അമേരിക്കയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

|

അമേരിക്കയിലേക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ കഴിഞ്ഞ 5 വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകളുടെ യൂസര്‍നെയിം കൂടി നല്‍കണം. വിസ അപേക്ഷകള്‍ പൂരിപ്പിച്ചുനല്‍കേണ്ട ഇ-ഫോമുകളായ D-160, D-260 എന്നിവയിലാണ് ഈ വിവരങ്ങള്‍ നല്‍കേണ്ടത്.

അമേരിക്കയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും

 

നിലവില്‍ ഫെയ്‌സ്ബുക്ക്, ഫ്‌ളിക്കര്‍, ഗൂഗിള്‍+, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ്ഇന്‍, യൂട്യൂബ് എന്നിവയിലെ യൂസര്‍ നെയിമുകളാണ് ഇ-ഫോമുകളില്‍ ആവശ്യപ്പെടുന്നത്. അമേരിക്കല്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ സമൂഹമാധ്യമങ്ങളിലെ പെരുമാറ്റത്തില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കണമെന്ന് സാരം. അമേരിക്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിപ്പറയുന്ന 6 കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യരുത്, പ്രത്യേകിച്ച് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും.

1. രാഷ്ട്രീയം വേണ്ട

1. രാഷ്ട്രീയം വേണ്ട

അമേരിക്കന്‍ വിരുദ്ധ നയങ്ങളെ കുറിച്ചോ അമേരിക്കയെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാരെ പറ്റിയോയുള്ള പോസ്റ്റുകള്‍ ഒഴിവാക്കുക. റീട്വീറ്റ് പോലും ചെയ്യരുത്.

2. അക്രമത്തെ പ്രോത്സാഹിപ്പിക്കരുത്

2. അക്രമത്തെ പ്രോത്സാഹിപ്പിക്കരുത്

അക്രമത്തെയോ ഒരു പ്രത്യേക വിഭാഗത്തോടുള്ള വിവേചനത്തെയോ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ അമേരിക്കന്‍ വിസ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യത ഇല്ലാതാക്കും.

3. പാര്‍ട്ടി പടങ്ങള്‍ ദോഷം ചെയ്യും

3. പാര്‍ട്ടി പടങ്ങള്‍ ദോഷം ചെയ്യും

മദ്യം, മയക്കുമരുന്നുകള്‍, പുകവലി മുതലായവ ഇഷ്ട സര്‍വ്വകലാശാലയിലേക്കുള്ള പ്രവേശനവും ആഗ്രഹിച്ച ജോലിയും നിങ്ങളില്‍ നിന്ന് തട്ടിപ്പറിക്കുമെന്ന് ഓര്‍ക്കുക.

4. സ്ഥിരതാമസത്തെ കുറിച്ച് മിണ്ടരുത്
 

4. സ്ഥിരതാമസത്തെ കുറിച്ച് മിണ്ടരുത്

പഠനത്തിന് ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ ഭരണകൂടം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ അത്തരം കാര്യങ്ങളില്‍ മൗനമാണ് നല്ലത്.

5. ക്രോധം, അശ്ലീലം എന്നിവ ദോഷകരം

5. ക്രോധം, അശ്ലീലം എന്നിവ ദോഷകരം

സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ പോസ്റ്റുകള്‍ ഈ ഗണങ്ങളില്‍ പെടുന്നതാണെങ്കില്‍ അമേരിക്കന്‍ വിസ പ്രതീക്ഷിക്കുകയേ വേണ്ട.

6. പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യരുത്, അക്കൗണ്ട് പ്രൈവറ്റ് ആക്കരുത്

6. പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യരുത്, അക്കൗണ്ട് പ്രൈവറ്റ് ആക്കരുത്

പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടുകൂടേ എന്ന് ചിന്തിക്കുന്നവരുണ്ടാകും. നിങ്ങള്‍ക്ക് തെറ്റി. പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതും അക്കൗണ്ടുകള്‍ പ്രൈവറ്റ് ആക്കിമാറ്റുന്നതും നിങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. പിന്നെ അമേരിക്കന്‍ വിസ ലഭിക്കുന്നത് അത്ര എളുപ്പമാകില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Most visa applicants, including tourists, workers and students headed to the United States will now have to provide usernames of social media accounts that they have been using since past five years. The E-forms D-160 and D-260 filled by visa applicants will have a drop down menu requiring applicants to list the username or handle against the social media platforms, which they have used during the five years preceding the application date. Social media platforms which are covered in the drop-down menu include Facebook, Flickr, Google+, Twitter, Instagram, LinkedIn and YouTube.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X