എയർടെൽ ബ്രോഡ്ബാന്റിൽ ഇപ്പോൾ യാതൊരു പരിധിയുമില്ലാതെ അൺലിമിറ്റ് ഡാറ്റ

|

ഇന്ത്യൻ ബ്രോഡ്ബാന്റ് വിപണി ജിയോ ഫൈബർനെറ്റിന്റെ കടന്ന് വരവോടെ ശക്തമായ മത്സരങ്ങൾക്കും മികച്ച ഓഫറുകൾക്കും വേദിയാവുകയാണ്. ഇതിന്റെ ഭാഗമായി എയർടെല്ലും തങ്ങളുടെ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. 799 രൂപയ്ക്ക് 100 എം‌ബി‌പി‌എസ് വേഗത വാഗ്ദാനം ചെയ്തുകൊണ്ട് തങ്ങളുടെ ബ്രോഡ്‌ബാൻഡ് പ്ലാനുകളെല്ലാം എയർടെൽ പുതുക്കിയിരുന്നു.

മികച്ച വേഗത
 

പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി മികച്ച വേഗതയും കുറഞ്ഞ വിലയുമായിട്ടാണ് എയർടെൽ പ്ലാനുകൾ അവതരിപ്പിക്കുന്നത്. നിലവിൽ കമ്പനി 799 രൂപ മുതൽ 3,999 രൂപ വരെ വിലയുള്ള നാല് ബ്രോഡ്ബാന്റ് പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ജിയോയോട് മത്സരിച്ച് നിൽക്കാനും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഉപയോക്താക്കളുടെ ഡാറ്റ ഉപഭോഗത്തെ തൃപ്തിപ്പെടുത്താനുമാണ് എയർടെൽ ശ്രമിക്കുന്നത്.

എഫ്യുപി

ജിയോ ഫൈബറിന് സമാനമായ ഒരു എഫ്യുപി പരിധിയിലാണ് എയർടെൽ തങ്ങളുടെ ബ്രോഡ്ബാന്റ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ യാതൊരുവിധ എഫ്യുപി ലിമിറ്റും ഇല്ലാതെ ഹൈദരാബാദ് സർക്കിളിൽ കമ്പനി ഇന്റർനെറ്റ് നൽകുന്നുവെന്ന് നിരവധി റിപ്പോർട്ടുകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

എയർടെൽ എക്‌സ്ട്രീം പ്ലാനുകളിൽ അൺലിമിറ്റഡ് ഇന്റർനെറ്റ്

എയർടെൽ എക്‌സ്ട്രീം പ്ലാനുകളിൽ അൺലിമിറ്റഡ് ഇന്റർനെറ്റ്

നിലവിൽ ഹൈദരാബാദ്, വിശാഖപട്ടണം എന്നീ രണ്ട് നഗരങ്ങളിൽ എയർടെൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ഓഫർ നൽകുന്നുണ്ട്. രണ്ട് ദീർഘകാല പ്ലാനുകൾക്കൊപ്പമാണ് കമ്പനി അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഈ പ്ലാനുകൾക്ക് 6 മാസം, 12 മാസം വാലിഡിറ്റിയാണ് ഉള്ളത്. മുഴുവൻ വാഡിറ്റി കാലയളവിലും എയർടെൽ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

മൂന്ന് മാസത്തെ വാലിഡിറ്റി
 

എയർടെൽ എക്ട്രിം പ്ലാനുകളിൽ മൂന്ന് മാസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകളൊന്നും ലഭ്യമല്ല. എന്നാൽ കമ്പനി ഒരുമാസം വാലിഡിറ്റിയുള്ള പ്ലാനുകൾ നൽകുന്നുണ്ട്. ഇവയിൽ ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് പരിധിയുണ്ട് എന്നതാണ് ശ്രദ്ധേയം. കമ്പനി അവതരിപ്പിച്ച ദീർഘകാല പ്ലാനുകൾ ചെന്നെയിലും ലഭ്യമാണ്.

ചെന്നെയിൽ

ചെന്നെയിൽ എയർടെൽ താങ്ക് ആപ്പ് വഴിയും കമ്പനിയുടെ പോർട്ടൽ വഴിയും ലഭ്യമാകുന്ന എയർടെൽ എക്ട്രീം ദീർഘകാല പ്ലാനുകൾ ഹൈദരബാദിൽ നൽകുന്നതുപോലെ അൺലിമിറ്റഡ് ഡാറ്റ നൽകില്ല. അൺലിമിറ്റഡ് ഡാറ്റ ഓഫറായിട്ടാണ് പ്രഖ്യാപിച്ചതെങ്കിലും എല്ലാ മാസവും 3.2 ടിബി ഡാറ്റ എന്ന എഫ്യുപി ലിമിറ്റ് ഈ ഓഫറുകൾക്ക് ബാധകമാണ്. ഈ ഡാറ്റ പരിധിക്കപ്പുറം ചെന്നെയിൽ ലഭ്യമാകില്ല.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ 5ജി എത്തുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്

എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എയർടെൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എയർടെൽ നാല് ബ്രോഡ്ബാന്റ് പ്ലാനുകളാണ് ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ആദ്യ പ്ലാൻ 799 രൂപ പ്ലാനാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് പ്രതിമാസം 150 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 100 എംബിപിഎസ് വേഗതയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 150 ജിബി ഡാറ്റ മതിയാവുന്ന ഉപയോക്താക്കൾക്ക് മികച്ച ഓപ്ഷനാണ് ഇത്.

999 രൂപ

എയടെല്ലിന്റെ മറ്റൊരു ബ്രോഡ്ബാന്റ് പ്ലാൻ 999 രൂപ വിലയുള്ള പ്ലാനാണ്. 300 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിൽ അൺലിമിറ്റഡ് കോളിംഗ്, ആമസോൺ സബ്സ്ക്രിപ്ഷൻ, ZEE5 പ്രീമിയം എന്നിവയും എയർടെൽ നൽകുന്നുണ്ട്. ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത ഇത് 200Mbps ഇന്റർനെറ്റ് വേഗത ലഭ്യമാക്കുന്നു എന്നതാണ്.

 പ്രീമിയം പ്ലാൻ

എയർടെല്ലിന്റെ പ്രീമിയം പ്ലാനായ 1499 രൂപ പ്ലാനിലൂടെ 500 ജിബി ഡാറ്റയാണ് ലഭിക്കുക. അൺലിമിറ്റഡ് കോളിങ്, 12 മാസത്തേക്ക് ആമസോൺ പ്രൈം, ZEE5 പ്രീമിയം സബ്ക്രിപ്ഷൻ എന്നിവയും പ്ലാനിനൊപ്പം ലഭ്യമാണ്. 300Mbps വേഗതയിലുള്ള ഇന്റർനെറ്റും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ആസ്വദിക്കാം. ഇത് വളരെ മികച്ച പ്ലാനാണ്. നൽകുന്ന തുകയ്ക്ക് അനുസരിച്ച ആനുകൂല്യങ്ങൾ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: വോഡാഫോൺ 129 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വർദ്ധിപ്പിച്ചു

വി‌ഐ‌പി പ്ലാൻ

എയർടെൽ ബ്രോഡ്ബാന്റ് പ്ലാനുകളിൽ അവസാനത്തേത് ഒരു വി‌ഐ‌പി പ്ലാനാണ്. 3,999 രൂപ വിലയുള്ള ഈ പ്ലാൻ കമ്പനിയുടെ ഏറ്റവും പ്രീമിയം ബ്രോഡ്‌ബാൻഡ് പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് എക്ട്രിം ഫൈബർ ആപ്പ് ഉപയോഗിച്ച് ആമസോൺ പ്രൈമിലേക്കും സീ 5 ലേക്കും 12 മാസത്തേക്ക് അൺലിമിറ്റഡ് ആക്സസും കമ്പനി നൽകുന്നുണ്ട്.

നെറ്റ്ഫ്ലിക്സ്

മേൽപ്പറഞ്ഞ പ്ലാനുകൾക്കൊപ്പം എയർടെൽ നെറ്റ്ഫ്ലിക്സിന്റെ മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അടുത്തിടെ, പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ് പ്ലാനുകൾക്കൊപ്പമുണ്ടായിരുന്ന ഈ ഓഫർ കമ്പനി നീക്കംചെയ്തു. എന്തായാലും ബ്രോഡ്ബാന്റ് കമ്പനികൾ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നത് ഇതാദ്യമായാണ്. ഈ പ്ലാൻ ഉപയോക്താക്കളെ എയർടെൽ നെറ്റ്വർക്കിലേക്ക് ആകർഷിക്കും.

കൂടുതൽ വായിക്കുക: എയർടെൽ 4ജിയിലേക്ക് ഉപയോക്താക്കളുടെ ഒഴുക്ക്; എയർടെല്ലിന് അനുഗ്രഹമായത് ജിയോയുടെ ഐയുസി നിരക്ക്

Most Read Articles
Best Mobiles in India

Read more about:
English summary
After revising all of its broadband plans by offering 100Mbps speed at Rs. 799, Airtel has now come up with a new strategy to attract new users. Currently, the telco is offering four plan, which starts from Rs. 799 and go up to Rs. 3,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X