1000 രൂപയിൽ താഴെ വിലയിൽ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ, വിഐ, ജിയോ പ്ലാനുകൾ

|

ഇന്ത്യൻ ടെലിക്കോം വിപണിയിൽ കഴിഞ്ഞ ആഴ്ച്ചയിൽ വലിയ മാറ്റങ്ങളാണ് നടന്നത്. മുൻനിര ടെലിക്കോം ഓപ്പററേറ്റർമാരായ എർടെൽ, വിഐ, ജിയോ എന്നിവ തങ്ങളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചു. എയർടെൽ വിഐ എന്നിവ 25 ശതമാനം വർധിപ്പിച്ചപ്പോൾ ജിയോ 20 ശതമാനം വർധനവാണ് കൊണ്ടുവന്നിരിക്കുന്നത്. എആർപിയു വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലിക്കോം കമ്പനികൾ ഇത്തരമൊരു നടപടി എടുത്തത്. വില വർധിപ്പിച്ചു എങ്കിലും ആനുകൂല്യങ്ങൾ നൽകുന്നതിൽ നിന്നും ഈ ടെലിക്കോം കമ്പനികൾ പിന്നോട്ട് പോയിട്ടില്ല.

 

റീചാർജ് പ്ലാനുകൾ

ധാരാളം ആളുകൾ റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുമ്പോൾ അവ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്നവയാണോ എന്ന് ശ്രദ്ധിക്കാറുണ്ട്. സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ എല്ലാ വില നിരവാരത്തിലും നൽകുന്ന ടെലിക്കോം കമ്പനികളാണ് എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ. പുതുക്കിയ നിരക്കുകളിലും സ്ട്രീമിങ് ഓഫറുകൾ നൽകുന്ന മികച്ച പ്ലാനുകൾ തന്നെ ടെലിക്കോം കമ്പനികൾക്ക് ഉണ്ട്. മൂന്ന് ഓപ്പറേറ്റർമാരും 1000 രൂപയിൽ താഴെയുള്ള വിലയിൽ നൽകുന്ന സ്ട്രീമിങ് ആനുകൂല്യങ്ങളുള്ള പ്ലാനുകൾ നോക്കാം.

എയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾഎയർടെൽ, ജിയോ, വിഐ എന്നിവയുടെ ദീർഘകാല വാലിഡിറ്റി നൽകുന്ന പുതുക്കിയ പ്ലാനുകൾ

സ്ട്രീമിംഗ് ആനുകൂല്യങ്ങളുള്ള എയർടെൽ പ്ലാനുകൾ

സ്ട്രീമിംഗ് ആനുകൂല്യങ്ങളുള്ള എയർടെൽ പ്ലാനുകൾ

155 രൂപ മുതൽ ആരംഭിക്കുന്ന എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും എയർടെൽ അതിന്റെ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ആനുകൂല്യം നൽകുന്നുണ്ട്. എയർടെല്ലിന്റെ 599 രൂപയ്ക്കും 699 രൂപയ്ക്കും ഉള്ള പ്ലാനുകൾക്കൊപ്പം എക്സ്ക്ലൂസീവ് സ്ട്രീമിംഗ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഈ രണ്ട് പ്ലാനുകളും 3 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നവയാണ്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനുകളിലൂടെ ലഭിക്കുന്നു. 599 രൂപ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

പ്രീപെയ്ഡ് പ്ലാൻ
 

599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആനുകൂല്യം നൽകുന്ന പ്ലാനാണ്. 699 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ആമസോൺ പ്രൈം മെമ്പർഷിപ്പിലേക്ക് ആക്സസും ലഭിക്കുന്നു. ഈ വർഷം സെപ്റ്റംബറിൽ എയർടെൽ അതിന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഡിസ്നി + ഹോട്ട്‌സ്റ്റാർ ആനുകൂല്യങ്ങൾ നൽകുന്നതായി അറിയിച്ചിരുന്നു. എന്നാൽ നിരക്കുകൾ വർധിപ്പിച്ചതിന് ശേഷം ഇവ എയർടെല്ലിന്റെ വെബ്‌സൈറ്റിൽ കാണുന്നില്ല.

ജിയോ, വിഐ, എയർടെൽ എന്നിവയുടെ 56 ദിവസം വരെ വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾജിയോ, വിഐ, എയർടെൽ എന്നിവയുടെ 56 ദിവസം വരെ വാലിഡിറ്റിയുള്ള പുതുക്കിയ പ്ലാനുകൾ

സ്ട്രീമിംഗ് ആനുകൂല്യങ്ങളുള്ള ജിയോ പ്ലാനുകൾ

സ്ട്രീമിംഗ് ആനുകൂല്യങ്ങളുള്ള ജിയോ പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ അതിന്റെ ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ ആനുകൂല്യം മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് നൽകിയിരുന്നത്. എന്നാൽ പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചതിന് ശേഷം ഈ ആനുകൂല്യങ്ങൾ വെബ്സൈറ്റിൽ കാണുന്നില്ല. ജിയോയുടെ 601 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ സ്ട്രീമിംഗ് ആനുകൂല്യം ലഭിക്കും. 12 മാസത്തേക്കുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ആക്സസാണ് ഈ പ്ലാൻ നൽകുന്നത്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന്റെ മൊബൈൽ പ്ലാനിലേക്കുള്ള ആക്സസാണ് ഇതിലൂടെ ലഭിക്കുന്നത്.

പ്രീപെയ്ഡ് പ്ലാൻ

699 രൂപ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ്. ഈ പ്ലാനലൂടെ ദിവസവും 3 ജിബി ഡാറ്റയും ലഭിക്കുന്നു. 6 ജിബി അധിക ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. മൊത്തത്തിൽ ഉപയോക്താക്കൾക്ക് 90 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. കൂടുതൽ ഡാറ്റ വേണ്ടവർക്ക് ഉപയോഗിക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും മൊബൈലിൽ വീഡിയോ സ്ട്രീമിങ് ചെയ്യുന്നവർക്കും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ്.

5ജി വരാൻ സർക്കാർ കനിയണം, 5ജി സ്പെക്ട്രം വില 70 ശതമാനം വരെ കുറയ്ക്കണമെന്ന് കമ്പനികൾ5ജി വരാൻ സർക്കാർ കനിയണം, 5ജി സ്പെക്ട്രം വില 70 ശതമാനം വരെ കുറയ്ക്കണമെന്ന് കമ്പനികൾ

601 രൂപ

601 രൂപ പ്ലാനിലൂടെ ലഭിക്കുന്ന 90 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് 64 കെബിപിഎസ് വേഗത ലഭിക്കും. എല്ലാ ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെയും കാര്യത്തിലെന്നപോലെ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ്, ജിയോ സിനിമ എന്നിവയുൾപ്പെടെ എല്ലാ റിലയൻസ് ജിയോ ആപ്പുകളിലേക്കും നിങ്ങൾക്ക് സൗജന്യ ആക്സസും ലഭിക്കും. മറ്റ് സിമ്മുകൾക്കൊപ്പം ഈ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല എന്ന കാര്യം കൂടി ശ്രദ്ധിക്കുക.

സ്ട്രീമിംഗ് ആനുകൂല്യങ്ങളുള്ള വിഐ പ്ലാനുകൾ

സ്ട്രീമിംഗ് ആനുകൂല്യങ്ങളുള്ള വിഐ പ്ലാനുകൾ

വോഡഫോൺ ഐഡിയ അതിന്റെ എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പവും വിഐ മൂവീസ്, ടിവി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. നാല് പ്ലാനുകൾക്കൊപ്പമാണ് വിഐ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്നത്. ഈ പ്ലാനുകൾക്ക് 501 രൂപ, 601 രൂപ, 701 രൂപ, 901 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഈ പ്ലാനുകളിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം കൂടാതെ ആകർഷകമായ മറ്റ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. 501 രൂപയുടെയും 701 രൂപയുടെയും 901 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ 100 എസ്എംഎസുകൾക്കൊപ്പം അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും 3 ജിബി പ്രതിദിന ഡാറ്റയും നൽകുന്ന പ്ലാനുകളാണ്.

ജിയോയും റീചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു; പുതുക്കിയ വിലയും ആനുകൂല്യങ്ങളുംജിയോയും റീചാർജ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു; പുതുക്കിയ വിലയും ആനുകൂല്യങ്ങളും

701 രൂപ പ്ലാൻ

701 രൂപ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 901 രൂപയുടെ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയും 501 രൂപയുടെ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. ഈ പ്ലാനുകളെല്ലാം ബിങ്ക് ഓൾ നൈറ്റ് ഓഫറും വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങളും നൽകുന്ന പ്ലാനുകളാണ്. ഇതിലൂടെ രാത്രി 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ബാക്കി വരുന്ന 601 രൂപയുടെ ദിവസേനയുള്ള ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഈ പ്ലാനുകളിലൂടെ ലഭിക്കും. പ്രീപെയ്ഡ് പ്ലാനിലൂടെ 56 ദിവസത്തേക്ക് 75 ജിബി ഡാറ്റയാണ് മൊത്തത്തിൽ ലഭിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഈ പ്ലാനുകളെല്ലാം ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസും സൌജന്യമായി നൽകുന്നു.

Most Read Articles
Best Mobiles in India

English summary
Take a look at these Airtel, Jio and Vodafone Idea prepaid plans below Rs 1000 offering streaming benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X