എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ 719 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

|

രാജ്യത്തെ ടെലികോം കമ്പനികൾ അടുത്തിടെ നടത്തിയ താരിഫ് വർധനയ്ക്ക് ശേഷം പ്രീപെയ്ഡ് പ്ലാനുകളിൽ നിരവധി മാറ്റങ്ങളുണ്ടായി. ഈ ടെലികോം കമ്പനികളിൽ പ്രധാനപ്പെട്ട എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ ഉപഭോക്താക്കൾക്ക് സമാനമായ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് നൽകുന്നത്. ഇത്തരം പ്ലാനുകളിൽ ഏറ്റവും ആകർഷകമായ പ്ലാൻ ആണ് 719 രൂപ പ്ലാൻ. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് ടെലിക്കോം കമ്പനികൾ നൽകുന്നത്. ഈ പ്ലാനുകൾ തമ്മിലുള്ള സാമ്യവും വ്യത്യാസങ്ങളും നോക്കാം.

 

ഭാരതി എയർടെല്ലിന്റെ 719 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെല്ലിന്റെ 719 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടെലികോം കമ്പനികളിലൊന്നായ ഭാരതി എയർടെൽ അതിന്റെ "ട്രൂലി അൺലിമിറ്റഡ്" പായ്ക്കുകൾക്ക് കീഴിലാണ് 719 രൂപ പ്ലാൻ അവതരിപ്പിച്ചത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഈ പാക്കിന്റെ കാലാവധി 84 ദിവസമാണ്. ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 100 എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനിലൂടെ ലഭിക്കുന്ന എസ്എംഎസുകൾ കഴിഞ്ഞാൽ ഓരോ ലോക്കൽ എസ്എംഎസിനും 1 രൂപയും ഓരോ എസ്ടിഡി എസ്എംഎസിനും 1.15 രൂപയും ഈടാക്കും.

719 രൂപ പ്ലാൻ

719 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് വാലിഡിറ്റി കാലയളവ് ആവസാനിക്കുന്നത് വരെ ഓരോ ദിവസവും 1.5 ജിബി ഇന്റർനെറ്റ് ഡാറ്റയും ലഭിക്കും. ഉപയോക്താക്കൾക്ക് ഉയർന്ന വേഗതയുള്ള ഈ ഡാറ്റ ഉപയോഗിച്ച് തീർത്തതിന് ശേഷം 64 കെബിപിഎസ് വേഗതയി അൺലിമിറ്റഡ് ഡാറ്റയും ആസ്വദിക്കാൻ സാധിക്കും. കോളിങ്, ഡാറ്റാ ആനുകൂല്യങ്ങൾ എന്നിവ കൂടാതെ ഈ പ്ലാൻ കുറച്ച് അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മറ്റ് പല പ്ലാനുകളെയും പോലെ അധിക ആനുകൂല്യങ്ങളിൽ ഒടിടി സബ്ക്രിപ്ഷൻ ഉണ്ട്.

ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ 20 ശതമാനം ക്യാഷ്ബാക്ക്ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ 20 ശതമാനം ക്യാഷ്ബാക്ക്

ആമസോൺ പ്രൈം
 

എയർടെല്ലിന്റെ 719 രൂപ പ്ലാൻ ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ പതിപ്പിലേക്ക് ഒരു മാസത്തെ ട്രയൽ ഓഫറാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് ഈ പ്ലാൻ റീചാർജ് ചെയ്താൽ അന്ന് മുതൽ 30 ദിവസത്തെ സൗജന്യ ട്രയൽ ലഭിക്കും. ഈ ആനുകൂല്യം ഒരു ഉപയോക്താവിന് ഒരിക്കൽ മാത്രമേ ലഭ്യമാകൂ. ഉപയോക്താക്കൾക്ക് ഷാ അക്കാദമിയിൽ നിന്നുള്ള ഓൺലൈൻ കോഴ്‌സുകളും വിങ്ക് മ്യൂസിക് ആക്സസും സൌജന്യമായി നേടാം.

വോഡഫോൺ ഐഡിയയുടെ 719 രൂപയുടെ പ്ലാൻ

വോഡഫോൺ ഐഡിയയുടെ 719 രൂപയുടെ പ്ലാൻ

വോഡഫോൺ ഐഡിയ നൽകുന്ന 719 രൂപയുടെ പ്ലാനും മികച്ച ആനുകൂല്യങ്ങളാണ് നൽകുന്നത്. ഇതിൽ പലതും എയർടെൽ പ്ലാനിന് സമാനവുമാണ്. ഈ പ്ലാനുകളിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളിലാണ് പ്രധാന വ്യത്യാസങ്ങൾ ഉള്ളത്. വോഡഫോൺ ഐഡിയയുടെ 719 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വിഐയുടെ ഈ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയുമാണ് ഉള്ളത്. ദീർഘകാല വാലിഡിറ്റി വേണ്ട പ്ലാനുകൾ നോക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

അധിക ആനുകൂല്യങ്ങൾ

അധിക ആനുകൂല്യങ്ങളുടെ കാര്യം വരുമ്പോൾ എയർടെല്ലിന്റെയും വിഐയുടെയും പ്ലാനുകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ വരുന്നു. "ബിങ്കെ ഓൾ നൈറ്റ്" ആനുകൂല്യമാണ് വിഐ പ്ലാനിനെ മികച്ചതാക്കുന്നത്. ഉപയോക്താക്കൾക്ക് 12 അർദ്ധരാത്രി മുതൽ രാവിലെ 6 വരെയുള്ള കാലയളവിൽ അൺലിമിറ്റഡ് ആയി ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ ഓഫർ. ഇത് കൂടാതെ ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാതെ ബാക്കി വരുന്ന പ്രതിദിന ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഒരുമിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന "വീക്കെൻഡ് റോൾ ഓവർ" ഓഫറും വിഐ നൽകുന്നുണ്ട്.

1000 രൂപയിൽ താഴെ വിലയിൽ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ, വിഐ, ജിയോ പ്ലാനുകൾ1000 രൂപയിൽ താഴെ വിലയിൽ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ, വിഐ, ജിയോ പ്ലാനുകൾ

വിഐ

വിഐയുടെ 719 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി വരെ അധിക ബാക്കപ്പ് ഡാറ്റയും നൽകുന്നുണ്ട്. ഈ ബാക്ക്അപ്പ് ഡാറ്റ നേടാൻ യാതൊരു അധിക ചെലവും ഇല്ല. വിനോദത്തിന്റെ കാര്യം നോക്കിയാൽ ഈ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് ആക്‌സസും ലഭിക്കുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ആപ്പിൽ അൺലിമിറ്റഡ് സിനിമകളും മ്യൂസിക്കും ലൈവ് ടിവി ആനുകൂല്യങ്ങളും ആസ്വദിക്കാനാകും.

Most Read Articles
Best Mobiles in India

English summary
Airtel and Vodafone Idea are offering great plans priced at Rs 719. These plans are priced the same but the benefits are different.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X