വികാരം വരുമ്പോള്‍ ഈ വസ്ത്രം സുതാര്യമാകും

Posted By: Super

വികാരം വരുമ്പോള്‍ ഈ വസ്ത്രം സുതാര്യമാകും

ഇനി പുരുഷന്മാര്‍ക്ക് ഏതെങ്കിലും സ്ത്രീകള്‍ അവരെ ഇഷ്ടപ്പെടുന്നുണ്ടോയെന്നറിയാന്‍ ഏളുപ്പം കഴിയും. അതിന് സഹായിക്കുന്ന ഒരു ഹൈ ടെക് വസ്ത്രം തയ്യാറായിക്കഴിഞ്ഞു. ഈ വസ്ത്രം ധരിക്കുന്നവര്‍ക്ക് ആരോടെങ്കിലും ഒരു പ്രത്യേകവികാരം ഉണ്ടെങ്കില്‍ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം സുതാര്യമായി മാറും.

ധരിക്കുന്ന ആളുടെ ഹൃദയമിടിപ്പ് അളന്നാണ് വസ്ത്രം സുതാര്യമാകുക. ഡച്ച് ഡിസൈനറായ ഡാന്‍ റൂസ്ഗാര്‍ഡാണ് ഈ വസ്ത്രം തയ്യാറാക്കിയത്. ഇന്റിമസി എന്നാണ് ഈ  പ്രോജക്റ്റ് അറിയപ്പെടുന്നത്. ആദ്യ വേര്‍ഷന് ശേഷം ഇന്റിമസി 2 എന്ന പതിപ്പും അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി.

ഇതിന്റെ ഭാഗമായി ഇന്റിമസി വൈറ്റ്. ഇന്റിമസി ബ്ലാക്ക് എന്നീ വസ്ത്രങ്ങള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഒരു വ്യക്തിയെ കാണുമ്പോള്‍ ഇന്റിമസി വസ്ത്രം ധരിച്ചയാള്‍ ഉത്തേജിക്കപ്പെടുകയാണെങ്കില്‍ വസ്ത്രം സുതാര്യമായി മാറുകയാണ് ചെയ്യുന്നത്.

ഇ-ഫോയില്‍സ് ഫൈബറുകള്‍, വയര്‍ലസ് ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, എല്‍ഇഡി, കോപ്പര്‍ എന്നിവയാണ് ഈ വസ്ത്രത്തിന്റെ നിര്‍മ്മാണത്തിനായി ഡിസൈനര്‍ ഉപയോഗിച്ചത്.

ചൈനയില്‍ ഈ വസ്ത്രം പ്രദര്‍ശനത്തിന് വെച്ചിരുന്നു. ചൈനയിലെ മോസ്റ്റ് സക്‌സസ്ഫുള്‍ ഡിസൈന്‍ അവാര്‍ഡ് ഇന്റിമസി റൂസ്ഗാര്‍ഡിന് നേടിക്കൊടുത്തു. ഡച്ച് ഡിസൈന്‍ അവാര്‍ഡ് ഉള്‍പ്പടെ മറ്റ് പല ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. വിവിധ അന്താരാഷ്ട്ര മ്യൂസിയങ്ങളിലും ഇത് പ്രദര്‍ശിപ്പിച്ചിരുന്നു.

ഇത്തരത്തിലുള്ള ഇന്ററാക്റ്റീവ് ഡിസൈനുകളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ റൂസ്ഗാര്‍ഡ് ഇന്ത്യയിലും വന്നിരുന്നു. ഐഐടി ഖരക്പൂര്‍, പൂനെ എംഐടി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ എന്നിവിടങ്ങളില്‍ ഇതിന്റെ ഭാഗമായി അദ്ദേഹം സന്ദര്‍ശനം നടത്തുകയുമുണ്ടായി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot