ആമസോൺ ഫേസ് റെകഗ്‌നീഷൻ ഉപയോഗിച്ചാൽ നിങ്ങളും ഒരു ക്രിമിനൽ ആയി മാറാം, എന്ത് കൊണ്ട് ?

|

രാഷ്ട്രീയക്കാർ ക്രിമിനലുകളാണെന്ന അഭിപ്രായം ശരിയാക്കി കൊടുക്കുകയാണ് ആമസോൺ എന്ന തമാശയാണ് ഇപ്പോൾ അമേരിക്കൻ സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ആമസോൺ കൊണ്ടുവന്ന ഫെയ്സ് റെക്കഗനിഷൻ സംവിധാനത്തിൽ വൻ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. പലരുടെയും മുഖങ്ങൾ അടയാളപ്പെടുത്തുന്നത് മറ്റാളുകളുടെ ഡാറ്റയിലാണ്. അമേരിക്കയിൽ സർക്കാർ ഏജൻസികൾ ഫെയ്സ് റെക്കനഷൻ സംവിധാനം ഉപയോഗിച്ച് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് ആമസേൺ ഫെയ്സ് റെക്കഗനിഷൻറെ അബദ്ധം പുറത്തുവന്നത്.

ആമസോൺ ഫേസ് റെകഗ്‌നീഷൻ ഉപയോഗിച്ചാൽ നിങ്ങളും ഒരു ക്രിമിനൽ ആയി മാറാം

 

ആമസോൺ ഫെയ്സ് റെക്കനഷനിൽ യുഎസ് ലോ എൻഫോഴ്സ്മെൻറിൻറെ ഡാറ്റ ചേർത്ത് വച്ച് പരിശോധിച്ചപ്പോഴാണ് 26 ജനപ്രതിനിധികളുടെ ഡാറ്റ ക്രിമിനലുകളുടെ ഡാറ്റയുമായി മാച്ച് ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടത്. അമേരിക്കയിലെ മനുഷ്യാവകാശങ്ങളും പൌരാവകാശങ്ങളും സംരക്ഷിക്കാനുള്ള ACLU എന്ന സംഘടന നടത്തിയ പരിശോധനയിലാണ് ഇത്തരമൊരു കടുത്ത സുരക്ഷാ വീഴ്ച്ച ശ്രദ്ധയിൽപ്പെട്ടത്. ACLU കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലും ഇത്തരം തെറ്റുകൾ കണ്ടെത്തിയിരുന്നു.

20 ശതമാനം തെറ്റുകൾ

20 ശതമാനം തെറ്റുകൾ

ACLU ഇത്തവണ നടത്തിയ പരിശോധന കാലിഫോർണിയയിലെ 120 ജനപ്രതിനിധികളുടെ ചിത്രങ്ങളും 25,000 ക്രിമിനലുകളുടെ ചിത്രങ്ങളും ആമസോൺ റെക്കഗനിഷൻ സോഫ്റ്റ് വെയറിലിട്ടായിരുന്നു. ഇതിൽ 20 ശതമാനം തെറ്റുകളാണ് കണ്ടെത്താനായത്. ഈ വിഷയം ഗൌരവതരമാണെന്നും ജനപ്രതിനിധികളുടെ ചിത്രങ്ങൾ വച്ച് നടത്തിയ പരിശോധന ആളുകൾ തമാശയായി എടുത്തെങ്കിലും സാധാരണക്കാരുടെ വിവരങ്ങൾ ഇത്തരത്തിൽ തെറ്റായി വരുന്നത് അപകടകരമാണെന്നും സാൻഫ്രാൻസിസ്കോ അസംബ്ലി മെമ്പർ ഫിൽ ടിങ് ചൂണ്ടിക്കാട്ടി. ജോലിക്ക് വേണ്ടിയോ വീടിന് വേണ്ടിയോ ശ്രമിക്കുന്ന സാധാരണക്കാർക്ക് വിനയാകുന്ന തരത്തിലാണ് ഫെയ്സ് റെക്കഗനിഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആമസോൺ പ്രതികരിച്ചു

ആമസോൺ പ്രതികരിച്ചു

ACLU വാർത്തകൾ ഉണ്ടാക്കാനായി ആമസോൺ ഫെയ്സ് റെക്കഗനിഷൻ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയാണെന്ന് ആമസോൺ വക്താവ് പ്രതികരിച്ചു. 99 ശതമാനം കൃത്യത ഉറപ്പ് വരുത്തിയാണ് ഈ സംവിധാനം ആമസോൺ ഉപയോഗിക്കുന്നത്. ക്രിമിനലുകളെ കണ്ടെത്താനും കാണാതായ കുട്ടികളെ കണ്ടെത്താനും മനുഷ്യക്കടത്ത് തടയാനുമടക്കം പലതരം ആവശ്യങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും ആമസോൺ അറിയിച്ചു.

സോഫ്റ്റ് വെയറിൻറെ ഡിഫോൾട്ട് സെറ്റിങ്സ്
 

സോഫ്റ്റ് വെയറിൻറെ ഡിഫോൾട്ട് സെറ്റിങ്സ്

ഉന്നയിക്കപ്പെട്ട വിമർശനങ്ങൾ സ്വതന്ത്രമായി പഠിക്കാനായി കാലിഫോർണിയ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ACLU അറ്റോർണി മാറ്റ് കാഗിൾ ഫലങ്ങൾ പുനപരിശോധിച്ചു. സോഫ്റ്റ് വെയറിൻറെ ഡിഫോൾട്ട് സെറ്റിങ്സ് പറയുന്നതു പോലെ 99 ശതമാനം കൃത്യത ഉറപ്പ് പറയാനാകില്ലെന്നും 80 ശതമാനം കൃത്യതമാത്രമേ ഉറപ്പ് പറയാനാവുകയുള്ളുവെന്നും മാറ്റ് കാഗിൾ വ്യക്തമാക്കി. ഇത് തള്ളികളഞ്ഞ ആമസോൺ 99 ശതമാനം വ്യക്തത ഉറപ്പ് വരുത്താത്ത റിസൾട്ട് സ്വീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. അപ്പോഴും സോഫ്റ്റ് വെയറിൻറെ ഡിഫോൾട്ട് സെറ്റിങ്സ് എന്തുകൊണാണ് 99 ശതമാനം എന്ന ചോദ്യവും പ്രസക്തമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
The latest ACLU test ran 120 images of California lawmakers against a database of 25,000 mugshots. Amazon’s Rekognition software produced false positives about 20 percent of the time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X