എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളും

|

നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും വിശാലവും വലുതുമായ ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് കവറേജിന് ഉടമയാണ് എയർടെൽ. കഴിഞ്ഞ വർഷം എയർടെൽ അവരുടെ ബ്രോഡ്ബാൻഡ് സേവനങ്ങൾ റീബ്രാൻഡ് ചെയ്ത് അവതരിപ്പിച്ചിരുന്നു. എയർടെൽ എക്സ്ട്രീം ഫൈബർ എന്ന പുതിയ പേരിലാണ് രാജ്യത്ത് എയർടെലിന്റെ ബ്രോഡ്ബാൻഡ് സേവനങ്ങൾ അറിയപ്പെടുന്നത്. റിലയൻസ് ജിയോ ഫൈബർ, ടാറ്റ സ്കൈ ബ്രോഡ്ബാൻഡ്, എസിടി ഫൈബർ നെറ്റ് തുടങ്ങിയ ബ്രാൻഡുകളുമായാണ് എയർടെൽ എക്സ്ട്രീം വിപണിയിൽ മത്സരിക്കുന്നത്. മത്സരത്തിൽ മുമ്പിലെത്താനായി ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 499 രൂപയിൽ തുടങ്ങി 3,999 രൂപ വരെയുള്ള വിവിധ ബ്രോഡ്ബാൻഡ് പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

 

എയർടെൽ

എയർടെൽ എക്സ്ട്രീം ഫൈബറിന്റെ 1ജിബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനിനൊപ്പം കോംപ്ലിമെന്ററി എയർടെൽ എക്സ്ട്രീം ബോക്‌സും ലഭ്യമാണ്. 3,999 രൂപ നൽകിയാണ് 1ജിബിപിഎസ് പ്ലാൻ സബ്സ്ക്രൈബ് ചെയ്യേണ്ടത്. കോംപ്ലിമെന്ററി എയർടെൽ എക്സ്ട്രീം ബോക്സ് വഴി വിശാലമായ ഒടിടി അനുഭവവും ലഭിക്കുന്നു. ഏഴ് ഒടിടി ആപ്പുകളും അഞ്ച് സ്റ്റുഡിയോകളും ഉൾപ്പെടുന്ന എയർടെൽ എക്സ്ട്രീം ആപ്പ് ലൈബ്രറിയിൽ നിന്ന് 550 ടിവി ചാനലുകളിലേക്കും ഒടിടി ഉള്ളടക്കത്തിലേക്കും ആക്‌സസ് നൽകുന്നു. ആമസോൺ പ്രൈം വീഡിയോ, സീ5 എന്നിവ പോലുള്ള വീഡിയോ സ്ട്രീമിങ് ആപ്പുകളിൽ മെമ്പർഷിപ്പും ഒപ്പം ലഭിക്കും.

കിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾകിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

എക്സ്ട്രീം

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിനൊപ്പം അൺലിമിറ്റഡ് ഡാറ്റയിലേക്കും ആക്‌സസ് ലഭിക്കും. പക്ഷെ ലാൻഡ്‌ലൈൻ ഫോണുകൾക്കൊപ്പം കണക്ഷൻ ഉപയോഗിക്കുന്നവർക്ക് മാത്രമായിരിക്കും ഈ സൌകര്യം ലഭിക്കുക. ഡിസ്‌നി + ഹോട്ട്‌സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ,സീ5 എന്നിവയുൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിൽ ഉൾപ്പെടുന്നു. കൂടാതെ, നിങ്ങൾക്ക് ആയിരത്തിൽ അധികം സിനിമകളിലേക്കും ടിവി ഷോകളിലേക്കും സീരിസുകളിലേക്കും സീരിയലുകളിലേക്കും ആക്‌സസ് ഉണ്ട്. 999 രൂപ, 1,499 രൂപ, 3,999 രൂപ എന്നീ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകളിലാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്.

499 രൂപയുടെ പ്ലാൻ
 

499 രൂപയുടെ പ്ലാൻ

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിലെ എറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണിത്. 499 രൂപയ്ക്ക് പ്രതിമാസം 40എംബിപിസി വരെ ഡാറ്റാ വേ​ഗം കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. ബഡ്ജറ്റ് പ്ലാൻ ആയിട്ടും അൺലിമിറ്റഡ് ഡാറ്റയും പ്ലാൻ നൽകുന്നു. നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 499 രൂപയുടെ പ്ലാനിൽ ലഭ്യമാണ്. ഒപ്പം എയർടെൽ എക്സ്ട്രീം ആപ്ലിക്കേഷനിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസും പ്ലാനിന്റെ പ്രത്യേകതയാണ്. കൂടാതെ, വിങ്ക് മ്യൂസിക്കിലേക്കും ഷാ അക്കാദമിയിലേക്കും യൂസേഴ്സിന് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

വാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽവാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽ

799 രൂപയുടെ പ്ലാൻ

799 രൂപയുടെ പ്ലാൻ

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിലെ അടുത്തത് 799 രൂപയുടേതാണ്. ബഡ്ജറ്റ് പ്ലാനിനേക്കാളും അൽപ്പം കൂടി ഡാറ്റ സ്പീഡ് വേണം എന്നുള്ളവർക്ക് 799 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കാം. പ്രതിമാസം 100എംബിപിഎസ് വരെ വേഗം ലഭിക്കുന്ന അൺലിമിറ്റഡ് ഡാറ്റ സർവീസ് ആണ് 799 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങും ലഭിക്കും. ഒപ്പം എയർടെൽ എക്സ്ട്രീം, വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നീ പ്ലാറ്റ്ഫോമുകളിലേക്കും ആക്‌സസ് നൽകുന്ന പ്ലാൻ ആണ് 799 രൂപയുടേത്.

999 രൂപയുടെ പ്ലാൻ

999 രൂപയുടെ പ്ലാൻ

999 രൂപയുടെ പ്ലാനിൽ തൊട്ട് താഴത്തെ പ്ലാനിനേക്കാളും ഇരട്ടി ഡാറ്റ സ്പീഡ് ലഭ്യമാക്കിയിരിക്കുന്നു. 200എംബിപിഎസ് വരെ വേഗത്തിൽ ഇന്റർനെറ്റ് ആക്സസ് ലഭിക്കുന്ന പ്ലാൻ ആണിത്. അൺലിമിറ്റഡ് ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡിസ്‌നി + ഹോട്ട്‌സ്റ്റാർ വിഐപി, എയർടെൽ എക്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി ആക്സസും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ആമസോൺ പ്രൈം വീഡിയോ, സീ5 പ്രീമിയം എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനോട് കൂടി വരുന്ന സൗജന്യ എയർടെൽ എക്സ്ട്രീം ബോക്‌സും നിങ്ങൾക്ക് ലഭിക്കും.

ഛിന്നഗ്രഹത്തെ ഇടിച്ചു തെറിപ്പിക്കാൻ സ്പേസ്എക്സ് നാസ സഖ്യം; ഭൗമപ്രതിരോധ ദൗത്യം 23ന്ഛിന്നഗ്രഹത്തെ ഇടിച്ചു തെറിപ്പിക്കാൻ സ്പേസ്എക്സ് നാസ സഖ്യം; ഭൗമപ്രതിരോധ ദൗത്യം 23ന്

1,499 രൂപയുടെ പ്ലാൻ

1,499 രൂപയുടെ പ്ലാൻ

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് സ‍‍‍ർവീസിൽ പ്ലാനിന്റെ വില കൂടുന്നതിനനുസരിച്ച് ഡാറ്റാ സ്പീഡും കുതിച്ചുയരും. 1,499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിൽ 300 എംബിപിഎസ് എന്ന നിരക്കിലാണ് ഡാറ്റ സ്പീ‍ഡ് ലഭിക്കുന്നത്. അതും അൺലിമിറ്റഡ് ഡാറ്റ സൌകര്യത്തോടെ. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഒപ്പമുണ്ട്. കൂടാതെ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ, എയർടെൽ എക്സ്ട്രീം, വിങ്ക് മ്യൂസിക്, സീ5 പ്രീമിയം, ആമസോൺ പ്രൈം എന്നീ പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് നൽകുന്നു. 1,500 രൂപയിൽ താഴെ പ്രീമിയം സ‍‍‍ർവീസ് ലഭിക്കുന്ന പ്ലാൻ ആണെന്നതും ഇതിന്റെ പ്രത്യേകതയാണ്.

3,999 രൂപയുടെ പ്ലാൻ

3,999 രൂപയുടെ പ്ലാൻ

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിലെ വിഐപി പ്ലാനിനേക്കുറിച്ച് വിശദമായി നോക്കാം. എയർടെലിൽ നിന്നുള്ള വിഐപി പ്ലാനിന് പ്രതിമാസം 3,999 രൂപയാണ് നൽകേണ്ടത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിന് ഒപ്പമുണ്ട്. കൂടാതെ വിശാലമായ ഓടിടി സബ്സ്ക്രിപ്ഷനുകളും ലഭ്യമാണ്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, എയർടെൽ എക്സ്ട്രീം, വിങ്ക് മ്യൂസിക്, സീ5 പ്രീമിയം, ആമസോൺ പ്രൈം എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനുകളാണ് പ്ലാനിൽ ബണ്ടിൽ ചെയ്‌തിരിക്കുന്നത്. സൗജന്യ എക്സ്ട്രീം സ്ട്രീമിംഗ് ബോക്സും എയർടെൽ തങ്ങളുടെ വിഐപി പ്ലാനിനൊപ്പം നൽകുന്നു.

കൂ ആപ്പിലെ യെല്ലോ ടിക്കിന് നിങ്ങൾ അർഹനാണോ? പരിശോധിക്കാംകൂ ആപ്പിലെ യെല്ലോ ടിക്കിന് നിങ്ങൾ അർഹനാണോ? പരിശോധിക്കാം

ഫൈബർ

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനൊപ്പം കമ്പനി അവതരിപ്പിക്കുന്ന വ്യത്യസ്തമായ പ്ലാനുകളുടെ വിശദാംശങ്ങൾ മനസിലാക്കിയെങ്കിൽ ഇനി അറിയേണ്ടത് എയർടെൽ എക്സ്ട്രീം കണക്ഷൻ എങ്ങനെ സ്വന്തമാക്കാം എന്നതാണ്. എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നതിനേക്കുറിച്ചുള്ള വിശദാംശങ്ങൾ മനസിലാക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി ഓ‍‍‍ർമപ്പെടുത്തുകയാണ്. ബ്രോഡ്ബാൻഡ് കണക്ഷനുകളെ‌ടുത്തിട്ട് നാം പലപ്പോഴും പരാജയപ്പെടാറുണ്ട്. നമ്മുടെ അശ്രദ്ധകൾ തന്നെയാണ് ഇതിന് കാരണം. ഒന്ന് ശ്രദ്ധിച്ചാൽ ശരിയാകാവുന്ന കാര്യങ്ങളായിരിക്കും ഇവയൊക്കെ എന്നതാണ് ഏറ്റവും വിഷമകരമായ വസ്തുത. ബ്രോഡ്ബാൻഡ് കണക്ഷനുകൾ എടുക്കുന്നതിന് മുമ്പ് മനസിലാക്കേണ്ട ചില കാര്യങ്ങൾ കൂടി അറിയാൻ താഴേക്ക് വായിക്കുക.

ബ്രോഡ്ബാൻഡ്

എത് കമ്പനിയുടെ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നതിന് മുമ്പും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന് നിങ്ങളുടെ ഏരിയയിൽ ഈ കമ്പനിയുടെ സർവീസ് ലഭ്യമാണോ എന്ന്. രണ്ടാമതായി നിങ്ങളുടെ പ്രാദേശിക തലത്തിൽ എന്തെങ്കിലും അധിക ചാർജുകൾ ഈടാക്കുന്നുണ്ടോ എന്ന്. ഒപ്പം കമ്പനിയുടെ സർവീസിങ് നിലവാരവും മനസിലാക്കിയിരിക്കണം. ഇത്രയും കാര്യങ്ങൾ ഓർത്ത് വയ്ക്കുക. ഇനി പുതിയ എയർടെൽ എക്സ്ട്രീം കണക്ഷൻ എങ്ങനെ സ്വന്തമാക്കാമെന്ന് നോക്കാം.

രാജ്യത്ത് 600 അനധികൃത ലോൺ ആപ്പുകൾ; നിയന്ത്രിക്കാൻ നിയമം വേണമെന്ന് റിസർവ് ബാങ്ക്രാജ്യത്ത് 600 അനധികൃത ലോൺ ആപ്പുകൾ; നിയന്ത്രിക്കാൻ നിയമം വേണമെന്ന് റിസർവ് ബാങ്ക്

എയർടെൽ എക്സ്ട്രീം കണക്ഷൻ സ്വന്തമാക്കാൻ

എയർടെൽ എക്സ്ട്രീം കണക്ഷൻ സ്വന്തമാക്കാൻ

എയർടെൽ എക്സ്ട്രീം കണക്ഷൻ സ്വന്തമാക്കാൻ താഴെപ്പറയുന്ന ലളിതമായ ഘട്ടങ്ങൾ പിന്തുടർന്നാൽ മതിയാകും.

 

  • അദ്യം എയർടെൽ ബ്രോഡ്ബാൻഡ് വെബ്‌പേജ് സന്ദർശിക്കുക.
  • നിങ്ങൾക്ക് അനുയോജ്യമായ മികച്ച ഇന്റർനെറ്റ് പ്ലാൻ തിരഞ്ഞെടുക്കുക.
  • നിർദേശങ്ങൾ പിന്തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
  • നിങ്ങൾ തിരഞ്ഞെടുത്ത വിലാസത്തിൽ അധികം വൈകാതെ തന്നെ ഒരു പുതിയ ബ്രോഡ്ബാൻഡ് കണക്ഷൻ ഇൻസ്റ്റാൾ ചെയ്യപ്പെടും.
  • 48 മണിക്കൂറിനുള്ളിൽ പുതിയ പ്ലാൻ സജീവമാകുകയും ചെയ്യും.

Most Read Articles
Best Mobiles in India

English summary
Airtel currently owns the largest broadband network coverage in the country. Last year, Airtel rebranded its broadband service. Airtel's broadband service in the country is known as Airtel Xstream Fiber. Airtel Xstream competes with brands such as Reliance Jio, Tata Sky and ACT.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X