Just In
- 46 min ago
പുതിയ ഓപ്പോ സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 1 hr ago
ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 2 hrs ago
വിവോ വി 2072 എ 5 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഗൂഗിൾ പ്ലേ കൺസോളിൽ: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
- 2 hrs ago
കാത്തിരിപ്പിനൊടുവിൽ പോക്കോ എം3 ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 2ന്
Don't Miss
- Automobiles
2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ
- News
അയോധ്യയിലെ പള്ളിക്ക് പണം കൊടുക്കല്‍ ഹറാം എന്ന് ഉവൈസി; മറുപടിയുമായി ട്രസ്റ്റ്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Movies
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- Sports
കോലിയുടെയും രഹാനെയുടെയും ക്യാപ്റ്റന്‍സി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഭരത് അരുണ്‍ പറയുന്നു
- Lifestyle
ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍
- Finance
500 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ്; തകര്‍ച്ചയോടെ ഓഹരി വിപണിക്ക് തുടക്കം
ജിയോ, വിഐ, എയർടെൽ എന്നിവയുടെ 100 ജിബി വരെ ഡാറ്റ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾ
കൊറോണ വൈറസ് കാരണം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആരംഭിച്ചതോടെ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ 'വർക്ക് ഫ്രം ഹോം' പ്ലാനുകൾ അവതരിപ്പിച്ചു. സാധാരണ പ്രീപെയ്ഡ് പ്ലാനുകളും വർക്ക് ഫ്രം ഹോം പ്ലാനുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇവ ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്ന പ്ലാനുകളാണ് എന്നതാണ്. ഡാറ്റയ്ക്ക് മാത്രം പ്രാധാന്യം നൽകികൊണ്ടുള്ള പ്ലാനുകൾ വർക്കം ഫ്രം ഹോം വിഭാഗത്തിലാണ് കമ്പനികൾ അവതരിപ്പിച്ചത്. കുറഞ്ഞ നിരക്കിൽ ആളുകൾക്ക് ജോലി ചെയ്യാൻ ആവശ്യമായ ഡാറ്റ നൽകുക എന്നതാണ് ഈ പ്ലാനുകളുടെ ലക്ഷ്യം.

നേരത്തെ ടെലിക്കോം കമ്പനികൾ നൽകിയിരുന്ന ഡാറ്റ പ്ലാനുകൾക്ക് വില കൂടുതലായിരുന്നു. 6 ജിബി അധിക ഡാറ്റയ്ക്കായി 100 രൂപ നൽകേണ്ടി വന്നിരുന്നു അവസ്ഥയിൽ നിന്നും ജിയോ, എയർടെൽ, വിഐ എന്നിവ 100 ജിബി വരെ ഡാറ്റ നൽകുന്ന അവസ്ഥയിലേക്ക് എത്തി എന്നതാണ് വർക്ക് ഫ്രം ഹോം പ്ലാനുകൾ കൊണ്ടുവന്ന പ്രധാനപ്പെട്ട മാറ്റം. മൊബൈൽ ഡാറ്റ ഉപയോഗിച്ച് ജോലി ചെയ്യുന്നവർക്കും സ്ട്രീമിങ് ആപ്പുകൾ ഉപയോഗിക്കുന്നവർക്കും ഏറെ സഹായകരമാവുന്ന പ്ലാനുകളാണ് വർക്ക് ഫ്രം ഹോം വിഭാഗത്തിൽ ഉള്ളത്.

ജിയോയുടെ വർക്ക് ഫ്രം ഹോം പ്ലാനുകൾ
ജിയോയ്ക്ക് മൂന്ന് വർക്ക് ഫ്രം ഹോം പ്ലാനുകളാണ് ഉള്ളത്. 50 ജിബി വരെ ഡാറ്റാ ആനുകൂല്യങ്ങളാണ് ഈ പ്ലാനുകൾ നൽകുന്നത്. ഇതിലെ ആദ്യത്തെ പ്ലാനിന്റെ വില 151 രൂപയാണ്. 30 ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനാണ് ഇത്. രണ്ടാമത്തെ വർക്ക് ഫ്രം ഹോം പ്ലാനിന് 201 രൂപയാണ് വില. 40 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 251 രൂപ വിലയുള്ള മൂന്നാമത്തെ പ്ലാനിലൂടെ 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനുകൾക്ക് റീചാർജ് ചെയ്ത തീയതി മുതൽ 30 ദിവസം വരെയാണ് വാലിഡിറ്റി. ഈ പ്ലാനുകൾ ഒന്നും തന്നെ വോയ്സ് കോളിങോ എസ്എംഎസ് ആനുകൂല്യങ്ങളോ നൽകുന്നില്ല.

വിഐയുടെ വർക്ക് ഫ്രം ഹോം പ്ലാനുകൾ
റിലയൻസ് ജിയോയുടെ പ്ലാനുകൾക്ക് സമാനമായി വിഐയും മൂന്ന് വർക്ക് ഫ്രം ഹോം പ്ലാനുകൾ നൽകുന്നുണ്ട്. ജിയോയുടെ പ്ലാനുകളുടെ അത്രയും കുറഞ്ഞ വിലയ്ക്ക് വിഐ പ്ലാനുകൾ നൽകുന്നില്ല. ജിയോയുടെ ആദ്യത്തെ പ്ലാൻ 251 രൂപ വിലയുള്ള പ്ലാനാണ്. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ 50ജിബി ഡാറ്റയാണ് നൽകുന്നത്. വിഐയുടെ രണ്ടാമത്തെ വർക്ക് ഫ്രം ഹോം പ്ലാനിന് 351 രൂപയാണ് വില. ഈ പ്ലൻ 56 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. 100ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വിഐയുടെ മൂന്നാമത്തെ പ്ലാനിന് 355 രൂപയാണ് വില. സീ5 പ്രീമിയം മെമ്പർഷിപ്പ് നൽകുന്ന ഈ പ്ലൻ 251 രൂപ പ്ലാനിന്റെ അതേ ആനുകൂല്യങ്ങളും വാലിഡിറ്റിയുമാണ് നൽകുന്നത്.
കൂടുതൽ വായിക്കുക: 500 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎൽ, എയർടെൽ, ജിയോ, വിഐ പ്ലാനുകൾ

എയർടെല്ലിന്റെ വർക്ക് ഫ്രം ഹോം പ്ലാനുകൾ
എയർടെല്ലിന്റെ വർക്ക് ഫ്രം പ്ലാനുകളുടെ വിഭാഗത്തിൽ 251 രൂപ വിലയുള്ള പ്ലാനാണ് ഉള്ളത്. ഈ പ്ലാൻ ജിയോ, വിഐ എന്നിവയുടെ 251 രൂപ പ്ലാനിന് സമാനമായി 50 ജിബി ഡാറ്റാ ആനുകൂല്യവും നൽകുന്നു. എയർടെൽ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വാലിഡിറ്റിയാണ്. ഈ പ്ലാനിന് വാലിഡിറ്റി കാലയളവ് ഇല്ല. ഉപയോക്താക്കൾ റീചാർജ് ചെയ്ത കോംബോ പ്ലാനിന്റെ വാലിഡിറ്റി കാലയളവ് അവസാനിക്കുന്നത് വരെയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. അതുകൊണ്ട് തന്നെ വാലിഡിറ്റി അവസാനിക്കാറായ ആളുകൾ ഈ പ്ലാൻ റീചാർജ് ചെയ്തിട്ട് കാര്യമില്ല.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190