ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന 7 ഗൂഗിള്‍ ആപ്പുകള്‍

|

ഗൂഗിള്‍ സര്‍വ്വവ്യാപിയാണ്. സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്ന എല്ലാവരുടെ ജീവിതത്തിലും ഗൂഗിളിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെ ഗൂഗിളിന്റെ ഒട്ടുമിക്ക ആപ്പുകളും ജനപ്രിയമാണ്. ഗൂഗിള്‍ ആപ്പുകളുടെ സഹായത്തോടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്നതായി സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്‌പെര്‍സ്‌കിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന 7

 

ഗൂഗിള്‍ സേവനങ്ങളായ കലണ്ടര്‍, ഡ്രൈവ്, ഫോട്ടോസ് മുതലായവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സൈബര്‍ കുറ്റവാളികള്‍ ഉന്നംവച്ചിരിക്കുന്ന മറ്റ് ചില ഗൂഗിള്‍ ആപ്പുകളുമുണ്ട്. ഈ പുതിയ തട്ടിപ്പിന്റെ വഴികളെ കുറിച്ച് കൂടുതല്‍ അറിയണ്ടേ?

1. ഗൂഗിള്‍ കലണ്ടര്‍: വ്യാജ കൂടിക്കാഴ്ചകള്‍

1. ഗൂഗിള്‍ കലണ്ടര്‍: വ്യാജ കൂടിക്കാഴ്ചകള്‍

തട്ടിപ്പുകാര്‍ ഏതെങ്കിലും പരിപാടിയിലേക്ക് നിങ്ങളെ ക്ഷണിച്ചുകൊണ്ട് വ്യാജ സന്ദേശം അയക്കും. പരിപാടിക്ക് മുമ്പ് തീയതിയും സമയവും ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള സന്ദേശയങ്ങളും വരും. ഇതിനിടയില്‍ എപ്പോഴെങ്കിലും നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ഇടാനുണ്ടെന്നും അതിനായി അക്കൗണ്ട് പിന്‍ നമ്പര്‍ ചേര്‍ക്കണമെന്നും ആവശ്യപ്പെടും. ഈ രീതിയില്‍ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കും.

2. ഗൂഗിള്‍ ഫോട്ടോസ്: പണം വാഗ്ദാനം ചെയ്ത് ഫോട്ടോകള്‍

2. ഗൂഗിള്‍ ഫോട്ടോസ്: പണം വാഗ്ദാനം ചെയ്ത് ഫോട്ടോകള്‍

വന്‍ തുക വാഗ്ദാനം ചെയ്ത കമന്റുകളോട് കൂടിയ ഫോട്ടോകള്‍ പങ്കുവയ്ക്കും. ഗൂഗിള്‍ ഫോട്ടോസില്‍ നിന്നുള്ള മെയില്‍ ആണല്ലോയെന്ന് കരുതി മറുപടി നല്‍കിയാല്‍ തട്ടിപ്പിന് ഇരയാകുമെന്ന് ഓര്‍ക്കുക.

3. ഗൂഗിള്‍ മാപ്: വ്യാജ ബിസിനസ്സ് പ്രൊഫൈലുകള്‍
 

3. ഗൂഗിള്‍ മാപ്: വ്യാജ ബിസിനസ്സ് പ്രൊഫൈലുകള്‍

ഇതിന്റെ ലക്ഷ്യം പണം തട്ടുകയല്ല. ഉപഭോക്താക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കി യഥാര്‍ത്ഥ ബിസിനസ്സുകളെ കുഴപ്പത്തില്‍ ചാടിക്കാനായിരിക്കും തട്ടിപ്പുകാര്‍ ശ്രമിക്കുന്നത്. ഗൂഗിള്‍ മാപില്‍ കണ്ട് ആളുകള്‍ വ്യാജ കമ്പനിയുമായി ഇടപാടുകളിലേര്‍പ്പെടാം. അതുവഴി സാമ്പത്തിക നഷ്ടവും വന്നുചേരാം.

4. ഗൂഗിള്‍ ഡ്രൈവ്: ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കുന്നു

4. ഗൂഗിള്‍ ഡ്രൈവ്: ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കുന്നു

സൈബര്‍ തട്ടിപ്പുകാരില്‍ അധികവും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. ഗൂഗിള്‍ ഡ്രൈവ് വഴിയാണ് തട്ടിപ്പുകാര്‍ പലപ്പോഴും തട്ടിപ്പിന്റെ വാതില്‍ തുറക്കുന്നത്. അജ്ഞാത സ്രോതസ്സുകളില്‍ നിന്ന് ഗൂഗിള്‍ ഡ്രൈവ് വഴി വരുന്ന ലിങ്കുകളെ സൂക്ഷിക്കുക.

5. ഗൂഗിള്‍ സ്‌റ്റോറേജ്: വ്യാജ ചിത്രങ്ങളും വെബ്‌സൈറ്റുകളും

5. ഗൂഗിള്‍ സ്‌റ്റോറേജ്: വ്യാജ ചിത്രങ്ങളും വെബ്‌സൈറ്റുകളും

തട്ടിപ്പുകാര്‍ ഗൂഗിള്‍ സ്റ്റോറേജും ഉപയോഗിക്കുന്നതായി കാസ്പര്‍സ്‌കി റിപ്പോര്‍ട്ട് പറയുന്നു. വ്യാജ ലാന്‍ഡിംഗ് പേജുകളിലേക്ക് ഉപയോക്താവിനെ വഴി തിരിച്ചു വിടുന്ന ചിത്രമോ വെബ്‌സൈറ്റുകളോ തട്ടിപ്പുകാര്‍ ആയുധമാക്കാം.

6. ഗൂഗിള്‍ ഫോംസ്: വ്യാജ സര്‍വ്വേകളും ചോദ്യങ്ങളും

6. ഗൂഗിള്‍ ഫോംസ്: വ്യാജ സര്‍വ്വേകളും ചോദ്യങ്ങളും

സര്‍വ്വേകളിലൂടെയും ചോദ്യങ്ങളിലൂടെയും വിവര ശേഖരണത്തിനുള്ള ഒരു ഉപാധിയാണ് ഗൂഗിള്‍ ഫോംസ്. തട്ടിപ്പുകാര്‍ വ്യക്തി വിവരങ്ങള്‍ കൈക്കലാക്കുന്നതിന് ഇത്തരം വ്യാജ ഫോമുകള്‍ സൃഷ്ടിച്ച് ആളുകള്‍ക്ക് അയക്കുന്നു. അവിശ്വസനീയമായ ഓഫറുകള്‍ക്കൊപ്പമായിരിക്കും പലപ്പോഴും ഇത്തരം ഫോമുകള്‍ വരുന്നത്.

7. ഗൂഗിള്‍ അനലിറ്റിക്‌സ്: ലക്ഷ്യം സ്ഥാപനങ്ങള്‍

7. ഗൂഗിള്‍ അനലിറ്റിക്‌സ്: ലക്ഷ്യം സ്ഥാപനങ്ങള്‍

നിരവധി സ്ഥാപനങ്ങള്‍ ഇന്ന് ഗൂഗിള്‍ അനലിറ്റിക്‌സ് ഉപയോഗിക്കുന്നുണ്ട്. ടെക്‌സ്‌റ്റോ ചിത്രങ്ങളോ ഉള്‍ക്കൊള്ളുന്ന അപകടകരമായ ലിങ്കുകള്‍ അയക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ലിങ്കുകള്‍ പലതും ആകര്‍ഷകമായ വിഷയങ്ങളിലായിരിക്കും. എന്നാല്‍ വയ്ക്കുന്നത് വ്യക്തി വിവരങ്ങളായിരിക്കും അവയുടെ ലക്ഷ്യം.

Most Read Articles
Best Mobiles in India

Read more about:
English summary
Google is omnipresent in anyone and everyone’s life who uses a smartphone or a computer. The tech giant’s apps and services are widely popular which also make it a target for cyber criminals. According to a new report by Kaspersky, a cybersecurity firm, online fraudsters are – or rather have been – targeting various Google services like Calendar, Drive, Photos among others to dupe people for money.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X