എയർടെൽ ഇന്റർനാഷണൽ റോമിങ് പ്ലാനുകളിൽ മാറ്റം

|

ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്കായി എല്ലാ ടെലിക്കോം കമ്പനികളും അന്താരാഷ്ട്ര റോമിംഗ് പ്ലാനുകൾ നൽകുന്നുണ്ട്. പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിധത്തിലാണ് ഇവ നിലനിൽക്കുന്നത്. അപ്‌ഡേറ്റുചെയ്‌ത ഇന്റർനാഷണൽ റോമിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ ഉപയോഗിച്ച് ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണ് എയർടെൽ. ഇതിനായി കമ്പനി പുതിയ ഇന്റർനാഷണൽ റോമിങ് പ്ലാനുകളും സേവനങ്ങളും വിശദമാക്കി.

ഇന്റർനാഷണൽ യാത്രകൾ
 

ഇന്റർനാഷണൽ യാത്രകൾ നടത്തുന്ന ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രിത ഡാറ്റ ഉപയോഗം, ടോക്ക്ടൈം, അഡീഷണൽ ചാർജ്ജുകൾ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എയർടെൽ പുതിയ ഇന്റർനാഷണൽ പ്ലാനുകൾ വിശദമാക്കിയിരിക്കുന്നത്. മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി പുതുതായി അപ്‌ഡേറ്റ് ചെയ്ത ഐആർ സേവനങ്ങൾ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

എയർടെൽ

എയർടെൽ അപ്‌ഡേറ്റുചെയ്‌ത ഇന്റർനാഷണൽ റോമിംഗ് സേവനങ്ങൾ ഉപയോക്താക്കൾക്ക് അവരുടെ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകളിലും സേവനങ്ങളിലും കൂടുതൽ നിയന്ത്രണം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരൊറ്റ ടാപ്പ് ഉപയോഗിച്ച് റിയൽടൈം യൂസേജ് ട്രാക്കിംഗ്, ഐആർ സേവനങ്ങൾ ഡിസേബിൾ ചെയ്യുക എന്നിവ പോലുള്ള ചില പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: താരിഫ് വർദ്ധന തുണയായത് ബിഎസ്എൻഎല്ലിന്, ജിയോയ്ക്ക് തിരിച്ചടി

എയർടെൽ

ലോകമെമ്പാടുമുള്ള 82 രാജ്യങ്ങളിൽ ഇപ്പോൾ ആക്ടിവായിരിക്കുന്ന രണ്ട് പുതിയ ഗ്ലോബൽ പായ്ക്കുകളും എയർടെൽ പുറത്തിറക്കി. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കായി ലിസ്റ്റുചെയ്തിരിക്കുന്ന പുതിയ ഗ്ലോബൽ പായ്ക്കുകളിൽ പ്രധാനപ്പെട്ട രണ്ട് പായ്ക്കുകൾ 1,999 രൂപ, 799 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ്. ഇത് കൂടാതെ മറ്റ് ചില പായ്ക്കുകളും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്.

1,199 രൂപ
 

1,199 രൂപ പ്ലാനിൽ 1 ജിബി ഡാറ്റ ഉപയോഗവും 100 മിനിറ്റ് ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകളും ഇന്ത്യയിലേക്കും ഉപയോക്താവ് യാത്ര ചെയ്ത രാജ്യത്തിലേക്കും വാഗ്ദാനം ചെയ്യുന്നു. 30 ദിവസത്തേക്ക് പരിധിയില്ലാത്ത ഇൻകമിംഗ് എസ്എംഎസും ഈ പായ്ക്ക് വാഗ്ദാനം ചെയ്യുന്നു. 799 രൂപ പ്ലാൻ ഡാറ്റയൊന്നും നൽകാത്ത പ്ലാനാണ്. ഈ പ്ലാൻ ഇന്ത്യയിലേക്കും ഉപയോക്താവ് യാത്ര ചെയ്യുന്ന രാജ്യത്തിലേക്കും 100 മിനിറ്റ് ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകൾ നൽകുന്നു. ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് പരിധിയില്ലാത്ത ഇൻകമിംഗ് എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കും.

വരാനിരിക്കുന്ന ഗ്ലോബൽ പായ്ക്കുകൾ

വരാനിരിക്കുന്ന ഗ്ലോബൽ പായ്ക്കുകൾ

അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, ഇന്ത്യയിലേക്കും ഹോസ്റ്റ് രാജ്യത്തിലേക്കും 500 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, 10 ദിവസത്തേക്ക് പരിധിയില്ലാത്ത ഇൻകമിംഗ് എസ്എംഎസ് എന്നിവയ്ക്കൊപ്പം പ്രതിദിനം 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 4,999 രൂപ പ്ലാൻ എയർടെൽ വിപണിയിലെത്തിക്കാനിരിക്കുന്ന പ്ലാനാണ്.

കൂടുതൽ വായിക്കുക: ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറച്ചു, മറ്റ് കമ്പനികളും വാലിഡിറ്റി കുറച്ചേക്കും

അപ്ഡേറ്റ് ചെയ്ത സവിശേഷതകൾ

അപ്ഡേറ്റ് ചെയ്ത സവിശേഷതകൾ

പുതിയ സംവിധാനത്തിലൂടെ എയർടെൽ സബ്‌സ്‌ക്രൈബർമാർക്ക് അവരുടെ പ്ലാൻ ഉപയോഗം തത്സമയം ട്രാക്കുചെയ്യാനാകും. ഉപയോക്താവ് എത്ര ഡാറ്റ ഉപയോഗിച്ചുവെന്നും എത്ര ടോക്ക്ടൈം ശേഷിക്കുന്നുവെന്നും കാണിച്ച് തരുന്ന ഒരു ടാബ് എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ വഴി ലഭ്യമാകും.

ആനുകൂല്യങ്ങൾ

ഒരു പ്ലാനിന്റെ ആനുകൂല്യങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ അനാവശ്യ അമിത ഉപയോഗ നിരക്കുകൾ ഒഴിവാക്കാൻ ഡാറ്റാ സേവനങ്ങൾ എയർടെൽ തടയും. ഉപയോക്താവ് പ്ലാൻ ടോപ്പ്-അപ്പ് ചെയ്തുകഴിഞ്ഞാൽ ഡാറ്റ സേവനം പുനരാരംഭിക്കാൻ കഴിയും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് അവരുടെ റോമിംഗ് പായ്ക്കുകൾ ആവശ്യമുള്ളപ്പോൾ ഒരൊറ്റ ബട്ടൺ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാനോ ഡീആക്ടിവേറ്റ് ചെയ്യാനോ സാധിക്കും.

ഉപയോക്താക്കൾ

ഉപയോക്താക്കൾക്ക് ഇപ്പോൾ റോമിംഗ് പായ്ക്ക് പ്രീ-ബുക്ക് ചെയ്യാനോ പ്രീ-പർച്ചേസ് ചെയ്യാനോ സാധിക്കും. റോമിംഗ് സോണിൽ എത്തിക്കഴിഞ്ഞാൽ ആക്ടിവേറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനമാണ് ഉള്ളത്. ഉപയോക്താവ് ഒരു വിദേശ രാജ്യത്ത് എത്തിക്കഴിഞ്ഞാൽ ഉടൻ റോമിംഗ് പ്ലാൻ ഓട്ടോമാറ്റിക്കായി ആക്ടിവേറ്റ് ആകും.

കൂടുതൽ വായിക്കുക: 4ജി സ്പെക്ട്രം ഉടൻ നൽകണമെന്ന് ബിഎസ്എൻഎൽ ജീവനക്കാർ

Most Read Articles
Best Mobiles in India

Read more about:
English summary
If you have been lately planning a journey outside India, going over the international roaming plans is quite messy. Airtel wants to fix that with its updated International Roaming guidelines. The company has detailed its new International Roaming (IR) plans and services that aim to give an international traveller more control data usage, talktime and curbing additional charges. Unlike before, the updated IR services are valid for both prepaid and postpaid subscribers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X