ഈ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്താൽ സൌജന്യമായി ഐപിഎൽ കാണാം

|

ഐ‌പി‌എല്ലിന് ഇന്ന് കൊടിയേറുകയാണ്. യുഎഇയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിലൂടെ കാണാനായി ഇന്ത്യയിലെ പ്രമുഖ ടെലിക്കോം ഓപ്പറേറ്റർമാരെല്ലാം സംവിധാനമൊരുക്കുന്നുണ്ട്. ഐപിഎൽ ലൈവ് സ്ട്രീം ഉള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷൻ നൽകികൊണ്ടാണ് കമ്പനികൾ തങ്ങളുടെ ഉപയോക്താക്കൾക്ക് ഐപിഎൽ കാണാനുള്ള സംവിധാനം നൽകുന്നത്. ജിയോയുടെയും എയർടെല്ലിന്റെയും ചില പ്ലാനുകൾ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപിയുടെ സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നവയാണ്.

ഐപിഎൽ സൌജന്യമായി കാണാനുള്ള ജിയോ പ്ലാനുകൾ
 

ഐപിഎൽ സൌജന്യമായി കാണാനുള്ള ജിയോ പ്ലാനുകൾ

ജിയോയ്ക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്ന മികച്ച ചില പ്ലാനുകളുണ്ട്. ഈ പ്ലാനുകൾ റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് ഐ‌പി‌എൽ സ്ട്രീമിംഗിന് സൌജന്യമായി ആസ്വദിക്കാം. കഴിഞ്ഞ ദിവസവും ജിയോ ക്രിക്കറ്റ് പായ്ക്കുകളുടെ വിഭാഗത്തിലേക്ക് പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. 56 ദിവസത്തെ വാലിഡിറ്റിയുള്ള 499 രൂപയുടെ പായ്ക്കാണ് ജിയോ അവതരിപ്പിച്ചത്. ഈ പ്ലാനിലൂടെ കോളിങ് ആനുകൂല്യങ്ങളോ എസ്എംഎസ് ആനുകൂല്യങ്ങലോ ലഭിക്കില്ല. ദിവസവും 1.5ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷനും ഇതിനൊപ്പം ലഭിക്കും.

കൂടുതൽ വായിക്കുക: 598 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി റിലയൻസ് ജിയോ

ഐപിഎൽ

ഐപിഎൽ കാണുന്നതിന് ജിയോ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു പ്ലാൻ 777 രൂപയുടെ പ്ലാനാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. 5 ജിബി ബോണസ് ഡാറ്റയ്‌ക്കൊപ്പം 1.5 ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് കോളുകളും ജിയോ നമ്പരുകളിലേക്ക്അൺലിമിറ്റഡ് കോളിങും ഈ പ്ലാൻ നൽകുന്നു. ദിവസവും 100 എസ്എംഎസ് നൽകുന്ന ഈ പ്ലാൻ എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ വിഐപി സബ്സ്ക്രിപ്ഷനും നൽകുന്നു.

ഐപിഎൽ സൌജന്യമായി കാണാനുള്ള എയർടെൽ പ്ലാനുകൾ

ഐപിഎൽ സൌജന്യമായി കാണാനുള്ള എയർടെൽ പ്ലാനുകൾ

ഐ‌പി‌എൽ 2020 സൌജന്യമായി കാണാൻ സഹായിക്കുന്ന എയർടെല്ലിന്റെ പ്ലാനുകളിൽ ആദ്യത്തേത് 599 രൂപയുടെ പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതോടൊപ്പം ഉപഭോക്താവിന് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ഒരു വർഷത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപിയുടെ സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: എയർടെൽ ഉപയോക്താക്കൾക്ക് വെറും 4 രൂപ ചിലവിൽ 1 ജിബി ഡാറ്റ നേടാം

2,698 രൂപ പ്ലാൻ
 

ഐ‌പി‌എൽ 2020 സൌജന്യമായി കാണുന്നതിന് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന എയർടെല്ലിന്റെ അടുത്ത പ്ലാൻ 2,698 രൂപയുടെ പ്ലാനാണ്. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം 365 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ നൽകുന്നുണ്ട്. ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിംഗും ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
IPL 2020 is strating today. All the leading telecom operators in India are making arrangements to watch IPL matches on your mobile phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X