399 രൂപ മുതൽ ആരംഭിക്കുന്ന എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യയിലെ ടെലിക്കോം കമ്പനികളെല്ലാം കഴിഞ്ഞ കുറച്ച് മാസമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഭാഗമാണ് പോസ്റ്റ്പെയ്ഡ്. എയർടെല്ലും തങ്ങളുടെ പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ 399 രൂപ വിലയുള്ള ഒരു പോസ്റ്റ് പെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഈ പ്ലാൻ ഇപ്പോൾ കൂടുതൽ സർക്കിളുകളിൽ ലഭ്യമാണ്. 499 രൂപ മുതൽ ആരംഭിക്കുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവ ഉൾപ്പെടെയുള്ള സ്ട്രീമിംഗ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

എയർടെല്ലിന്റെ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ
 

എയർടെല്ലിന്റെ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

40 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളുമാണ് എയർടെല്ലിന്റെ 399 രൂപ പ്ലാൻ നൽകുന്നത്. ഈ പോസ്റ്റ്പെയ്ഡ് പ്ലാനിൽ വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയുടെ സബ്സ്ക്രിപ്ഷനുകൾ സൌജന്യമായി ലഭിക്കും. ഇതിന് പുറമേ ഒരു വർഷത്തേക്ക് എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനും എയർടെൽ നൽകുന്നു. ഉപയോക്താക്കൾക്ക് സൌജന്യ ഹെലോട്യൂണുകളും ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിലൂടെ അധിക കണക്ഷനുകളോ ഒടിടി ആനുകൂല്യങ്ങളോ ലഭിക്കില്ല. 6 മാസത്തെ വാലിഡിറ്റിയുള്ള 200 ജിബി ഡാറ്റ റോൾഓവറും ഈ പ്ലാൻ നൽകുന്നു.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ 84 ദിവസം വാലിഡിറ്റിയുള്ള വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെല്ലിന്റെ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് സ്ട്രീമിംഗ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ആമസോൺ പ്രൈമിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ വിഐപി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. 75 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവയാണ് 499 രൂപ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ. ഈ പോസ്റ്റ്പെയ്ഡ് പ്ലാനിൽ വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയുടെ സബ്സ്ക്രിപ്ഷനുകളും ഒരു വർഷത്തേക്ക് എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും. സൌജന്യ ഹെലോട്യൂണുകളും ഫാസ്റ്റ് ടാഗ് ഇടപാടുകളിൽ 150 രൂപ ക്യാഷ്ബാക്കും ഈ പ്ലാൻ നൽകുന്നുണ്ട്. 6 മാസത്തെ വാലിഡിറ്റിയുള്ള 200 ജിബി ഡാറ്റ റോൾഓവറും ഈ പ്ലാൻ നൽകുന്നു.

എയർടെല്ലിന്റെ 749 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 749 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 749 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ 125 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിനൊപ്പം 8 ആഡ്-ഓൺ കണക്ഷനുകളാണ് എയർടെൽ നൽകുന്നത്. എയർടെല്ലിന്റെ വെബ്‌സൈറ്റിൽ 2 സൌജന്യ ഫാമിലി ആഡ്-ഓണുകൾ കാണിക്കുന്നുണ്ട്. ഈ പ്ലാനിനൊപ്പവും ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എയർടെല്ലിന്റെ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ
 

എയർടെല്ലിന്റെ 999 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 999 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ 4ജി സ്പീഡിൽ 150 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ ഈ പ്ലാനിനൊപ്പവും 8 ആഡ്-ഓൺ കണക്ഷനുകൾ ലഭിക്കും. എയർടെൽ നാല് സൌജന്യ ഫാമിലി ആഡ്-ഓണുകളും ഇതിനൊപ്പം നൽകുന്നു. മൂന്ന് റെഗുലർ, ഒരു ഡാറ്റ ആഡ്-ഓൺ എന്നിവയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. നേരത്തെ പറഞ്ഞ എല്ലാ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെയും എയർടെൽ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

എയർടെല്ലിന്റെ 1599 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 1599 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

1599 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 4ജി സ്പീഡിനൊപ്പം അൺലിമിറ്റഡ് ഡാറ്റയും അൺലിമിറ്റഡ് കോളിങും ഉപയോക്താക്കൾക്ക് ലഭിക്കും. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ ഫാമിലി ആഡ്-ഓണുകൾ സൌജന്യമായി നൽകുന്നു. മുകളിൽ പറഞ്ഞ പ്ലാനുകൾക്ക് സമാനമായി 1599 രൂപ പ്ലാനിനൊപ്പവും എയർടെൽ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന്റെ ഒരു വർഷത്തെ സബ്ക്രിപ്ഷൻ, ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലേക്കുള്ള വിഐപി സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്സ്ട്രീം പ്രീമിയം ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തേക്ക് വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയുടെ സബ്സ്ക്രിപ്ഷനുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ താരിഫ് പ്ലാനുകൾ നൽകുന്നത് ജിയോ, എയർടെൽ, വിഐ എന്നിവ

Most Read Articles
Best Mobiles in India

English summary
Airtel is introducing attractive plans in its postpaid segment. Recently, a postpaid plan priced at Rs 399 was introduced.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X