സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ തലച്ചോര്‍ ഹാക്ക് ചെയ്യാന്‍ ഐബ്രെയിന്‍

Posted By: Staff

സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ തലച്ചോര്‍ ഹാക്ക് ചെയ്യാന്‍ ഐബ്രെയിന്‍

30 വര്‍ഷമായി സംസാരിക്കാന്‍ കഴിയാത്ത ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ തലച്ചോര്‍ ഹാക്ക് ചെയ്യാനുള്ള ഉപകരണത്തിന്റെ നിര്‍മ്മാണത്തിലാണ് ഹോക്കിംഗ്‌സും ഒരു പറ്റം ശാസ്ത്രജ്ഞരും. യുഎസിലെ സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരോടാണ് 70കാരനായ ഹോക്കിംഗ്‌സ് ഇതിന് സഹകരിക്കുന്നത്. മസ്തിഷ്‌കത്തിലെ തരംഗങ്ങളെ കണ്ടെത്തി ഒരു കമ്പ്യൂട്ടറിന്റെ സഹകരണത്തോടെ അവയുമായി ആശയവിനിമയം ചെയ്യാന്‍ കഴിയുന്ന ഐബ്രെയിന്‍ എന്ന ഉപകരണമാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുക്കുന്നത്.

മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതനായ ഹോക്കിംഗ്‌സ് കഴിഞ്ഞ 30 വര്‍ഷമായി സംസാരശേഷി നഷടപ്പെട്ട് കഴിയുകയാണ്. അദ്ദേഹത്തിന്റെ ശരീരപേശികളേയും തളര്‍ത്താന്‍ കാരണമായത് ഈ അസുഖമാണ്. ശബ്ദത്തോട് കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് അദ്ദേഹം സംവദിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് ഈ ശേഷിയും ദിനംപ്രതി നഷ്ടപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ടെക്‌നോളജി ഉപയോഗിച്ച് ചിന്തകളെ തിരിച്ചറിയാനുള്ള ഉപകരണം വികസിപ്പിക്കുന്നത്.

സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫിലിപ് ലോയാണ് ഐബ്രെയിന്‍ വികസിപ്പിച്ചെടുത്തത്. ഒരു തീപ്പെട്ടിയുടെ വലുപ്പമുള്ള ഇത് ഭാരം വളരെ കുറഞ്ഞതായതിനാല്‍ അദ്ദേഹത്തിന്റെ തലയില്‍ ഘടിപ്പിച്ചാലും തലയ്ക്ക് ഭാരം അനുഭവപ്പെടുകയില്ല. കാംബ്രിഡ്ജ്ല്‍ അടുത്ത മാസം നടക്കുന്ന ഒരു കണ്‍ഫറന്‍സില്‍ വെച്ച് ഫിലിപ് ലോ ഈ ടെക്‌നോളജി പരിചയപ്പെടുത്തുക. ഹോക്കിംഗ്‌സ് ഈ ടെക്‌നോളജി അവതരിപ്പിക്കും. ഉറക്കവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, ഓട്ടിസം എന്നിവയ്ക്ക് ചികിത്സിക്കാനും ഈ സംവിധാനം ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot