പറ പറക്കും സ്പീഡുമായി എയർടെൽ 5ജി, ട്രയലിൽ ലഭിച്ചത് 1 ജിബിപിഎസ് ഡൗൺലോഡ് വേഗത

|

ഇന്ന് എയർടെൽ നടത്തിയ 5ജി ട്രയലിൽ ഫൈബർ ബ്രോഡ്ബാന്റിൽ ലഭിക്കുന്നതിന് സമാനമായ വേഗതയാണ് ലഭിച്ചത്. ഗുരുഗ്രാമിൽ നടന്ന എയർടെൽ 5ജി ട്രയലിലാണ് 1 ജിബിപിഎസ് ഡൗൺലോഡ് വേഗത ലഭിച്ചത്. 3500 മെഗാഹെർട്‌സ് മിഡിൽ ബാൻഡ് സ്പെക്ട്രത്തിലാണ് ടെൽകോ പ്രവർത്തിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് എയർടെൽ പരീക്ഷണങ്ങൾ നടത്തിയത്. മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ദില്ലി എന്നിവയുൾപ്പെടെ നാല് ഇന്ത്യൻ ടെലികോം സർക്കിളുകളിൽ എയർടെല്ലിന് പരീക്ഷണത്തിനായി സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിൽ കമ്പനി മിഡ് സ്പെക്ട്രം പരീക്ഷിക്കും.

 

1 ജിബിപിഎസ്

റിപ്പോർട്ടുകൾ അനനുസരിച്ച് ട്രയലിലൂടെ 1 ജിബിപിഎസിൽ കൂടുതൽ വേഗതയാണ് ലഭിച്ചത്. 3500 മെഗാഹെർട്സ്, 28 ജിഗാഹെർട്സ്, 700 മെഗാഹെർട്സ് എന്നിവയിൽ 5ജി ട്രയൽ സ്പെക്ട്രം എയർടെലിന് അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 700 മെഗാഹെർട്സ്, 3.5 ജിഗാഹെർട്സ്, 26 ജിഗാഹെർട്സ് ബാൻഡുകളിൽ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയ്ക്ക് സ്പെക്ട്രങ്ങൾ അനുവദിച്ചിട്ടുണ്ട്. എയർടെൽ അതിന്റെ 5ജി ട്രയലുകൾക്കായി എറിക്സൺ ജി നെറ്റ്‌വർക്ക് ഗിയറുമായിട്ടാണ് പ്രവർത്തിക്കുന്നത്.

റിലയൻസ് ജിയോ 5ജിയിൽ പ്രതീക്ഷിക്കാവുന്ന വേഗതയും പ്ലാനുകളുംറിലയൻസ് ജിയോ 5ജിയിൽ പ്രതീക്ഷിക്കാവുന്ന വേഗതയും പ്ലാനുകളും

5ജി സാങ്കേതികവിദ്യ

ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തിനും പ്രയോഗങ്ങൾക്കുമായി പരീക്ഷണങ്ങൾ നടത്താൻ ടെലികോം സേവന ദാതാക്കൾക്ക് (ടിഎസ്പി) കഴിഞ്ഞ മാസം ടെലിക്കോം വകുപ്പ് അനുമതി നൽകിയിരുന്നു. എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നീ ഉപകരണ നിർമ്മാതാക്കളുമായും സാങ്കേതിക ദാതാക്കളുമായും ടി‌എസ്‌പികൾ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. റിലയൻസ് ജിയോ സ്വന്തമായി വികസിപ്പിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തും. ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ഉപകരണങ്ങൾ ഇതിനായി ഉപയോഗിക്കും.

ട്രയലുകൾ
 

ട്രയലുകളുടെ കാലാവധി നിലവിൽ, 6 മാസമാണ്. ഇതിൽ രണ്ട് മാസം കൊണ്ട് ഉപകരണങ്ങൾ സംഭരിക്കുകയും സജ്ജീകരിക്കുകയും ചെയ്യണം. എൻ‌എസ്‌എ (നോൺ-സ്റ്റാൻഡ് അലോൺ) നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിലൂടെ 1800 മെഗാഹെർട്സ് ബാൻഡിൽ ഹൈദരാബാദ് നഗരത്തിലെ വാണിജ്യ ശൃംഖലയിലൂടെ ലൈവ് 5ജി സേവനം വിജയകരമായി പ്രദർശിപ്പിച്ച ആദ്യത്തെ ടെലികോം കമ്പനിയും എയർടെല്ലാണ്. ജനുവരിയിലാണ് എയർടെൽ ഈ നേട്ടം സ്വന്തമാക്കിയത്.

എയർടെല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾഎയർടെല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള കിടിലൻ പ്ലാനുകൾ

സാങ്കേതികവിദ്യ

നിലവിലുള്ള സാങ്കേതികവിദ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ 5ജിക്ക് പത്തിരട്ടി വേഗതയും പത്തിരട്ടി ലേറ്റൻസിയും നൂറിരട്ടി കൺകറൻസിയും നൽകാൻ കഴിയുമെന്ന് എയർടെൽ നേരത്തെ തന്നെ വ്യക്തമാകിയിട്ടുണ്ട്. ഹൈദരാബാദിൽ ഉപയോക്താക്കൾക്ക് 5ജി ഫോണിലൂടെ നിമിഷങ്ങൾക്കകം ഒരു സിനിമ മുഴുവനായും ഡൌൺലോഡ് ചെയ്യാൻ സാധിച്ചു. 5ജി അനുഭവം പൂർണമായും എയർടെലിന്റെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സ്പെക്ട്രം ലഭ്യമാകുകയും സർക്കാർ അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യേണ്ട താമസമേ ഉണ്ടാവുകയുള്ളു.

ഡാറ്റാ ഡൌൺ‌ലോഡ്

ഡാറ്റാ ഡൌൺ‌ലോഡ് നിരക്കിന്റെ കാര്യത്തിൽ 4ജി യേക്കാൾ 10 മടങ്ങ് അധികം വേഗത പ്രതീക്ഷിക്കാം. 5ജിയിലലൂടെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ട്രാഫിക് മാനേജ്മെന്റ്, സ്മാർട്ട് സിറ്റികൾ, സ്മാർട്ട് ഹോമുകൾ, ഐഒടിയുടെ (ഇന്റർനെറ്റ് ഓഫ് തിംഗ്സ്) ഒന്നിലധികം ആപ്പുകൾ എന്നിവയെല്ലാം വികസിക്കും. എയർടെൽ ഉപയോക്താക്കൾക്ക് 5ജി വരുമ്പോൾ സിം കാർഡ് മാറ്റേണ്ടി വരില്ല എന്നാണ് സൂചനകൾ. നിലവിലുള്ള സിം കാർഡ് ഉപയോഗിച്ച് തന്നെ 5ജി ഉപയോഗിക്കാൻ സാധിക്കും.

ജിയോയ്ക്ക് പിന്നാലെ കേരളത്തിൽ കൂടുതൽ സ്പെക്ട്രവുമായി എയർടെല്ലുംജിയോയ്ക്ക് പിന്നാലെ കേരളത്തിൽ കൂടുതൽ സ്പെക്ട്രവുമായി എയർടെല്ലും

Most Read Articles
Best Mobiles in India

English summary
The 5G trial conducted by Airtel got amazing speed. The download speed was 1 Gbps through the trail.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X