുരസ്കാരത്തിന് അർഹനാക്കിയത്. ആശുപത്രിക്കിടക്കയിലുള്ള ജെഫിൻറെ ചിത്രം ആരുടെയും കണ്ണുനിറയ്ക്കുന്നതാണ്.

2015 ഡാനിയേൽ ബെറഹുലക്

2015 ഡാനിയേൽ ബെറഹുലക്

വെസ്റ്റ് ആഫ്രിക്കയിലെ ഏബോള വൈറസ് ബാധയുടെ ചിത്രങ്ങൾ ധീരമായി എടുത്തതിനാണ് ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്. മൺറോവിയയിൽ എസ്തർ ഡോറിയേൻ എന്ന അഞ്ച് വയസ്സുകാരിയെ എടുത്ത് ആംബുലൻസിലേക്ക് കൊണ്ടുപോകുന്ന ചിത്രം ഈ ഫീച്ചറിലെ ഹൃദയം തൊടുന്ന ഫോട്ടോഗ്രാഫാണ്.

2016; ജെസ്സിക്ക റിനാൾദി

2016; ജെസ്സിക്ക റിനാൾദി

അതിജീവനത്തിനായി കഷ്ടപ്പെടുന്ന ആരുമില്ലാത്ത ബാലൻറെ ജീവിതം പകർത്തിയതിനാണ് ജെസ്സിക്കയ്ക്ക് പുലിസ്റ്റർ പുരസ്കാരം ലഭിച്ചത്.

2017; ജെയ്സൺ വാമ്പ്സ്ഗാൻസ്

2017; ജെയ്സൺ വാമ്പ്സ്ഗാൻസ്

ഷിക്കാഗോ വെടിവയ്പ്പിൽ പരിക്കേറ്റ കുട്ടിയുടെ അതിജീവനം പകർത്തിയാണ് ജെയ്സൺ പുലിസ്റ്റർ പുരസ്കാരം നേടിയെടുത്തത്. ടവോൺ ടാണറെന്ന കുട്ടി ടീ ഷർട്ട് പൊക്കി തുന്നലുകൾ കാണിക്കുന്ന ചിത്രം ഫീച്ചറിലെ ഏറ്റവും ശ്രദ്ധേയമാണ് ഫോട്ടോയാണ്.

2018; റോയിട്ടേഴ്സ് സംഘം

2018; റോയിട്ടേഴ്സ് സംഘം

മ്യാൻമറിന് സമീപത്തുവച്ച് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് നേരിടേണ്ടിവന്ന ആക്രമണവും ദുരിതവും തുറന്നുകാട്ടുന്ന ചിത്രങ്ങൾക്ക് റോയിട്ടേഴ്സിലെ ഫോട്ടോഗ്രാഫി സംഘത്തിനാണ് 2018ൽ പുരസ്കാരം ലഭിച്ചത്. 40 വയസ്സ് മാത്രം പ്രായമുള്ള തൻറെ കുഞ്ഞിൻറെ മൃതശരീരം ചേർത്ത് പിടിച്ച് കരയുന്ന ഹമീദ എന്ന സ്ത്രീയുടെ ചിത്രം ഫീച്ചറിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്.

2019; ലോറൻസോ തഗ്നോലി

2019; ലോറൻസോ തഗ്നോലി

യെമനിലെ ദാരിദ്രത്തെ തുറന്നുകാട്ടുന്ന ചിത്രങ്ങൾ പകർത്തിയതിനാണ് ലോറൻസോയ്ക്ക് ഈ വർഷം പുലിസ്റ്റർ പുരസ്കാരം ലഭിച്ചത്. തൻറെ ക്യാമറയിൽ ദുരിതപൂർണമായ ജീവിതങ്ങളെയാണ് ലോറൻസോ പകർത്തിയത്. യെമനിലെ അസ്ലമിൽ ഒരു ക്ലിനിക്ക് പോഷകാഹാര കുറവ് ബാധിച്ച കുട്ടികളെയും അമ്മമാരെയും കൊണ്ട് നിറഞ്ഞ ചിത്രം ഫീച്ചർ മുന്നോട്ടുവച്ച വിഷയത്തെ മുഴുവൻ ഉൾക്കൊള്ളുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Have a look at 22 amazing captures from 2000 to 2019 that won the Pulitzer prize for feature photography category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X