Just In
- 1 hr ago
പുതിയ ഓപ്പോ സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 1 hr ago
ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 3 hrs ago
വിവോ വി 2072 എ 5 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഗൂഗിൾ പ്ലേ കൺസോളിൽ: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
- 3 hrs ago
കാത്തിരിപ്പിനൊടുവിൽ പോക്കോ എം3 ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 2ന്
Don't Miss
- News
നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടര ലക്ഷം ലൈഫ് മിഷന് വീടുകള്‍; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
- Automobiles
ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Sports
IPL 2021: സിഎസ്കെയുടെ അടുത്ത ക്യാപ്റ്റന്‍ സ്മിത്തോ? ധോണിക്കു പകരം നയിച്ചു, ടീം ഫൈനലിലുമെത്തി!
- Movies
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- Finance
500 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ്; തകര്‍ച്ചയോടെ ഓഹരി വിപണിക്ക് തുടക്കം
എയർടെൽ, ജിയോ, വിഐ എന്നിവയുടെ 84 ദിവസം വാലിഡിറ്റിയുള്ള വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ
എയർടെൽ, വോഡഫോൺ ഐഡിയ (വിഐ), റിലയൻസ് ജിയോ എന്നിവ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് നൽകുന്ന ടെലിക്കോം കമ്പനികളാണ്. 2019 ഡിസംബറിലെ താരിഫ് വർദ്ധനവിന് ശേഷം ഈ മൂന്ന് ടെലിക്കോം കമ്പനികളും 84 ദിവസത്തെ വാലിഡിറ്റിയുള്ള ചില പ്രീപെയ്ഡ് പ്ലാനുകൾ 600 രൂപ മുതൽ 700 രൂപ വരെയുള്ള വിലയിലാണ് നൽകുന്നത്. ഇത്രയും വിലയുള്ള പ്ലാനുകൾ റീചാർജ് ചെയ്യാൻ താല്പര്യമില്ലാത്ത ഉപയോക്താക്കൾക്കായി ഈ മൂന്ന് കമ്പനികളും ചില പ്ലാനുകൾ നൽകുന്നുണ്ട്.

വിഐ, എയർടെൽ, ജിയോ എന്നീ കമ്പനികൾ 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന കുറഞ്ഞ വിലയുള്ള ചില പ്ലാനുകൾ നൽകുന്നുണ്ട്. ഈ പ്ലാനുകൾ മറ്റ് കോംബോ പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങൾ നൽകില്ല എങ്കിലും കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകാളാണ് ഇവ. ജിയോയുടെ 329 രൂപ പ്രീപെയ്ഡ് പ്ലാൻ, എയർടെൽ, വിഐ എന്നിവയുടെ 379 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എന്നിവയാണ് 84 ദിവസം വാലിഡിറ്റി നൽകുന്ന വില കുറഞ്ഞ പ്ലാനുകൾ.

ജിയോയുടെ 329 രൂപ പ്ലാൻ
ജിയോയുടെ 329 രൂപ പ്ലാൻ 84 ദിവസം വാലിഡിറ്റി നൽകുന്ന വില കുറഞ്ഞ പ്ലാനാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി 4ജി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ ഡാറ്റ ലിമിറ്റിന് ശേഷം ഡാറ്റ സ്പീഡ് 64 കെബിപിഎസായി കുറയ്ക്കും. ഡാറ്റാ ആനുകൂല്യത്തിന് പുറമെ അൺലിമിറ്റഡ് ജിയോ ടു ജിയോ വോയ്സ് കോളിങും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനുറ്റ് കോളുകളും ഈ പ്ലാൻ നൽകുന്നു. 84 ദിവസത്തേക്ക് 1000 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.
കൂടുതൽ വായിക്കുക: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ താരിഫ് പ്ലാനുകൾ നൽകുന്നത് ജിയോ, എയർടെൽ, വിഐ എന്നിവ

ജിയോയുടെ 329 രൂപ പ്ലാനിലൂടെ 84 ദിവസത്തേക്ക് ലഭിക്കുന്ന 6 ജിബി ഡാറ്റ ആനുകൂല്യം തീർന്ന് കഴിഞ്ഞാൽ വീണ്ടും വേഗതയുള്ള ഇന്റർനെറ്റ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് 11 രൂപ മുതലുള്ള വിലയിൽ ആരംഭിക്കുന്ന ഡാറ്റ വൌച്ചറുകൾ റീചാർജ് ചെയ്യാവുന്നതാണ്. 50 ജിബി വരെ ഡാറ്റ നൽകുന്ന ഡാറ്റ വൌച്ചറുകൾ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. കൂടുതൽ വാലിഡിറ്റിയും കുറഞ്ഞ ഡാറ്റ ആനുകൂല്യവും ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പ്ലാനാണ് ഇത്.

എയർടെല്ലിന്റെ 379 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളെക്കാൾ വില കൂടുതലാണ് എയർടെല്ലിന്റെ ഇതേ വാലിഡിറ്റി നൽകുന്ന പ്ലാനിന്. 379 രൂപയാണ് എയർടെല്ലിന്റെ 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനിനായി ഉപയോക്താവ് നൽകേണ്ടത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാൻ ജിയോയ്ക്ക് സമാനമായി 6 ജിബി ഡാറ്റയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 900 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.

400ലധികം ലൈവ് ടിവി ചാനലുകൾ ലഭ്യമാക്കുന്ന എയർടെൽ എക്സ്ട്രീം ആപ്പ് പ്രീമിയം സബ്സ്ക്രിപ്ഷനും എയർടെല്ലിന്റെ 379 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. അൺലിമിറ്റഡ് സോങ് ചേയിഞ്ച് ഓപ്ഷനോടെ സൌജന്യ ഹെലോട്യൂൺസ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. ഷാ അക്കാദമിയുടെ സൌജന്യ കോഴ്സ് ആനുകൂല്യങ്ങളും 150 രൂപ ടേസ്റ്റാഗ് ആനുകൂല്യവും എയർടെല്ലിന്റെ 379 രൂപ പ്ലാനിലൂടെ ലഭിക്കും.
കൂടുതൽ വായിക്കുക: വിഐ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു

വിഐയുടെ 379 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 379 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലും മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകല്യങ്ങൾ നൽകുന്ന 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 1000 എസ്എംഎസുകളും നൽകുന്നുണ്ട്. വിഐ മൂവീസ്, ടിവി ആപ്ലിക്കേഷനിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190