Just In
- 6 min ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
- 2 hrs ago
വമ്പിച്ച വിലക്കുറവിൽ മോട്ടറോള ഇ6എസ്, മോട്ടോ വൺ സീരിസ്, ലെനോവോ കെ10 പ്ലസ് എന്നിവ സ്വന്തമാക്കാം
- 14 hrs ago
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
- 16 hrs ago
റിച്ചാർജ് നിരക്കുകൾ ഇനിയും വർദ്ധിച്ചേക്കും, മിനിമം താരിഫ് നിശ്ചയിക്കാനൊരുങ്ങി ട്രായ്
Don't Miss
- Lifestyle
കേരളത്തിലെ രണ്ടാം ഗേ ദമ്പതികള്.. ഫോട്ടോഷൂട്ട്
- Sports
ഇന്ത്യ vs വിന്ഡീസ്: ഏകദിനത്തിന് ഭുവിയില്ല, വില്ലനായത് പരിക്ക് തന്നെ... പകരക്കാരനായി ശര്ദ്ദുലെത്തും
- Movies
മാമാങ്കത്തില് നീരജ് മാധവ് എവിടെ? ഒഴിവാക്കിയല്ല, പിന്നെയോ? താരത്തിന്റെ മറുപടി ഇങ്ങനെ! കാണൂ!
- News
പൗരത്വ ഭേദഗതി നിയമം: ഇന്ത്യ സന്ദര്ശിക്കുന്ന പൗരന്മാര്ക്ക് വിദേശരാജ്യങ്ങളുടെ താക്കീത്..
- Finance
സ്വർണത്തെ കടത്തിവെട്ടി പല്ലേഡിയം കുതിക്കുന്നു; സ്വർണ്ണത്തിന്റെ റെക്കോർഡ് വിലയെ മറികടന്നു
- Automobiles
ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
സ്മാർട്ഫോണിനോടുള്ള അഡിക്ഷൻ കവർന്നത് 4 വയസുകാരിയുടെ കാഴ്ച്ചശക്തി
ടാബ്ലെറ്റും, സ്മാർട്ഫോണുകളും ഇന്ന് ടി.വികളുടെ പകരക്കാരാണ്. കൂട്ടികൾ ഇന്ന് കൂടുതലും തങ്ങളുടെ സമയം ചിലവാക്കുന്നത് ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ചാണ്, കൂടാതെ ഇത് മാതാപിതാക്കൾ പലപ്പോഴായി കുട്ടികൾക്ക് നൽകാറുണ്ട്.
ലൈംഗിക അതിക്രമ കേസിൽ ഇന്ത്യകാരനെ ഗൂഗിൾ പുറത്താക്കിയത് 45 മില്യൺ ഡോളർ ചിലവിൽ

കാഴ്ച്ച തകരാറിലായ 4 വയസുകാരി
ഇത് കുട്ടികളെ രസിപ്പിക്കുന്നതിനാലാണ്, മാത്രമല്ല, കുട്ടികൾ ബഹളം വയ്ക്കാതെ ഇരിക്കുമ്പോൾ മാതാപിതാക്കൾക്ക് അവരുടെ ജോലികൾ തീർക്കുവാനും സാധിക്കും. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ ഒരു പക്ഷെ കുട്ടികളുടെ മനോനിലയെ തന്നെ ബാധിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സാങ്കേതികവിദ്യയോടുള്ള ആസക്തി
ലണ്ടൻ ആസ്ഥാനമായുള്ള കൺസൾട്ടന്റ് അഡോളസന്റ് മനോരോഗ ചികിത്സ വിദഗ്ദ്ധൻ ഡോ. റിച്ചാഡ് ഗ്രഹാം, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജേ വാറ്റ്സ് എന്നിവർ പറയുന്നത്, സാങ്കേതികവിദ്യയോടുള്ള ആസക്തി ഒരു കുട്ടിയുടെ സ്വഭാവത്തെയും ഉറക്കരീതിയെയും ബാധിച്ചേക്കുമെന്നാണ് പറയുന്നത്.

ഡിവൈസുകളോട് 'അഡിക്ഷൻ'
അടുത്തിടെയായി, ഒരു തായ്വാനിലെ ഒരു പിതാവ് തന്റെ ഫേസ്ബുക് പേജ് 4 വയസ് പ്രായമുള്ള മകൾക്ക് നൽകി. പിന്നീട് നടന്നത് മറ്റുള്ള മാതാപിതാക്കൾക്ക് ഒരു താക്കിതാണ്. ബാങ്കോക്കിൽ താമസിക്കുന്ന ഡച്ചാർ നുസ്റിക്കർ ചുവൈഡാംഗ് തന്റെ രണ്ടു വയസ്സുള്ള മകൾക്ക് സെൽഫോണും ഒരു ഐപാഡും നൽകി.

ടാബ്ലെറ്റും, സ്മാർട്ഫോണുകളും
ഒരുപാട് നാളത്തെ ഉപയോഗം ആ കുട്ടിയെ ഇത്തരം ഡിവൈസുകളോട് 'അഡിക്ഷൻ' ഉണ്ടാക്കി. ഇപ്പോൾ ഇത്തരം ഡിവൈസുകൾ ഈ കുട്ടിയുടെ പകലിൽ നിന്നും മാറ്റുകയോ അല്ലെങ്കിൽ ഉപയോഗിക്കാൻ വിസമ്മതിക്കുകയോ ചെയ്യുകയാണെങ്കിൽ ബഹളം വായിക്കുകയും ഡിവൈസിനായി വാശി പിടിക്കുകയും ചെയ്യും.

കുട്ടിയുടെ കാഴ്ച്ച കുറഞ്ഞു
മകൾ കരയുന്നതും നിലവിളിക്കുന്നതും ഒഴിവാക്കുന്നതിനായി അവളുടെ മൊബൈൽ ഡിവൈസ് ഉപയോഗിക്കാൻ അനുവദിക്കുകയാണ് ഇപ്പോൾ ഈ കുട്ടിയുടെ മാതാപിതാക്കൾ ചെയ്യുന്നത്. എന്നിരുന്നാലും, ക്രമേണ കുട്ടിയുടെ കണ്ണുകളുടെ കാഴ്ച്ച ശക്തി മുമ്പത്തേക്കാൾ കൂടുതൽ മോശമായി തുടങ്ങിയിരുന്നു. കണ്ണുകളുടെ പരിശോധനയ്ക്കു ശേഷം, ഡച്ചറുടെ മകൾ ഗ്ലാസ് ഉപയോഗിക്കേണ്ടതായി വന്നു. കുട്ടിയുടെ കാഴ്ച്ച കുറഞ്ഞുതുടങ്ങുന്നതിന് മുൻപായിരുന്നെങ്കിൽ ഇതിന് പരിഹാരം കാണുവാൻ സാധിക്കുമായിരുന്നു.

കാഴ്ച തിരികെ കിട്ടുന്നതിനായി ശസ്ത്രക്രിയ
ഈ സമയം, അവളുടെ കാഴ്ച തിരികെ കിട്ടുന്നതിനായി ഒരു ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു, അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവളുടെ കണ്ണുകളുടെ കാഴ്ച നഷ്ടമാകുമെന്ന് പറഞ്ഞു. ഈ അവസ്ഥ തുടർന്നാൽ ക്രമേണ കണ്ണുകളുടെ കാഴ്ച്ച പുനഃസ്ഥാപിക്കാനാവില്ല എന്നും ഡോക്ടർമാർ പറഞ്ഞു.

കാഴ്ച്ച മങ്ങൽ
ഡിസ്ക്കനാസിയയുടെ പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് മയോപ്പിയ, ദീര്ഘദൃഷ്ടി, കാഴ്ച്ച മങ്ങൽ എന്നിവയാണ്. ഈ നേത്രരോഗത്തിന് കാരണം അമിതമായുള്ള സ്മാർട്ഫോൺ, ടാബ്ലറ്റ് എന്നിവയുടെ ഉപയോഗമൂലമാണ്. രണ്ട് കണ്ണുകളിലായി ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി, അതിനാൽ അവ ഒരേസമയം തന്നെ ഉപയോഗിക്കാൻ കഴിയും.

സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, ടി.വി.എന്നിവയുടെ അമിതമായ ഉപയോഗം
ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ നിർദേശിച്ചത്, മകൾക്ക് സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, ടി.വി.എന്നിവയുടെ അമിതമായ ഉപയോഗം കുറയ്ക്കണമെന്നാണ്. കാരണം, ഈ ഉപകരണങ്ങളുടെ സ്ക്രീനിന്റെ പ്രകാശം അവളുടെ കണ്ണുകളെ ബാധിക്കും എന്നത് കൊണ്ടാണ്.

ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകുന്നത് തടയുക
ഇത് അവളുടെ കാഴ്ചയെ മാത്രമല്ല, അവളുടെ കൈകളിൽ മൊബൈൽ ഫോണിണോ, ടാബ്ലറ്റുകളോ ഉണ്ടാകുന്നത് പഠിക്കുന്നതിലോ അല്ലെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലോ പ്രയാസം സൃഷ്ടിക്കും. ഈ കുട്ടിയുടെ കഥ എല്ലാ മാതാപിതാക്കൾക്കും ഒരു പാഠമാണ്. കുട്ടികൾക്ക് ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകുന്നത് തടയുക.
സ്മാർട്ഫോൺ കാരണം കണ്ണിന് പണി കിട്ടാതിരിക്കാൻ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കുക!

ഫോൺ തുറന്നു നോക്കുന്നുണ്ട്
ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് ഒരു 150 തവണയെങ്കിലും ഒരു ശരാശരി സ്മാർട്ഫോൺ ഉപയോഗിക്കുന്ന ആൾ പ്രത്യേകിച്ച് യാതൊരു ആവശ്യവുമില്ലാതെ വെറുതെ തങ്ങളുടെ ഫോൺ തുറന്നു നോക്കുന്നുണ്ട് എന്നാണ് പഠനങ്ങളും സർവേകളും പറയുന്നത്. പഠനത്തിന്റെ ഫലം നോക്കാനൊന്നും പോകേണ്ടതില്ല, നമുക്ക് ഒന്ന് ചിന്തിച്ചാൽ തന്നെ മനസ്സിലാകുന്ന കാര്യമാണിത്. അപ്പോൾ ഇത്രയും അധികം നേരം ഫോണിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും നോക്കിയിരിക്കുന്ന നമ്മുടെ കണ്ണുകളുടെ കാര്യമോ?
കണ്ണുകൾക്ക് ഭാരിച്ച പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ് അമിതമായി സ്മാർട്ഫോൺ ഉപയോഗിക്കുന്നതും അതിലേക്ക് നോക്കി നിൽക്കുന്നതും എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്തായാലും ഇന്നിവിടെ നിങ്ങളുടെ കണ്ണുകളെ സ്മാർട്ഫോണിൽ നിന്നും എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

കണ്ണുകൾ ചിമ്മിക്കൊണ്ടിരിക്കുക
ഇരുപത്തിനാലു മണിക്കൂറും ഫോണിലേക്ക് നോക്കി നിൽക്കുന്ന ആളുകൾ ഏറ്റവും അധികം ശ്രദ്ധെക്കേണ്ട കാര്യമാണിത്. കണ്ണുകൾ ഇടയ്ക്കിടെ ചിമ്മിക്കൊണ്ടിരിക്കുക. ചുരുങ്ങിയത് ഒരു 20 മിനിറ്റിനുള്ളിൽ 10 തവണയെങ്കിലും കണ്ണുകൾ ചിമ്മിയിരിക്കണം. ഇത് കണ്ണിൽ നനവ് സൃഷ്ടിക്കാൻ കാരണമാകും. നിർത്താതെ ഫോണിലേക്ക് നോക്കിയിരിക്കുമ്പോൾ കണ്ണുകൾ വരളുന്ന പ്രശ്നം ഇങ്ങനെ ഇല്ലാതാക്കാം.

20-20-20
20-20-20 മാർഗ്ഗം നിങ്ങൾ കേട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. ഓരോ 20 മിനിറ്റ് കഴിയുമ്പോളും ഒരു 20 സെക്കൻഡ് എങ്കിലും ഫോണിൽ നിന്നും കണ്ണെടുക്കുക. വേറെ എങ്ങോട്ടെങ്കിലും നോക്കാം. ഇത് നിങ്ങളുടെ കണ്ണുകളുടെ മസിലിന് ആശ്വാസം നൽകും.

ബ്രൈറ്റ്നെസ്സ് അഡ്ജസ്റ്റ് ചെയ്യുക
ഇത് നമുക്കറിയാം. എന്നാൽ നമ്മളിൽ പലരും ബ്രൈറ്റ്നെസ്സ് അഡ്ജസ്റ്റ് ചെയ്യുന്നത് ഫോണിനെ ബാറ്ററി ലാഭിക്കാൻ ആണെന്ന് മാത്രം. പക്ഷെ ഇതിന് പകരം കൃത്യമായ രീതിയിൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തെ വെളിച്ചത്തിന് അനുസൃതമായി നിങ്ങളുടെ കണ്ണുകൾക്ക് ഇണങ്ങുന്ന രീതിയിൽ വെളിച്ചം സെറ്റ് ചെയ്യാൻ നിങ്ങൾ പഠിക്കണം. ഓട്ടോ ബ്രൈറ്റ്നെസ്സ് അഡ്ജസ്റ്റ് സൗകര്യം ഇവിടെ ഫലവത്തായ ഒന്നാണ്.

ടെക്സ്റ്റ് സൈസ് ശ്രദ്ധിക്കുക
വലിയ സ്ക്രീനുള്ള ഫോൺ ഒക്കെ ആണെങ്കിൽ കൂടെ പലപ്പോഴും നമ്മുടെ സ്ക്രീനിലെ ടെക്സ്റ്റുകൾ പരമാവധി ചെറുതായിരിക്കും. ആപ്പുകളും സേവനങ്ങളും കൂടുതൽ കാര്യങ്ങൾ സ്ക്രീനിൽ ഉൾക്കൊള്ളിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. എന്തായാലും നമ്മുടെ ആവശ്യത്തിന് ഉതകുന്ന രീതിയിൽ നേരെ വായിക്കാൻ പറ്റിയ വലുപ്പത്തിൽ ടെക്സ്റ്റ് സൈസ് മാറ്റുന്നതാണ് ഉത്തമം. കണ്ണിന് അധികം ഭാരിച്ച പണി ചെയ്യേണ്ടി വരില്ല.

റീഡിങ് മോഡ്
പല ഫോണുകളിലും ഉള്ള ഒരു സവിശേഷതയാണ് റീഡിങ് മോഡ്. ഫോണിലെ ക്വിക്ക് സെറ്റിങ്സ് മുകളിൽ നിന്നും താഴേക്ക് വലിച്ചിട്ടാൽ അതിൽ ഈ ഓപ്ഷന് ഉണ്ടാവും. ഇനി ഇല്ലെങ്കിൽ സെറ്റിങ്സിൽ പോയി നോക്കാം. അതുമല്ലെങ്കിൽ ചില ആപ്പുകളുടെ സഹായവും തേടാം. ഇത് സാധ്യമാക്കുന്ന നിരവധി ആപ്പുകൾ പ്ളേ സ്റ്റാറില്ലഭ്യമാണ്.

വൃത്തിയുള്ള സ്ക്രീൻ
നിങ്ങളുടെ സ്ക്രീൻ ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കാരണം ഒരു ദിവസം നമ്മൾ രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കുന്നത് വരെ നമ്മുടെ സന്തത സഹചാരിയായിരിക്കും മൊബൈൽ ഫോൺ. ഇപ്പോഴും അതിലേക്ക് നോക്കുന്ന നമ്മൾക്ക് അതിലുള്ള പൊടികളും കുത്തുകളും മറ്റ് അഴുക്കുകളുമെല്ലാം ചെറിയ തോതിലുള്ള അസ്വസ്ഥത കണ്ണുകൾക്ക് ഉണ്ടാക്കിയേക്കും.
ഇനി കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടെ പറയാം.

വെളിച്ചത്തിന്റെ സ്ഥാനവും അളവും
പലരും ഒട്ടും ശ്രദ്ധിക്കാത്ത ഒരു കാര്യം. കൃത്യമായ ഒരു വെളിച്ചത്തിൽ ഇരുന്നല്ലാതെ കമ്പ്യൂട്ടർ ഉപയോഗിക്കരുത്. പലരും സിനിമ കാണുമ്പോഴും മറ്റുമെല്ലാം ഇത് ചെയ്യുന്നത് കാണാം. എന്നാൽ സിനിമാ തിയേറ്റർ അല്ല ഇത്, ഡിജിറ്റൽ ഡിസ്പ്ലേ ആണെന്ന് മനസ്സിലാക്കണം. ഇരുട്ടത്ത് അധികനേരം കമ്പ്യൂട്ടറിലേക്ക് നോക്കിനിൽക്കുന്നത് കണ്ണിന് ദോഷം ചെയ്യും.

അമിതനേരം സ്ക്രീനിൽ നോക്കിയിരുന്നത്
ഇത് നേരത്തെ മുകളിൽ പറഞ്ഞത് പോലെ സ്ക്രീനിലേക്ക് അമിതനേരം നോക്കിയിരിക്കുന്നതും ഒട്ടും നന്നല്ല. ഡിസ്പ്ലേകളുടെ വിത്യാസം പോലെ ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടാകുമെങ്കിലും എന്തുതന്നെയായാലും അധികനേരം അതിലേക്ക് കണ്ണെടുക്കാതെ നോക്കിനിൽക്കുന്നത് നല്ലതല്ല.

ഡിസ്പ്ലേ മാറ്റുക
ഇപ്പോഴും പഴയ സിലിണ്ടർ CRT മോണിറ്റർ ആണോ ഉപയോഗിക്കുന്നത്? എങ്കിൽ ഉടൻ മാറ്റുക. എനിട്ടൊരു LCD സ്ക്രീൻ വാങ്ങിവെക്കുക. കണ്ണിന് അതാണ് നല്ലത്. LCD ഡിസ്പ്ളേകളാണ് കണ്ണിന് കൂടുതൽ നല്ലത്. ആന്റി റീഫ്ലക്ഷൻ പ്രതലത്തോടെ വരുന്ന ഈ ഡിസ്പ്ളേകൾ കണ്ണിന് CRT മോണിറ്ററുകൾ നല്കുന്നത്ര ഭാരിച്ച പണികൾ തരില്ല.

കമ്പ്യൂട്ടർ ഡിസ്പ്ലേ സെറ്റിങ്സ് ശ്രദ്ധിക്കുക
അടുത്തതായി ശ്രദ്ധിക്കേണ്ടത് കമ്പ്യൂട്ടറിൽ ഉള്ള വിൻഡോസ് സെറ്റിങ്സിലും താഴെ ഡിസ്പ്ലേ ബട്ടണുകളിലും ഉള്ള ഡിസ്പ്ലേ സെറ്റിങ്ങ്സുകളെ കുറിച്ചാണ്. കൃത്യമായ വെളിച്ചം, കോണ്ട്രാസ്റ്, കളർ അനുപാതം, റെസൊല്യൂഷൻ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ അക്ഷരങ്ങളുടെ വലിപ്പം നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് സെറ്റ് ചെയ്യുക.

കണ്ണുകൾ ഇടക്കിടെ ചിമ്മുക
ഇത് മുകളിൽ മൊബൈൽ ഫോണിന്റെ കാര്യത്തിൽ പറഞ്ഞത് തന്നെ. നിർത്താതെ കണ്ണടയ്ക്കാതെ സ്ക്രീനിലേക്ക് നോക്കിയിരിക്കരുത്. ഇടക്കിടെ കണ്ണുകൾ ചിമ്മുക. ഇടക്ക് കുറച്ചു നേരം അടച്ചുവെക്കുക. അതുപോലെ ഇടയ്ക്കിടെ വേറെ എങ്ങോട്ടെങ്കിലും നോക്കുക.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790