BSNL 4G: 4ജി സ്പെക്ട്രം ഉടൻ നൽകണമെന്ന് ബിഎസ്എൻഎൽ ജീവനക്കാർ

|

ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം ഉടൻ അനുവദിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ രംഗത്ത്. തിങ്കളാഴ്ച ബിഎസ്എൻഎൽ ജീവനക്കാർ നടത്തിയ നടന്ന നിരാഹാര സമരത്തിലാണ് 4 ജി സ്പെക്ട്രം അനുവദിക്കൽ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പദ്ധതികൾ ഉടൻ നടപ്പാക്കണമെന്ന് ആവശ്യമുയർന്നത്. നിലവിൽ രാജ്യത്തെ ചുരുക്കം ചില സർക്കിളുകളിൽ മാത്രമേ ബിഎസ്എൻഎല്ലിന് 4ജി സേവനം ഉള്ളു.

സോവറിൻ ഗ്യാരണ്ടി
 

സോവറിൻ ഗ്യാരണ്ടി, 4 ജി സ്പെക്ട്രം അലോക്കേഷൻ, ജനുവരിയിലെ ശമ്പള വിതരണം എന്നിവ ഉൾപ്പെടെയുള്ള പുനരുജ്ജീവന പാക്കേജ് വേഗത്തിൽ നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ കൂട്ടായ ആവശ്യമെന്ന് സഞ്ചാർ നിഗം എക്സിക്യൂട്ടീവ്സ് അസേസിയേഷൻ പ്രസിഡന്റ് അഫ്താഫ് അഹമ്മദ് ഖാൻ പറഞ്ഞു. 4 ജി റോൾ ഔട്ടിന് മുന്നോടിയായി ബാങ്കുകളിൽ നിന്ന് ആവശ്യമായ വായ്പ നേടാൻ ബിഎസ്എൻഎല്ലിന് വേണ്ട സഹായങ്ങൾ ധനമന്ത്രാലയം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഎസ്എൻഎൽ മാറ്റത്തിലേക്ക്

ബിഎസ്എൻഎൽ മാറ്റത്തിലേക്ക്

എയർവേവുകൾ നേടിയെടുക്കുന്നതിനൊപ്പം ബിഎസ്എൻഎല്ലിന്റെ ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സപ്ലയർമാരായ ഫിനിഷ് നോക്കിയ, ചൈനയിലെ ഇസഡ്ടിഇ എന്നിവയുമായി ബിഎസ്എൻഎൽ ഇതിനകം തന്നെ ചർച്ച ആരംഭിച്ചുകഴിഞ്ഞു. മുമ്പത്തെ കുടിശ്ശിക അടച്ച് തീർക്കാത്തതിനാൽ നോക്കിയയും ഇസഡ്ടിഇയും ബിഎസ്എൻഎല്ലിന്റെ 4 ജി റോൾ ഔട്ടുമായി സഹകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 71 ദിവസം വരെ അധിക വാലിഡിറ്റി; കേരളത്തെ തഴഞ്ഞു

4 ജി റോൾ ഔട്ട്

4 ജി റോൾ ഔട്ടിനായി ഡിവൈസുകൾ സുരക്ഷിതമാക്കുന്നതിനുള്ള ടെൻഡറിന് ബി‌എസ്‌എൻ‌എൽ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. ധനമന്ത്രാലയത്തിന്റെ ഗ്യാരൻറിയുടെ അഭാവത്തിൽ, ടെലികോം ഓപ്പറേറ്റർക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നിലവിലുള്ള എജിആർ പ്രശ്നവും ബാങ്കുകളെ ബിഎസ്എൻഎല്ലിന് വായ്പ നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കും.

ബി‌എസ്‌എൻ‌എൽ റിവൈവൽ പാക്കേജ്
 

ബി‌എസ്‌എൻ‌എൽ റിവൈവൽ പാക്കേജ്

കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭ പൊതുമേഖലാ ടെലികോം കമ്പനികളായ ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവയ്‌ക്കായി 69,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് അനുവദിച്ചിരുന്നു. വോളണ്ടറി റിട്ടയർമെന്റ് സ്കീം, 4 ജി സ്പെക്ട്രം അലോട്ട്മെന്റ്, ദീർഘകാല ബോണ്ടുകൾ വഴി 15000 കോടി രൂപ ഫണ്ട് സ്വരൂപിക്കുന്നതിന് പരമാധികാര ഗ്യാരണ്ടി നൽകൽ, ആസ്തി ധനസമ്പാദനം എന്നിവ ഈ പാക്കേജിൽ ഉൾപ്പെട്ട കാര്യങ്ങളാണ്.

വി‌ആർ‌എസ്

ബിഎസ്എൻഎൽ റിവൈവൽ പാക്കേജിൽ ഇതുവരെ വി‌ആർ‌എസ് മാത്രമേ നടപ്പാക്കിയിട്ടുള്ളൂ. ഏകദേശം 78,569 ബി‌എസ്‌എൻ‌എൽ ജീവനക്കാരെ വോളന്ററി റിട്ടയർമെന്റ് എടുപ്പിച്ചു. 4 ജി സ്പെക്ട്രം ഇതുവരെ അനുവദിച്ചിട്ടില്ല, പരമാധികാര ഗ്യാരണ്ടിയും നൽകിയിട്ടില്ല. കൂടാതെ ബിഎസ്എൻഎല്ലിന്റെ ആസ്തി ധനസമ്പാദനവും സാവധാനത്തിലാണ് നീങ്ങുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന സർക്കിളുകളും താരിഫ് പ്ലാനുകളും

പരമാധികാര ഗ്യാരണ്ടി പരിധി

അതേസമയം ഈ സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ പരമാധികാര ഗ്യാരണ്ടി പരിധി ഇതിനകം തീർന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുതിയത് 2020 ഏപ്രിൽ മുതലാണ് ലഭ്യമാവുക. ഏപ്രിൽ മുതൽ ബിഎസ്എൻഎല്ലിന്റെ റിവൈവൽ പാക്കേജ് കൂടുതൽ ശക്തമായി നടപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4 ജി സ്പെക്ട്രം

ഏപ്രിൽ ഒന്നുമുതൽ ബി‌എസ്‌‌എൻ‌എല്ലിന് 4 ജി സ്പെക്ട്രം അനുവദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്പെക്ട്രം ലഭിച്ച് കഴിഞ്ഞ് അടുത്ത 19 മാസത്തിനുള്ളിൽ ടെലികോം ഓപ്പറേറ്റർ രാജ്യത്തുടനീളം അതിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്വകാര്യ കമ്പനികളോട് മത്സരിച്ച് നിൽക്കാൻ 4ജി വരുന്നതോടെ ബിഎസ്എൻഎല്ലിന് സാധിക്കുമെന്ന് ഉറപ്പാണ്.

വരിക്കാരുടെ എണ്ണം

നിലവിൽ ബിഎസ്എൻഎല്ലിന് 120 ദശലക്ഷത്തിലധികം വരിക്കാരാണ് ഉള്ളത്. 4 ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ഈ വരിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്തിടെയുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ബി‌എസ്‌എൻ‌എല്ലിന് ഏപ്രിൽ 1 മുതൽ 4 ജി സ്പെക്ട്രം ലഭിച്ച് തുടങ്ങും. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ പിന്നെയും19 മാസം വേണ്ടിവരും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വാലിഡിറ്റി വർദ്ധിപ്പിക്കാനുള്ള എസ്ടിവി/കോംബോ പ്ലാനുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
State-run telecom operator BSNL’s employees during the hunger strike on Monday demanded immediate implementation of the revival plan, including 4G spectrum allocation and payment of January wages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X