യാത്രചെയ്യുമ്പോള്‍ ഭക്ഷണത്തിനായി 'കൂട്ടാന്‍' ഉണ്ട്....!

യാത്രചെയ്യുമ്പോള്‍ താല്‍പ്പര്യമുളള ഭക്ഷണം ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്. ഇനി കേരളത്തില്‍ എവിടെ യാത്ര ചെയ്താലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കുന്നതിനായി അലയേണ്ട. കേരളത്തില്‍ നല്ല ഭക്ഷണം എവിടെയൊക്കെ ലഭിക്കുമെന്ന് അറിയുന്നതിനായി ഒരു വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നു. കൂട്ടാന്‍ എന്നാണ് സൈറ്റിന് പേര് നല്‍കിയിരിക്കുന്നത്.

യാത്രചെയ്യുമ്പോള്‍ ഭക്ഷണത്തിനായി 'കൂട്ടാന്‍' ഉണ്ട്....!

www.koottan.com എന്ന സൈറ്റില്‍ പോയാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുളള ഭക്ഷണം നിങ്ങള്‍ എത്തുന്ന സ്ഥലത്ത് എവിടെയാണ് കിട്ടുക എന്നറിയാനാകും. കേരളത്തിലും ഗോവയിലുമുള്ള ഹോട്ടലുകളാണ് കൂട്ടാനില്‍ ഇപ്പോള്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്.

സൈറ്റില്‍ പ്രവേശിച്ചാല്‍ എന്താണ് കഴിക്കാന്‍ ആവശ്യമുള്ളതെന്നും എവിടെയാണ് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലമെന്നും പറഞ്ഞുകൊടുത്താല്‍ ആ വിഭവം ലഭിക്കുന്ന ഹോട്ടലുകളുടെ വിവരം കൂട്ടാന്‍ തരും. നമുക്ക് ഇഷ്ടമനുസരിച്ച് ഹോട്ടലുകള്‍ തെരഞ്ഞെടുക്കുന്നതിനുളള സ്വാതന്ത്ര്യവുമുണ്ട്.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot