ഈ സമാന വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വിഐയെക്കാൾ മികച്ചത് എയർടെൽ

|

വോഡഫോൺ ഐഡിയ (വിഐ), ഭാരതി എയർടെൽ എന്നിവ 499 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ആകർഷകമായ ആനുകൂല്യങ്ങളാണ് രണ്ട് ടെലിക്കോം കമ്പനികളും ഈ പ്ലാനിലൂടെ നൽകുന്നത് എങ്കിലും ചില കാര്യത്തിൽ എയർടെൽ പ്ലാൻ തന്നെയാണ് മുന്നിൽ. ഒരേ രീതിയിലുള്ള കോളിങ്, ഡാറ്റ ആനുകൂല്യങ്ങളാണ് എയർടെല്ലും വിഐയും 499 രൂപയ്ക്ക് നൽകുന്നത്. പക്ഷേ ഇവ നൽകുന്ന ഒടിടി ആനുകൂല്യങ്ങളിലും മറ്റ് അധിക ആനുകൂല്യങ്ങളിലും വ്യത്യാസങ്ങൾ ഉണ്ട്.

 

499 രൂപ പ്ലാൻ

എയർടെല്ലിന്റെയും വിഐയുടെയും 499 രൂപ പ്ലാൻ ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ജിയോയെ എതിരിടാൻ പോന്നതാണ്. ഒരേ ഡാറ്റ ആനുകൂല്യങ്ങൾ നൽകുകയും ജദനപ്രീതി നേടുകയും ചെയ്ത എയർടെൽ, വിഐ എന്നിവയുടെ 499 രൂപ പ്ലാനുകൾ തമ്മിൽ താരതമ്യം ചെയ്യുകയാണ് നമ്മളിന്ന്. ഇന്ത്യയിലെ ധാരാളം ആളുകൾ തിരഞ്ഞെടുക്കുന്ന പ്ലാനുകളിൽ ഒന്നാണ് 499 രൂപയുടേത് എന്നതിനാൽ ഈ പ്ലാനുകൾ തമ്മിലുള്ള താരതമ്യത്തിനും പ്രസക്തി ഏറെയാണ്.

ഇനി 18 വയസ്സ് പൂർത്തിയാകാത്തവർക്ക് സിം കാർഡ് എടുക്കാൻ സാധിക്കില്ലഇനി 18 വയസ്സ് പൂർത്തിയാകാത്തവർക്ക് സിം കാർഡ് എടുക്കാൻ സാധിക്കില്ല

എയർടെൽ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

ഭാരതി എയർടെല്ലിന്റെ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 75 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ 200 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും ലഭിക്കുന്നുണ്ട്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളാണ് ലഭിക്കുന്നത്. ഇത് കൂടാതെ ഒടിടി ആനുകൂല്യങ്ങളും ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ എന്നിവയും 499 രൂപയ്ക്ക് എയർടെൽ വരിക്കാർക്ക് നൽകുന്നു.

ഡാറ്റ
 

എയർടെൽ 499 രൂപ പ്ലാനിലൂടെ ലഭിക്കുന്ന ഫെയർ-യൂസേജ്-പോളിസി (FUP) ഡാറ്റ ഉപയോക്താക്കൾ ഉപയോഗിച്ചുകഴിഞ്ഞാൽ, ഒരു എംബി ഡാറ്റയ്ക്ക് 2 പൈസ നിരക്കിൽ നൽകേണ്ടി വരും. എസ്എംഎസുകളെ സംബന്ധിച്ചിടത്തോളം, എഫ്‌യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ഒരു എസ്എംഎസിന് 10 പൈസ നിരക്കാണ് എയർടെൽ ഈടാക്കുന്നത്. ആമസോൺ പ്രൈം വീഡിയോയുടെയും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷന്റെയും ആനുകൂല്യങ്ങൾ അധിക ചെലവില്ലാതെ 1 വർഷത്തേക്ക് നൽകുന്നു എന്നതാണ് ഈ പ്ലാനിനെ ആകർഷകമാക്കുന്നത്.

ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത വൻതോതിൽ വർധിച്ചു, 62.45 എംബിപിഎസ് വരെ വേഗത ലഭിച്ചുഇന്ത്യയിലെ ഇന്റർനെറ്റ് വേഗത വൻതോതിൽ വർധിച്ചു, 62.45 എംബിപിഎസ് വരെ വേഗത ലഭിച്ചു

വോഡഫോൺ ഐഡിയ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ 499 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഒരു മാസത്തേക്ക് 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ പ്ലാനിന് സമാനമായി മാസത്തിൽ 75 ജിബി എഫ്‌യുപി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്ന ഡാറ്റ റോൾഓവർ സൗകര്യവും എയർടെൽ പ്ലാനിന് സമാനമായ 200 ജിബി ആണ്. ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോയുടെ സൗജന്യ സബ്സ്ക്രിപ്ഷനും ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു. ഇത് കൂടാതെ വി മൂവികളും ടിവി സബ്സ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും.

ലാനുകളിൽ മികച്ചത്

499 രൂപ വിലയുള്ള പ്ലാനുകളിൽ മികച്ചത് എയർടെല്ലിന്റെ പ്ലാൻ തന്നെയാണ്. ഇതിൽ വരുന്ന എസ്എംഎസ് ആനുകൂല്യങ്ങളാണ് വിഐയുടെ പ്ലാനിനെക്കാൾ മികച്ചതാക്കി എയർടെൽ പ്ലാനിനെ മാറ്റുന്നത്. വിഐ 499 രൂപ പ്ലാനിലൂടെ നിങ്ങൾക്ക് പ്രതിമാസം 100 എസ്എംഎസ് മാത്രമേ നൽകുന്നുള്ളു. എന്നാൽ എയർടെല്ലിന്റെ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 1100 എസ്എംഎസ് ലഭിക്കും. കൂടാതെ, എയർടെല്ലിന്റെ പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങൾ വിഐ അതിന്റെ ഉപയോക്താക്കൾക്ക് നൽകുന്നതിനേക്കാൾ കൂടുതലാണ്. രണ്ട് പ്ലാനുകളും സമാന ആനുകൂല്യങ്ങൾ നൽകുമ്പോൾ പോലും എയർടെല്ലിന്റെ പ്ലാൻ കുറച്ച് കൂടി മികച്ചതാണ്. നിങ്ങളുടെ സ്ഥലത്തെ നെറ്റ്വർക്ക് ലഭ്യതയും മറ്റും അനുസരിച്ച് ഇതിൽ ഏത് ഓപ്പറേറ്ററുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ കണക്ഷൻ എടുത്താനും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 499 രൂപയുടേത്.

കൊറോണ വൈറസ് കോളർ ട്യൂൺ എളുപ്പം ഓഫ് ചെയ്യാംകൊറോണ വൈറസ് കോളർ ട്യൂൺ എളുപ്പം ഓഫ് ചെയ്യാം

Most Read Articles
Best Mobiles in India

English summary
Vodafone Idea and Bharti Airtel are offering postpaid plans priced at Rs 499. Both the telecom companies are offering attractive benefits through this plan

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X