20 രൂപയ്ക്ക് മേലുള്ള മൊബൈല്‍ ടോപ് അപ് വൗച്ചറുകള്‍ക്ക് ഉയര്‍ന്ന പ്രോസസിംഗ് ഫീസ്‌

Posted By: Super

20 രൂപയ്ക്ക് മേലുള്ള മൊബൈല്‍ ടോപ് അപ് വൗച്ചറുകള്‍ക്ക് ഉയര്‍ന്ന പ്രോസസിംഗ് ഫീസ്‌

മൊബൈല്‍ റീചാര്‍ജ്ജ് വൗച്ചറുകള്‍ക്ക് കൂടുതല്‍ പ്രോസസിംഗ് ചാര്‍ജ്ജ് ഈടാക്കും. 20 രൂപയ്ക്ക് മേലെയുള്ള എല്ലാ മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണുകള്‍ക്കും പ്രോസസിംഗ്  ചാര്‍ജ്ജ് കൂടുതല്‍ ഈടാക്കാനാണ് ട്രായുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി) പദ്ധതി. ഇതിന് ട്രായ് അംഗീകാരം നല്‍കിക്കഴിഞ്ഞു.

കുറഞ്ഞ വരുമാനം ഉള്ള ജനങ്ങളുടെ താതപര്യം പരിഗണിച്ച് 20 രൂപയ്ക്ക് താഴെയുള്ള ടോപ് അപ് വൗച്ചറുകള്‍ക്ക്  പ്രോസസിംഗ് ഫീസ് ഈടാക്കുന്നതല്ലെന്നും ട്രായ് അറിയിച്ചിട്ടുണ്ട്.

2 രൂപ മുതല്‍ 3 രൂപ വരെയായിരിക്കും പ്രോസസിംഗ് ഫീസ്. പുതിയ മാറ്റം 90 ശതമാനത്തോളം പ്രീ-പെയ്ഡ് ഉപയോക്താക്കളേയും ബാധിക്കും. 20 രൂപയ്ക്ക്  താഴെ ടോപ് അപ്് വൗച്ചറുകള്‍ ഇല്ലാത്ത കമ്പനികള്‍ അവ ഉടനെ ലഭ്യമാക്കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot