4 ഓവര്‍ സ്മാര്‍ട്ട്‌വാച്ചുകള്‍

Posted By: Vivek

സ്മാര്‍ട്ട്‌ഫോണുകളുടെ ഓവര്‍ സ്മാര്‍ട്ടാകല്‍ പ്രക്രിയ തുടരുന്നതിനിടയ്ക്ക് തന്നെ മറ്റ് പല ഉപകരണങ്ങളും സ്മാര്‍ട്ടാകുകയാണ്. ഇന്ന് അത്തരത്തിലുള്ള 4 കിടിലന്‍ സ്മാര്‍ട്ട്‌വാച്ചുകളേക്കുറിച്ചാണ് പറയാനുള്ളത്. സ്മാര്‍ട്ട്‌ഫോണുകളെ കടത്തിവെട്ടാന്‍ ഇവയ്ക്ക് കഴിയും എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലെത്തിയിട്ട് കാലം കുറേയായെങ്കിലും അത്രയ്ക്ക് സ്മാര്‍ട്ട് അല്ലാത്തതിനാല്‍ ശ്രദ്ധയാകര്‍ഷിയ്്ക്കാതെ പോകുകയായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങളാകെ മാറിമറിഞ്ഞു. ഐവാച്ചുമായി ആപ്പിള്‍ വരുന്ന കാര്യങ്ങളൊക്കെ അറിഞ്ഞുകാണുമല്ലോ. ഈ വരുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ഒന്നും തന്നെ കേവലം സമയമറിയാനുള്ള സംവിധാനമല്ല. മറിച്ച് സെല്‍ഫോണും, കാല്‍കുലേറ്ററും, ജിപിഎസ്സും, സ്പീക്കറും ഒക്കെയുള്ള ഒരു റിസ്റ്റ്കമ്പ്യൂട്ടറാണ് ഇനിമുതല്‍ റിസ്റ്റ് വാച്ച്. ഏതായാലും 4 വമ്പന്‍ സ്മാര്‍ട്ട്‌വാച്ചുകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാര്‍ട്ടിയന്‍

ശബ്ദത്തിലൂടെ ആന്‍ഡ്രോയ്ഡ്/ ഐസിഎസ് ഫോണുകളെ നിയന്ത്രിയ്ക്കാം
ബ്ലുടൂത്ത് വഴി സിരി,ഗൂഗിള്‍ വോയ്‌സ് എന്നീ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ടാണ് ഇത് സാധ്യമാകുന്നത്.
വാച്ചിലൂടെ ഫോണില്‍ നിന്നുള്ള മറുപടികളും കേള്‍ക്കാം.

 

 

കുക്കൂ വാച്ച്

ബ്ലുടൂത്ത്
ആന്‍ഡ്രോയ്ഡ്, ഐഓഎസ് ഉപകരണങ്ങളുമായി ബന്ധിപ്പിയ്ക്കാം
കോളുകള്‍ ഫോണിലറിയാം
മെയിലോ, നോട്ടിഫിക്കേഷനോ വന്നാല്‍ അതും വാച്ചിലറിയാം

 

 

ഐ ആം വാച്ച്

ആന്‍ഡ്രോയ്ഡ് 1.6
1.54 ഇഞ്ച് ഡിസ്‌പ്ലേ
64 എംബി റാം
4 ജിബി റോം
600mAh ബാറ്ററി
ഐഫോണുമായോ, ആന്‍ഡ്രോയ്ഡുമായോ ബന്ധിപ്പിയ്ക്കാം

 

 

സോണി സ്മാര്‍ട്ട് വാച്ച്

ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ബ്ലുടൂത്ത്

മെസ്സേജും, കോളും ഒക്കെ വാച്ചില്‍ അറിയാം
128x128 പിക്‌സല്‍സ്, 1.3 OLED ടച്ച് ഡിസ്‌പ്ലേ

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot