സ്വന്തം കണ്ടുപിടുത്തങ്ങളിലൂടെ മരണത്തിലേക്ക് നടന്നു കയറിയവര്‍

By Bijesh
|

സാങ്കേതികവിദ്യയുടെ വികാസം ലോകത്തിന് ഗുണകരമായ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പല ഗവേഷകരുടെയും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമമുണ്ട് ഇതിനു പിന്നില്‍.

 

സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഒട്ടുമില്ലാതെ ജനോപകാരപ്രദമായ ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്തിയവരില്‍ പലരുടെയും ജീവിതാവസാനം എങ്ങനെയായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?.

അവരില്‍ പലര്‍ക്കും സ്വന്തം കണ്ടുപിടുത്തങ്ങളുടെ തന്നെ ഇരയായി മരണത്തെ വരിക്കേണ്ടി വന്നിട്ടുണ്ട്. അപകടകരമായ അന്തരീക്ഷത്തില്‍ ജോലി ചെയ്തതുകൊണ്ടും മുന്‍കരുതലുകളെടുക്കാതെ നടത്തിയ പരീക്ഷണങ്ങളുമൊക്കെയാണ് ഇവരുടെ ജീവിതം അകാലത്തില്‍ പൊഴിയാന്‍ കാരണമായത്.

അത്തരത്തിലുള്ള ഏതാനും വ്യക്തികളെയും അവരുടെ സംഭാവനകളും എന്തെല്ലാമെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക.

Henry Smolinski

Henry Smolinski

പറക്കുന്ന കാര്‍ എന്ന തന്റെ ആശയം സഫലമാക്കാന്‍ വേണ്ടി പരിശ്രമിച്ച വ്യക്തിയായിരുന്നു ഹെന്‍്‌റി സ്‌മോളിന്‍സ്‌കി. എന്‍ജിനീയറായിരുന്ന ഇദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ച് സ്വന്തം പരീക്ഷണങ്ങളില്‍ ഏര്‍പെട്ടു. 1973-ല്‍ ആദ്യത്തെ പറക്കും കാറിന്റെ മാതൃക അദ്ദേഹം സൃഷ്ടിച്ചു. വിമാനത്തിന്റെ ഭാഗങ്ങള്‍ കാറില്‍ ഘടിപ്പിച്ചുകൊണ്ടായിരുന്നു ഇത്. തുടര്‍ന്ന് അദ്ദേഹം ഹൊറാള്‍ഡ് ബ്ലേക് എന്ന പൈലറ്റിനൊപ്പം പരീക്ഷണ പറക്കല്‍ നടത്തി. എന്നാല്‍ അത് അദ്ദേഹത്തിന്റെ അവസാന യാത്രയായിരുന്നു. പറക്കും കാറില്‍ നിന്ന് ചിറകുകള്‍ വേര്‍പെട്ടതായിരുന്നു അപകടത്തിനു കാരണം.

 

Franz Reichelt

Franz Reichelt

വിമാനം അപകടത്തില്‍ പെട്ടാല്‍ രക്ഷപ്പെടാനുള്ള പാരച്ചൂട്ട് കണ്ടുപിടിച്ച വ്യക്തിയാണ് ഇദ്ദേഹം. 1903-ലായിരുന്നു ഇത്. അദ്ദേഹം നിര്‍മിച്ച പാരച്ചൂട്ട് ഡമ്മി ഉപയോഗിച്ച് രണ്ടുതവണ പരീക്ഷിച്ചു. രണ്ടും വിജയകരമായിരുന്നു. തുടര്‍ന്ന് ശരിയായ പരീക്ഷണത്തിനായി അദ്ദേഹം ഈ ഉപകരണവും ധരിച്ച് ഈഫല്‍ ടവറില്‍ നിന്ന് താഴേക്കു ചാടി. പക്ഷേ വിധി അദ്ദേഹത്തിനെതിരായിരുന്നു. ഉപകരണം പ്രവര്‍ത്തിച്ചില്ല. അങ്ങനെ അദ്ദേഹം മരണത്തിനു കീഴടങ്ങി.

 

Horace Lawson Hunley
 

Horace Lawson Hunley

മുങ്ങിക്കപ്പലിന്റെ കണ്ടുപിടുത്തമാണ് ഇദ്ദേഹത്തിന്റെ മരണത്തിനു കാരണമായത്. അഭിഭാഷകനായ ഇദ്ദേഹം ആദ്യ രണ്ടുതവണ രൂപകല്‍പന ചെയ്ത മുങ്ങിക്കപ്പലുകളും പരാജയമായിരുന്നു. തുടര്‍ന്ന് മൂന്നാമതും അദ്ദേഹം മുങ്ങിക്കപ്പല്‍ നിര്‍മിച്ച് പരീക്ഷണത്തിനൊരുങ്ങി. അദ്ദേഹവും ഏഴു സഹപ്രവര്‍ത്തകരമാണ് ഈ സാഹസത്തിനു മുതിര്‍ന്നത്. എന്നാല്‍ ഇതും കടലില്‍ എന്നെന്നേക്കുമായി മുങ്ങിപ്പോയി. 1863-ലായിരുന്നു ഇത്. എന്നാല്‍ ഇതാണ് ശരിയായ മുങ്ങിക്കപ്പലിന്റെ കണ്ടുപിടുത്തത്തിന് ആധാരമായത്.

 

Thomas Midgley Jr

Thomas Midgley Jr

പ്രശസ്തനായ അമേരിക്കന്‍ കെമിസ്റ്റ് ആയിരുന്നു ഇദ്ദേഹം. ലെഡഡ് ഗാസോലിനില്‍ വിഷാംശമില്ല എന്നു തെളിയിച്ച ഇദ്ദേഹം മറ്റൊരു കണ്ടുപിടുത്തത്തിലൂടെയാണ് മരണത്തെ പുല്‍കിയത്. പോളിയോ ബാധിച്ച് തളര്‍ന്ന മിഡ്‌ഗ്ലെ തന്നെ എഴുന്നേല്‍പിക്കാന്‍ മറ്റുള്ളവര്‍ക്ക് സഹായകമാകുന്ന ഒരു ഉപകരണം കണ്ടുപിടിച്ചു. കയറുകളും മറ്റും ചേര്‍ത്തുണ്ടാക്കിയതായിരുന്നു ഈ ഉപകരണം. എന്നാല്‍ പിന്നീട് അതേ ഉപകരണത്തില്‍ കുരുങ്ങി അദ്ദേഹം മരിച്ചു.

 

Marie Curie

Marie Curie

പ്രശസ്ത ഭൗതിക- രസതന്ത്ര ശാസ്ത്രജ്ഞയായിരുന്നു മേരി ക്യൂറി. റേഡിയോ ആക്റ്റിവിറ്റി തിയറി കണ്ടുപിടിച്ച ഇവര്‍ രണ്ടുതവണ നോബല്‍ സമ്മാനത്തിനര്‍ഹയായാ ആദ്യവ്യക്തികൂടിയാണ്. റേഡിയോ ആക്റ്റിവിറ്റി എന്ന പ്രതിഭാസം മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയ ഇവര്‍ റേഡിയേഷന്‍ മൂലമുണ്ടായ അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്.

 

Perillos of Athens

Perillos of Athens

ഇത് പഴങ്കഥകളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ്. ചെമ്പുകൊണ്ട് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വ്യക്തിയായിരുന്നു പെരിലോസ്. കുറ്റവാളികളെ ഏറ്റവും മൃഗീയമായി കൊല്ലുന്നതിനുള്ള ഒരു സംവിധാനം അദ്ദേഹം കണ്ടുപിടിച്ചു. ഉള്ളു പൊള്ളയായ, ചെമ്പുകൊണ്ടു നിര്‍മിച്ച ഒരു കാള. കുറ്റവാളികളെ അതിനുള്ളിലിട്ട് അടിയില്‍ തീകൂട്ടുക. ചെമ്പുകാള ചൂടുപിടിക്കുകയും അതിനുള്ളില്‍ കിടന്ന് കുറ്റവാളികള്‍ വെന്തു മരിക്കുകയും ചെയ്യും. ഇതായിരുന്നു അദ്ദേഹത്തിന്റെ കണ്ടു പിടുത്തം. അദ്ദേഹം ഇത് ഏഥന്‍സിലെ ഭരണാധികാരിയെ കാണിച്ചു. ഭരണാധികാരി ഉടന്‍തന്നെ പെരിലോസിനെ അതിനകത്തു പിടിച്ചിട്ട് തീകൊളുത്താന്‍ ആജ്ഞാപിച്ചു.

 

Valerian Abakovsky

Valerian Abakovsky

അതിവേഗ ട്രെയിന്‍ കണ്ടുപിടിച്ച വ്യക്തിയാണ് വലേറിയന്‍ അബാകോവ്‌സ്‌കി. 25 കാരനായ അദ്ദേഹം ട്രെയിനില്‍ ബന്ധിക്കാവുന്ന വിധത്തില്‍ വിമാനത്തിന്റെ എന്‍ജിനും പ്രൊപ്പല്ലറും ഉപയോഗിച്ചാണ് ഈ പ്രത്യേക തീവണ്ടി എന്‍ജിന്‍ നിര്‍മിച്ചത്. സോവിയറ്റ് ഒഫിഷ്യല്‍സിനെ മോസ്‌കോയിലേക്ക് കൊണ്ടുപോകാനും കൊണ്ടുവരാനും ഉദ്ദേശിച്ചാണ് ഇത് നിര്‍മിച്ചത്. ഇതിന്റെ പരീക്ഷണ ഓട്ടത്തില്‍ ട്രെയിന്‍ പാളം തെറ്റുകയും അദ്ദേഹം മരിക്കുകയും ചെയ്തു.

 

സ്വന്തം കണ്ടുപിടുത്തങ്ങളിലൂടെ മരണത്തിലേക്ക് നടന്നു കയറിയവര്‍
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X