മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് സഹായിക്കുന്നവർക്ക് എയർടെല്ലും ജിയോയും കമ്മീഷൻ നൽകുന്നു

|

ഷട്ട്ഡൌൺ കാലത്ത് പ്രീപെയ്ഡ് നമ്പറുകൾ റീചാർജ് ചെയ്യുന്നതിനായി പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ച കമ്പനികളാണ് ജിയോയും എയർടെല്ലും. എടിഎം ഉപയോഗിച്ച് റീചാർജ് ചെയ്യാൻ പുതുതായി സംവിധാനം ഒരുക്കിയ ശേഷം ഇപ്പോഴിതാ ഓൺലൈൻ റീചാർജ് ചെയ്യാൻ സാധിക്കാത്ത ആളുകളെ സഹയിക്കുന്നവർക്ക് കമ്മീഷൻ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇരു കമ്പനികളും.

എയർടെൽ, ജിയോ
 

എയർടെൽ, ജിയോ ഉപയോക്താക്കൾ അവരവരുടെ നമ്പരല്ലാതെ മറ്റ് ഉപയോക്താക്കളുടെ നമ്പരിലേക്ക് റീചാർജ് ചെയ്ത് കൊടുത്താൽ ഇരു കമ്പനികളും കമ്മീഷൻ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇരു ടെലിക്കോം കമ്പനികളുടെയും സ്വന്തം ആപ്പ്, വെബ്സൈറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് റീചാർജ് ചെയ്താൽ മാത്രമേ ആനുകൂല്യങ്ങൾ ലഭ്യമാവുകയുള്ളു.

എയർടെൽ സൂപ്പർ ഹീറോ ഫീച്ചർ

എയർടെൽ സൂപ്പർ ഹീറോ ഫീച്ചർ

എയർടെൽ താങ്ക്സ് ആപ്പിൽ സൂപ്പർ ഹീറോ ഫീച്ചർ എന്ന പേരിൽ ഒരുപുതിയ സവിശേഷത ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എയർടെൽ അറിയിച്ചു. പുതിയ സവിശേഷതയിലേക്ക് ഉപയോക്താക്കൾക്ക് രജിസ്റ്റർ സാധിക്കും. ഈ രജിസ്ട്രേഷന് ശേഷം മറ്റുള്ളവർക്കായി റീചാർജ് പേയ്‌മെന്റുകൾ നടത്താനും അവർക്ക് കഴിയും. ഇത്തരത്തിൽ മറ്റുള്ളവർക്ക് റീചാർജ് ചെയ്തു നൽകുന്നവർക്ക് കമ്പനി ഒരു കമ്മീഷൻ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: മികച്ച വാർഷിക പ്ലാനുകൾ നൽകുന്ന കാര്യത്തിൽ ജിയോ മറ്റ് കമ്പനികൾക്ക് പിന്നിൽ

ഉപയോക്താക്കൾ

ഉപയോക്താക്കൾ മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുന്ന എല്ലാ റീചാർജിലും അവർക്ക് കമ്മീഷൻ ലഭിക്കും. ഓരോ റീചാർജിലും എത്ര രൂപയ്ക്കാണോ റീചാർജ് ചെയ്തത് അതിനേക്കാൾ നാല് ശതമാനം കുറവായിക്കും റീചാർജ് ചെയ്ത ആളുടെ അക്കൌണ്ടിൽ നിന്നും കമ്പനി എടുക്കുന്ന തുക. പേയ്‌മെന്റുകൾ നടത്തുന്നതിന് നിരവധി ഓപ്ഷനുകൾ നൽകുന്നുണ്ടെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്.

നെറ്റ് ബാങ്കിംഗ്
 

നെറ്റ് ബാങ്കിംഗ്, പേയ്‌മെന്റ് ബാങ്കുകൾ, വാലറ്റുകൾ (ആമസോൺ പേ, പേടിഎം), ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് റീചാർജുകളുടെ പേയ്മെന്റ് ചെയ്യാൻ സാധിക്കും. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് മറ്റുള്ളവർക്കായി റീചാർജ് പേയ്‌മെന്റുകൾ നടത്താൻ സാധിക്കും. നെറ്റ്ബാങ്കുങും മറ്റും ഉപയോഗിക്കുന്ന ഉപയോക്താക്കളിലൂടെ മറ്റുള്ള വരിക്കാർക്കും റീചാർജ് സൌകര്യമൊരുക്കുക എന്നതാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജിയോയുടെ ജിയോപോസ് ലൈറ്റ് ആപ്പ്

ജിയോയുടെ ജിയോപോസ് ലൈറ്റ് ആപ്പ്

റിലയൻസ് ജിയോ ജിയോപോസ് ആപ്പ് എന്ന പേരിൽ ഒരു അപ്ലിക്കേഷൻ പുറത്തിറക്കി. ഈ ആപ്പിൽ ഉപയോക്താക്കൾക്ക് അക്കൌണ്ട് ആരംഭിക്കാനും മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് നൽകി പോയിന്റുകൾ നേടാനും സാധിക്കും. പുതുതായി ആരംഭിച്ച അപ്ലിക്കേഷൻ സൈൻ അപ്പ് ചെയ്യാൻ നിങ്ങളുടെ ജിയോ നമ്പരാണ് നൽകേണ്ടത്. ഈ ആപ്പ് വഴി മറ്റുള്ള ആളുകളുടെ ജിയോ നമ്പരുകൾ റീചാർജ് ചെയ്ത് കൊടുക്കാൻ ആപ്പ് നിങ്ങൾക്ക് സൌകര്യമൊരുക്കുന്നു.

കൂടുതൽ വായിക്കുക: ജിയോ, വോഡഫോൺ, എയർടെൽ എന്നിവയുടെ ദിവസവും 3 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ

മൊബൈൽ നമ്പറുകൾ

മറ്റുള്ളവരുടെ മൊബൈൽ നമ്പറുകൾ റീചാർജ് ചെയ്തതിനുശേഷം നിങ്ങളുടെ ദൈനംദിന വരുമാനം പരിശോധിക്കാനും ജിയോപോസ് ലൈറ്റ് ആപ്പിൽ സംവിധാനം ഉണ്ട്. അപ്ലിക്കേഷൻ ഇതിനകം തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. നിങ്ങൾക്ക് 10 മിനിറ്റിനുള്ളിൽ സൈൻ അപ്പ് പൂർത്തിയാക്കി മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് കൊടുക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ആപ്പ് ഒരുക്കിയിരിക്കുന്നത്.

ടെലിക്കോം വിപണി

ഇന്ത്യൻ ടെലിക്കോം വിപണിയിലെ സ്വകാര്യ കമ്പനികളിൽ ജിയോയും എയർടെല്ലും ലോക്ക്ഡൌൺ കാലത്ത് റീചാർജുകൾ എളുപ്പമാക്കാനുള്ള സംവിധനങ്ങൾ ഒരുക്കിയിട്ടും വോഡഫോൺ-ഐഡിയയടെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അധികം വൈകാതെ വോഡാഫോൺ ഐഡിയയും മറ്റുള്ളവർക്ക് റീചാർജ് ചെയ്ത് നൽകുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്ന സംവിധാനം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്നവർക്കായി ജിയോയുടെ ദിവസവും 2ജിബി ഡാറ്റ ലഭിക്കുന്ന മികച്ച പ്ലാനുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
After introducing different ways to recharge the prepaid numbers, Reliance Jio and Airtel have come up with a new strategy for its customers. Both telecom operators have now introduced special benefits for those who helped others in recharging their number during the lockdown. Under this new initiative, the companies are offering benefits to those who are paying for others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X