റീചാർജ് ചെയ്താൽ കീശ കാലിയാകും, എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു

|

ഭാരതി എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചു. ഓരോ ഉപയോക്താവിൽ നിന്നുമുള്ല ശരാശരി വരുമാനം (എആർപിയു) 200 രൂപയ്ക്ക് അടുത്ത് എത്തുക എന്ന ലക്ഷ്യത്തോടെയാണ് എയർടെൽ തങ്ങളുടെ താരിഫ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ടെലിക്കോം കമ്പനികൾ താരിഫ് വർധിപ്പിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും വോഡഫോൺ ഐഡിയയ്ക്കും റിലയൻസ് ജിയോയ്ക്കും മുമ്പ് തന്നെ എയർടെൽ തങ്ങളുടെ നിരക്ക് വർധിപ്പിച്ചു. മറ്റ് രണ്ട് ടെലിക്കോം കമ്പനികളും ഇതിന്റെ ചുവട് പിടിച്ച് താരിഫ് നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. എയർടെല്ലിന്റെ പുതുക്കിയ നിരക്കുകൾ നവംബർ 26 മുതൽ പ്രാബല്യത്തിൽ വരും.

 

 റീചാർജ് നിരക്കുകൾ വർധിപ്പിച്ചു

എയർടെൽ തങ്ങളുടെ റീചാർജ് നിരക്കുകൾ വർധിപ്പിച്ചതോടെ 79 രൂപയ്ക്ക് ലഭിച്ചിരുന്ന അടിസ്ഥാന പ്ലാനിന് 99 രൂപ നൽകേണ്ടി വരും. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും എയർടെൽ വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 79 രൂപ വിലയുണ്ടായിരുന്ന പ്ലാനിനെ അപേക്ഷിച്ച് പുതിയ നിരക്കിൽ വരുന്ന 99 രൂപയുടെ പ്ലാനിൽ ടോക്ക്ടൈമും 200എംബി ഡാറ്റയും കൂടുതലായി ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ബേസിക്ക് പ്ലാനിനുള്ളത്. കുറഞ്ഞ നിരക്കിൽ ഒരു മാസം വാലിഡിറ്റി ആവശ്യമുള്ള ആളുകളാണ് ഈ പ്ലാൻ തിരഞ്ഞെടുക്കുന്നത്.

179 രൂപ പ്ലാൻ

പുതുക്കിയ നിരക്കുകൾ പ്രകാരം നേരത്തെ 149 രൂപ വിലയുണ്ടായിരുന്ന എർടെല്ലിന്റെ ജനപ്രിയ പ്ലാനിന്റെ വില ഇപ്പോൾ 179 രൂപയായി ഉയർന്നു. 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 2 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. എയർടെല്ലിന്റെ 219 രൂപ പ്ലാനിനും വില വർധിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനിന് ഇനി 265 രൂപയാണ് നൽകേണ്ടി വരിക. 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, ദിവസവും 1 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

1000 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ കിടിലൻ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ1000 രൂപയിൽ താഴെ വിലയുള്ള എയർടെല്ലിന്റെ കിടിലൻ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

249 രൂപ പ്ലാൻ
 

എയർടെല്ലിന്റെ 249 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 299 രൂപ നൽകേണ്ടി വരും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങും ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകൾ. ദിവസവും 1.5 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്. മൊത്തം 42 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. എയർടെല്ലിന്റെ 298 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് പുതുക്കിയ നിരക്കുകൾ പ്രകാരം 359 രൂപയാണ് വില വരുന്നത്. ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവ നൽകുന്ന ഈ പ്ലാനിനും 28 ദിവസമാണ് വാലിഡിറ്റി.

399 രൂപ പ്ലാൻ

എയർടെല്ലിന്റെ 399 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 479 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 56 ദിവസം വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, ദിവസവും 100 എസ്എംഎസുകൾ എന്നിവ ലഭിക്കും. 56 ദിവസം വാലിഡിറ്റി നൽകുന്ന 449 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 549 രൂപ നൽകണ്ടി വരും. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ എന്നിവയാണ് ലഭിക്കുന്നത്.

379 രൂപ പ്ലാൻ

84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾക്കും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 379 രൂപയ്ക്ക് 84 ദിവസം വാലിഡിറ്റി നൽകിയിരുന്ന പ്ലാനിന് ഇനി 455 രൂപ നൽകേണ്ടി വരും. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയാണ് നൽകുന്നത്. ഇത് കൂടാതെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 598 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 719 രൂപയാണ് വില. ഈ പ്ലാൻ 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 1.5 ജിബി ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും നൽകുന്നു.

ഡൌൺലോഡ് വേഗതയിൽ രാജാവ് ജിയോ തന്നെ, അപ്ലോഡ് വേഗതയിൽ വിഐ മുന്നിൽഡൌൺലോഡ് വേഗതയിൽ രാജാവ് ജിയോ തന്നെ, അപ്ലോഡ് വേഗതയിൽ വിഐ മുന്നിൽ

839 രൂപ

698 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 839 രൂപ നൽകേണ്ടി വരും. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. വാർഷിക പ്ലാനുകളുടെയും വില വർധിപ്പിച്ചിട്ടുണ്ട്. 1498 രൂപ വിലയുള്ള വാർഷിക പ്ലാനിന് ഇപ്പോൾ 1799 രൂപയാണ് വില. 365 ദിവസത്തേക്ക് മൊത്തം 24 ജിബി ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും സൌജന്യ കോളിങും നൽകുന്ന പ്ലാനാണ് ഇത്. എയർടെല്ലിന്റെ 2498 രൂപ പ്ലാനിന് ഇനി 2999 രൂപ നൽകേണ്ടി വരും. ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവ നൽകുന്ന പ്ലാനാണ് ഇത്.

ഡാറ്റ വൗച്ചറുകൾക്കും വില കൂട്ടി

ഡാറ്റ വൗച്ചറുകൾക്കും വില കൂട്ടി

ഈ പ്ലാനുകൾ കൂടാതെ ഡാറ്റ വൗച്ചറുകൾക്കും എയർടെൽ വില വർധിപ്പിച്ചിട്ടുണ്ട്. 48 രൂപ, 98 രൂപ, 251 രൂപ വിലയുള്ള വൌച്ചറുകൾക്കാണ് വില വർധിപ്പിച്ചത്. 48 രൂപ വൗച്ചർ ഇപ്പോൾ 58 രൂപയ്ക്കും 98 രൂപ വൌച്ചർ 118 രൂപയ്ക്കും 251 രൂപ വൌച്ചർ 301 രൂപയ്ക്കുമാണ് ലഭ്യമാകുന്നത്. വില വർധിപ്പിച്ചിട്ടുണ്ട് എങ്കിലും ഈ പ്ലാനുകളുടെ ആനുകൂല്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. വോഡഫോൺ ഐഡിയയും എയർടെല്ലിന് സമാനമായ രീതിയിൽ താരിഫ് ഉയർത്താൻ സാധ്യതയുണ്ട്. സബ്‌സ്‌ക്രൈബർ മാർക്കറ്റ് ഷെയർ വർദ്ധിപ്പിക്കുന്നതിൽ ജിയോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കമ്പനി താരിഫ് നിരക്ക് വർധിപ്പിക്കുമോ എന്ന് വ്യക്തമല്ല.

Most Read Articles
Best Mobiles in India

English summary
Airtel has increased the tariff on its prepaid plans. From now on, you will have to pay Rs 99 for Airtel's basic plan itself. The price hike is for increasing ARPU.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X