ആകാശ് 2 ടാബ്‌ലറ്റ് അടുത്ത മാസം

By Super
|
ആകാശ് 2 ടാബ്‌ലറ്റ് അടുത്ത മാസം

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആകാശ് ടാബ്‌ലറ്റ് പിസിയുടെ രണ്ടാമന്‍ മെയ് മാസത്തിലെത്തുന്നു. കൊല്‍ക്കത്തയില്‍ നടന്ന ഒരു വിദ്യാഭ്യാസ മീറ്റില്‍ വെച്ച് മാനവ വിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷണാടിസ്ഥാനത്തിലാകും ആകാശ് 2 ആദ്യം കൊണ്ടുവരിക.

വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്‌ലറ്റ് നല്‍കി അവരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തെ പരിഗണിച്ചാണ് ഇത് പൊതുവിപണിയില്‍ എത്തിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. 3200mAh ബാറ്ററിയുമായാണ് ആകാശ് 2 എത്തുന്നത്. മൂന്ന് മണിക്കൂര്‍ ബാക്ക്അപ് ഈ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്. 700 മെഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസര്‍, കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ എന്നിവയും ഇതിലെ പ്രധാന ഘടകങ്ങളാണ്.

 

ഉന്നത ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടാബ്‌ലറ്റ് വിതരണം ചെയ്യുക. അതിനായി 1 ലക്ഷം ടാബ്‌ലറ്റ് യൂണിറ്റുകള്‍ വില്പനക്കെത്തിക്കും. ആകാശ് ഒറിജിനല്‍ വേര്‍ഷനില്‍ ഉണ്ടായ ടെക്‌നിക്കല്‍ പ്രശ്‌നങ്ങളും പുതിയ മോഡലില്‍ പരിഹരിച്ചിട്ടുണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X