എയർടെല്ലും ബിഎസ്എൻഎല്ലും സൌജന്യ ടോക്ക് ടൈം നൽകുന്നു, ഒപ്പം അധിക വാലിഡിറ്റിയും

|

ലോക്ക്ഡൌൺ സമയത്ത് ഉപഭോക്താക്കളെ സഹായിക്കുന്നതിന്, എയർടെൽ പ്രത്യേക നടപടികളുമായി എത്തി. പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി 2020 ഏപ്രിൽ 17 വരെ ഓപ്പറേറ്റർ നീട്ടി. ഇതിനർത്ഥം പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാലും ഉപയോക്താക്കളുടെ ഇൻകമിംങ് കോൾ സംവിധാനം നിർത്തലാക്കില്ല. ലോക്ക്ഡൌൺ കഴിയുന്നത് വരെ സേവനങ്ങൾ തുടരാനുള്ള സംവിധാനമാണ് എയർടെൽ ഒരുക്കിയിരിക്കുന്നത്.

പുതിയ നടപടി

എയർടെല്ലിന്റെ പുതിയ നടപടി എയർടെൽ നെറ്റ്‌വർക്കിലെ 80 ദശലക്ഷം സാധാരണക്കാരായ ഉപഭോക്താക്കളെ കരുതിയുള്ളതാണെന്ന് എയർടെൽ വ്യക്തമാക്കി. ഈ പ്രത്യേക നടപടികൾ കുടിയേറ്റ തൊഴിലാളികൾക്കും പ്രതിദിന വേതനക്കാർക്കും ഗുണം ചെയ്യും. കോവിഡ്-19 നെ നേരിടാൻ രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ ഇത് സാധാരണക്കാർക്ക് സഹായകമാവും. പല ആളുകളും ഇതിനകം തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് അവരുടെ അക്കൗണ്ടുകൾ റീചാർജ് ചെയ്യുന്നുണ്ടെന്നും എയർടെൽ കൂട്ടിച്ചേർത്തു.

വാലിഡിറ്റി

വാലിഡിറ്റി നീട്ടി നൽകുന്നതിനൊപ്പം എയർടെൽ അക്കൗണ്ടുകളിലേക്ക് 10 രൂപയുടെ ടോക്ക് ടൈമും ക്രഡിറ്റ് ചെയ്യുന്നുണ്ട്. അതിനാൽ ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനും മേസേജുകൾ അയയ്ക്കാനും കഴിയും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമായി തുടങ്ങുമെന്നും എയർടെൽ പറഞ്ഞു. ലോക്ക്ഡൌൺ സമയത്ത് പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വർദ്ധിപ്പിക്കാൻ ടെലികോം ഓപ്പറേറ്റർമാരോട് ട്രായ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എയർടെല്ലിന്റെ ഈ നടപടി.

ബിഎസ്എൻഎൽ വാലിഡിറ്റി നീട്ടി നൽകുന്നു

ബിഎസ്എൻഎൽ വാലിഡിറ്റി നീട്ടി നൽകുന്നു

പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡും (ബി‌എസ്‌എൻ‌എൽ) പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ചു. 2020 ഏപ്രിൽ 20 വരെ കമ്പനി വാലിഡിറ്റി നീട്ടി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഉപയോക്താവിന്റെ അക്കൌണ്ടിൽ സീറോ ബാലൻസ് ആയാൽ 10 രൂപയുടെ ടോക്ക് ടൈമും ബിഎസ്എൻഎൽ ക്രഡിറ്റ് ചെയ്യുന്നുണ്ട്.

വാലിഡിറ്റി

"ലോക്ക്ഡൌൺ കാലയളവിൽ വാലിഡിറ്റി കഴിഞ്ഞുപോയ, വാലിഡിറ്റി നീട്ടാനായി റീചാർജ് ചെയ്യാൻ കഴിയാത്ത എല്ലാ വരിക്കാരുടെയും വാലിഡിറ്റി 2020 ഏപ്രിൽ 20 വരെ സൌജന്യമായി നീട്ടി നൽകുന്നുവെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ഇത്തരം ഉപയോക്താക്കളുടെ ഇൻകമിംങ് സംവിധാനം ഏപ്രിൽ 20 വരെ നിർത്തലാക്കില്ല. ഏപ്രിൽ 20 വരെ ഇവർക്ക് ഇൻകമിംങ് കോളുകൾ ലഭിക്കും എന്ന് കമ്പനി കൂട്ടിച്ചേർത്തു.

2 ജിബി അധിക ഡാറ്റ

ലോക്ക്ഡൌൺ കാലയളവിൽ റിലയൻസ് ജിയോ എല്ലാ ഉപഭോക്താക്കൾക്കും 2 ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അധിക ഡാറ്റ ഇതിനകം മിക്ക ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായാണ് കമ്പനി ആരംഭിച്ചത്. അതിനാൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് അടക്കം ഇത് ഏറെ സഹായകരമാവും. എടിഎം കാർഡ് ഉപയോഗിച്ച് റീചാർജ് ചെയ്യാനുള്ള സംവിധാനവും ജിയോ പുതുതായി ആരംഭിച്ചിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
To help its customers during the lockdown, Airtel has now come up with special measures. The operator has extended the validity of prepaid plans until April 17, 2020. This means customers can receive calls, even if the validity of the plan is expired.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X